Tuesday, May 21, 2024
spot_img
HomeCity Newsചൂട്: ചൂടിനെ പ്രതിരോധിക്കാൻ വെറൈറ്റി ടിപ്സുമായി തൃശൂരിലെ ഓട്ടോക്കാർ
spot_img

ചൂട്: ചൂടിനെ പ്രതിരോധിക്കാൻ വെറൈറ്റി ടിപ്സുമായി തൃശൂരിലെ ഓട്ടോക്കാർ

തൃശൂർഃ ചൂടു സഹിക്കാനാകാതെ ഓട്ടോ ഡ്രൈവർമാർ പുതിയ വഴി കണ്ടു പിടിച്ചു. ഓട്ടോയുടെ മുന്നിൽ ഗ്ലാസിനോടു ചേർന്നു തുണി നനച്ചു തൂക്കുക. ഡ്രൈവറുടെ നെഞ്ചുയരത്തിലാണു തുണി കെട്ടുന്നത്. ഓടുമ്പോഴുള്ള ചൂടു കാറ്റു തടയാനാണിത്. യാത്രക്കാരനും ഇതു സഹായകമാകും. ഇടയ്ക്കിടെ ഈ തുണിയിൽ വെള്ളം തളിക്കുന്നു. ചൂടിൻ്റെ ദുരിതം ഏറ്റവും കൂടുതൽ അനുഭവിക്കുന്ന വിഭാഗ ത്തിലൊന്ന് ഓട്ടോ ഡ്രൈവർമാരാണ്. മിക്ക ഓട്ടോ സ്റ്റാൻഡുക ളിലും പൊരിവെയിലത്താണ്. ഇവിടെ നിർത്തിയില്ലെങ്കിൽ പല യിടത്തായി കറങ്ങണം. അപ്പോ ഴും വെയിലത്താണ്. നിർത്തിയിട്ട ഓട്ടോയിലെ ചൂടു പറയുകയും വേണ്ട. ഡ്രൈവറുടെ ഇരുവശത്തും കാർബോഡു ഷീറ്റുപോലെ എന്തെങ്കിലും ചരിച്ചു കെട്ടി കാറ്റ് ഓട്ടോയുടെ ഉള്ളിലേക്കു കടത്തിവിടുന്നൊരു പരിപാടിയുണ്ടായിരുന്നു.ചൂടുകൂടിയിതോടെ അതു നിർത്തേണ്ടി വന്നു. അതോടെയാണു നനവുള്ള തുണി രക്ഷകനായി എത്തിയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments