Tuesday, May 21, 2024
spot_img
HomeCity Newsറാഗിങ്: 7 വിദ്യാർഥികൾക്ക് എതിരെ പൊലീസ് കേസ്
spot_img

റാഗിങ്: 7 വിദ്യാർഥികൾക്ക് എതിരെ പൊലീസ് കേസ്

മുളങ്കുന്നത്തുകാവ് (തൃശൂർ) • മെഡിക്കൽ കോളജിൽ 2 ഒന്നാം വർഷ എംബിബിഎസ് വിദ്യാർഥികൾ റാഗിങ്ങിനിരയായ സംഭവത്തിൽ കുറ്റക്കാരായ 7 സീനിയർ വിദ്യാർഥികൾക്കെതിരെ മെഡിക്കൽ കോളജ് പൊലീസ് കേസെടുത്തു. പരാതിക്കാരും ആരോപണ വിധേയരും ഉത്തർപ്രദേശ് സ്വദേശികളാണ്.

പ്രിൻസിപ്പൽ കൈമാറിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് നടപടി. ഈ മാസം ആദ്യ ആഴ്‌ചയിൽ ഹോസ്റ്റലിൽ വച്ചാണ് രണ്ട് വിദ്യാർഥികളെ 7 സീനിയർ വിദ്യാർഥികളടങ്ങുന്ന സംഘം റാഗിങ്ങിനിരകളാക്കിയത്. പരാതി ലഭിച്ച ഉടനെ 7 പേരെയും പ്രിൻസിപ്പൽ കോളേജിൽ നിന്നും ഹോസ്‌റ്റലിൽ നിന്നും പുറത്താക്കിയിരുന്നു.

തുടർന്ന് കോളജ് നടത്തിയ ഗാർഹിക അന്വേഷണത്തിൽ 7 പേരും കുറ്റത്തിൽ പങ്കാളികളായതായി കണ്ടെത്തിയിരുന്നു.

അന്വേഷണ റിപ്പോർട്ട് കോളജിലെ ആൻ്റി റാഗിങ് കമ്മിറ്റി അംഗീകരിച്ചതിനെ തുടർന്ന് പ്രിൻസിപ്പൽ വിദ്യാർഥികളുടെ പരാതിയും റിപ്പോർട്ടും തുടർ നടപടികൾക്കായി പൊലീസിന് കൈമാറുകയായിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments