
ആദ്യ വിവാഹത്തെക്കുറിച്ച് സംസാരിച്ച് സോഷ്യൽ മീഡിയ താരം ജാസി. എന്റെ കുടുംബം യാഥാസ്ഥിതികരാണ്. ആദ്യം കല്യാണക്കാര്യം വരുമ്പോൾ ഒഴിഞ്ഞ് മാറിയെങ്കിലും ഉപ്പയ്ക്ക് വയ്യാതായപ്പോൾ കല്യാണം കഴിക്കണമെന്ന് നിർബന്ധമായി. അന്ന് മുതലേ ഞാൻ സ്ത്രീകളെ പോലെ വീഡിയോകൾ ചെയ്യുന്നുണ്ട്. നിങ്ങൾ പെണ്ണുങ്ങളെ പോലെയാണോ എന്ന് വിവാഹം ചെയ്യുന്ന പെൺകുട്ടി ചോദിച്ചിരുന്നു.
മേക്കപ്പ് ആർട്ടിസ്റ്റായിരുന്നു, ഒപ്പന കളിക്കാൻ പോയിട്ടുണ്ട്, ചെറുതായിട്ട് ഞാൻ പെണ്ണുങ്ങളെ പോലെയാണെന്ന് ഞാൻ പറഞ്ഞു. വിവാഹം ചെയ്യേണ്ടായിരുന്നെന്ന് പിന്നീട് എനിക്ക് തോന്നി. എനിക്ക് ഒരു ശതമാനം പോലും സ്ത്രീകളോട് ആകർഷണം തോന്നില്ല.

ഒരു മാസം മാത്രമേ ആ ബന്ധം ഉണ്ടായിരുന്നുള്ളൂ. ഒരു മാസം മാത്രമേ വിവാഹ ബന്ധം നില നിന്നുള്ളൂ. 15 ദിവസം കഴിഞ്ഞപ്പോൾ ഞാൻ തിരിച്ച് ദുബായിൽ പോയി. പിന്നെ ഉപ്പ മരിച്ചപ്പോഴാണ് തിരിച്ച് വന്നത്. പിന്നെ പിരിയുകയായിരുന്നെന്നും ജാസി വ്യക്തമാക്കി. ഇന്ന് ആഷിക്കൊപ്പം സന്തോഷകരമായ ജീവിതം നയിക്കുകയാണ് ജാസി.