Tuesday, May 21, 2024
spot_img
HomeBREAKING NEWSഹൈക്കോടതിയിലെ ഹ്രസ്വനാടകത്തിനെതിരെ പരാതി; 2 ജീവനക്കാർക്കെതിരെ നടപടി
spot_img

ഹൈക്കോടതിയിലെ ഹ്രസ്വനാടകത്തിനെതിരെ പരാതി; 2 ജീവനക്കാർക്കെതിരെ നടപടി

റിപ്പബ്ലിക് ദിനത്തോട് അനുബന്ധിച്ച് ഹൈക്കോടതി ജീവനക്കാർ അവതരിപ്പിച്ച ഹ്രസ്വനാടകത്തിനെതിരെ പരാതി ഉയർന്ന സാഹചര്യത്തിൽ രണ്ട് പേർക്കെതിരെ നടപടി. അസിസ്റ്റന്റ് റജിസ്ട്രാർ ടി എ സുധീഷ്, കോർട്ട് കീപ്പർ പി എം സുധീഷ് തുടങ്ങിയവർക്കെതിരെയാണ് നടപടി സ്വീകരിച്ചിരിക്കുന്നത്.

ഇരുവരെയും സർവ്വീസിൽ നിന്നും സസ്‌പെൻഡ് ചെയ്തു. ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആണ് സസ്‌പെൻഷന് ഉത്തരവിട്ടത്. അന്വേഷണ വിധേയമായാണ് സസ്‌പെൻഷൻ. സംഭവത്തെക്കുറിച്ച് വിജിലൻസ് റജിസ്ട്രാർ അന്വേഷണം നടത്തുന്നുണ്ട്. അസിസ്റ്റന്റ് റജിസ്ട്രാർ സുധീഷ് ആണ് നാടകത്തിന്റെ സംഭാഷണം എഴുതിയത്.

ഹൈക്കോടതി ജീവനക്കാർ അവതരിപ്പിച്ച വൺ നേഷൻ വൺ വിഷൻ വൺ ഇന്ത്യ എന്ന നാടകമാണ് വിവാദത്തിലായിരിക്കുന്നത്. ലീഗൽ സെല്ലും ഭാരതീയ അഭിഭാഷക പരിഷത്തുമാണ് നാടകത്തിനെതിരെ പരാതി നൽകിയത്. പ്രധാനമന്ത്രിയേയും രാജ്യത്തേയും നാടകത്തിലൂടെ അപമാനിച്ചു എന്നാണ് പരാതി. നാടകത്തിലെ പ്രധാനമന്ത്രിയുടെ വാക്കുകളുടെ പ്രയോഗരീതി ആക്ഷേപിക്കുന്ന തരത്തിൽ ആണെന്നും പരാതിയിലുണ്ട്. സുപ്രീംകോടതി ചീഫ് ജസ്റ്റിസിനും ഹൈക്കോടതി ചീഫ് ജസ്റ്റിസിനും കേന്ദ്ര നിയമ മന്ത്രിക്കുമാണ് പരാതി ലഭിച്ചിരിക്കുന്നത്

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments