തൃശ്ശൂർ: വടക്കാഞ്ചേരി അകമല മേഖല അതീവ അപകടാവസ്ഥയിൽ
ആളുകളോട് മാറി താമസിക്കാൻ നിർദ്ദേശിച്ച് നഗരസഭ വടക്കാഞ്ചേരി അകമല മേഖല അതീവ അപകടാവസ്ഥയിൽ. മഴക്കാലം കഴിയുന്നത് വരെ ഏത് നിമിഷവും ഉരുൾപൊട്ടലുണ്ടാകാം. ആളുകളോട് മാറി താമസിക്കാൻ നിർദേശിച്ച് വടക്കാഞ്ചേരി നഗരസഭ. നിലവിൽ മണ്ണിടിച്ചിൽ ഉണ്ടായ പ്രദേശത്ത് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയ്ക്ക് പിന്നാലെയാണ് ഈ നിർദേശം നൽകിയിരിക്കുന്നത്. പ്രദേശത്തെ നൂറിലധികം കുടുംബങ്ങളോട് എത്രയും വേഗം ദുരിതാശ്വാസ ക്യാമ്പുകളിലേക്കോ ബന്ധു വീടുകളിലേക്കോ മാറാൻ വടക്കാഞ്ചേരി നഗരസഭ നിർദേശം നൽകിയിട്ടുണ്ട്.
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed