# Thrissur Times > Covering Thrissur 24x7 ## Posts - [നിതിൻ രാജിന്റെ വീട്ടിലെത്തി സുരേഷ് ഗോപി എംപി; നാളെ ഗവർണറെ കാണും](https://thrissurtimes.com/?p=24667): തിരുവനന്തപുരം: കണ്ണൂർ അഞ്ചരക്കണ്ടിയിലെ ഡെന്റൽ കോളേജ് വിദ്യാർഥി നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട് സിറ്റി പൊലീസ് കമ്മീഷണറുമായി സംസാരിച്ചുവെന്ന് സുരേഷ് ഗോപി എം പി പറഞ്ഞു. നാളെ ഗവർണറെ കണ്ട് കാര്യങ്ങൾ സംസാരിക്കുമെന്നും അതുമാത്രമാണ് ഇപ്പോൾ ചെയ്യാനാവുന്നതെന്നും അദ്ദേഹം പറഞ്ഞു.നിതിൻ രാജിൻ്റെ വീട്ടിലെത്തിയ ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു സുരേഷ് ഗോപി.അതേസമയം നിതിൻ രാജിൻ്റേത് ആത്മഹത്യ അല്ലെന്നും കൊലപാതകമാണെന്നും പിതാവ് രാജൻ ആവർത്തിച്ചു. നിലവിൽ പ്രതികളായ അധ്യാപകർക്ക് മാത്രമല്ല ലത എന്ന അധ്യാപികയ്ക്കും കമൽ എന്ന ഹോസ്റ്റൽ വാർഡനും മകൻ്റെ മരണത്തിൽ പങ്കുണ്ടെന്നും പിതാവ് ആരോപിച്ചു. ‘എന്തിനാണ് മകനെ ഇരുട്ട് മുറിയിൽ അടച്ചത്. പലതവണയായി മകൻ നൽകിയ പരാതികൾ പ്രിൻസിപ്പൽ പൂഴ്ത്തിവെച്ചു. മകൻ കോളേജിൽ എത്തി ഒരു മാസം മുതൽ റാഗിംഗ് നേരിട്ടു. പല വസ്ത്രങ്ങൾ ഇടാൻ പോലും സമ്മതിച്ചില്ല. ടി ഷർട്ട് ഇട്ടതുപോലും ഊരിപ്പിച്ചു. അന്ന് തുടങ്ങിയതാണ് ഈ ക്രൂരത. കുളിക്കാൻ പോലും സമ്മതിച്ചില്ല. തുണി അലക്കാൻ മണിക്കൂറുകൾ കാത്തുനിൽക്കേണ്ടി വന്നു’വെന്നും […] - [പാചകവാതക പൈപ്പ് ലൈനിലെ ചോർച്ച പരിഹരിച്ചു](https://thrissurtimes.com/?p=24664): പാലിയേക്കര:മണലിപ്പുഴയ്ക്ക് സമീപം മടവാക്കരയിൽ കൊച്ചിൻ -സേലം പാചകവാതക പൈപ്പ് ലൈനിൽ ഉണ്ടായ ചോർച്ച ദിവസങ്ങൾ നീണ്ട പരിശ്രമത്തിനുശേഷം അടച്ചു. ഗ്യാസ് വിതരണം പുനരാരംഭിച്ചു. പൈപ്പിൽ ഒടിഞ്ഞിരുന്ന ഡ്രില്ലിൻ്റെ ഭാഗം നീക്കിയശേഷം ക്ലാമ്പ് വെൽഡ് ചെയ്‌താണ്‌ ചോർച്ചയടച്ചത്. ഇതിനായി ഒമ്പത് മീറ്റർ താഴ്‌ചയിൽ മണ്ണെടുത്ത ഭാഗം നികത്തുന്ന ജോലികൾ പൂർത്തിയാകുന്നു. ചോർച്ച കണ്ടെത്തിയ പൈപ്പിൽ നിന്ന് വെള്ളം പുറത്തേക്ക് തള്ളുന്നതും മണ്ണു നീക്കിയപ്പോഴുണ്ടായ ഉറവ് വെള്ളവുമാണ് ചോർച്ചയടയ്ക്കാൻ പ്രധാന തടസ്സമായിരുന്നത്. മണലിപ്പുഴയോട് ചേർന്ന പ്രദേശമായതിനാൽ ആറ് മീറ്റർ താഴ്ത്തിയപ്പോഴേക്കും വലിയ അളവിൽ വെള്ളം കുഴിയിൽ നിറയുകയായിരുന്നു. തുടർന്ന് വെള്ളം പമ്പ് ചെയ്‌തു കളയാൻ ബുദ്ധിമുട്ടി. പ്രവർത്തനത്തിനിടെ വീണ്ടും പാചകവാതക ചോർച്ചയുണ്ടായതും തടസ്സമായി. മടവാക്കരയിൽ കഴിഞ്ഞ മാർച്ച് 18-നായിരുന്നു കൊച്ചി – സേലം എൽപിജി പൈപ്പ് ലൈനിൽ ചോർച്ചയുണ്ടായത്. - [കതിന പൊട്ടി ഗുരുതരമായി പൊള്ളലേറ്റ കരാറുകാരൻ മരിച്ചു](https://thrissurtimes.com/?p=24661): ചേലക്കര :കതിന പൊട്ടിക്കുന്നതിനിടെ ഗുരുതരമായി പൊള്ളലേറ്റ കരാറുകാരൻ മരിച്ചു. ചേലക്കര അന്തിമഹാകാളൻ കാവിലെ കതിന വെടിക്കെട്ട് കരാറുകാരൻ അന്തിമഹാകാളൻകാവ് തൃത്താല വീട്ടിൽ വേണു (60) ആണ് മരിച്ചത്. ഇക്കഴിഞ്ഞ നാലിന് രാവിലെ ക്ഷേത്രമതിൽക്കെട്ടിനകത്ത് വെടിവഴിപാടിനിടെയായിരുന്നു അപകടം. കതിന പൊട്ടിച്ചപ്പോൾ അതിൽ നിന്നുള്ള തീപ്പൊരി കതിന നിറയ്ക്കാൻവച്ചിരുന്ന കരിമരുന്നിലേക്ക് തെറിക്കുകയും സമീപത്തു നിന്ന വേണുവിൻ്റെ വസ്ത്രത്തിലേക്ക് തീ പടരുകയുമായിരുന്നു. ഉടൻ ചേലക്കരയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും പൊള്ളൽ സാരമായതിനാൽ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. 10 വർഷത്തിലധികമായി വേണുവാണ് കതിനവെടിവഴിപാട് ക്ഷേത്രത്തിൽ നടത്തിവരുന്നത്. സംഭവത്തിൽ ചേലക്കര പൊലീസ് കേസെടുത്തു. സംസ്കാരം പിന്നീട്.ഭാര്യ: പാറുക്കുട്ടി. മക്കൾ: രാജീവ് (ഗൾഫ്), രജനി. മരുമക്കൾ: രമ്യ, സന്തോഷ്. - [തിരുവമ്പാടി പന്തലുകൾക്കും കാൽനാട്ടി](https://thrissurtimes.com/?p=24657): തൃശൂർ:തൃശൂർ പൂരത്തിൻ്റെ വരവറിയിച്ച് സ്വരാജ് റൗണ്ടിൽ രണ്ട് അലങ്കാര പൂരപ്പന്തലുകൾക്കുകൂടി കാൽനാട്ടി.തിരുവമ്പാടി വിഭാഗത്തിൻ്റെ നടുവിലാൽ, നായ്ക്കനാൽ പന്തലുകൾക്കാണ് ഞായറാഴ്ച കാൽനാട്ടിയത്. ഭൂമി പൂജയ്ക്കുശേഷം ദേശക്കാരാണ് ആർപ്പുവിളികളോടെ കാൽനാട്ടിയത്. കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി, മേയർ ഡോ. നിജി ജസ്റ്റിൻ, തിരുമ്പാടി ദേവസ്വം പ്രസിഡൻ്റ് കേണൽ പി ആർ എം രവി, സെക്രട്ടറി കെ ഗിരിഷ്‌കുമാർ, പൂരം പ്രദർശനം കമ്മിറ്റി പ്രസിഡന്റ് എം ജയചന്ദ്രൻ, കവി ആലങ്കോട് ലീലാകൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു. നടുവിലാൽ പന്തൽ സെയ്‌തലവി ആരാധന പന്തൽ വർക്‌സ് ചെറുതുരുത്തിയും നായ്ക്കനാലിൽ പള്ളത്ത് മണികണഠൻ ചേറൂരുമാണ് നിർമിക്കുന്നത്. പാറമേക്കാവ് വിഭാഗം മണികണ്ഠനാലിൽ തയ്യാറാക്കുന്ന ബഹുനിലപ്പന്തലിൻ്റെ നിർമാണം ബുധനാഴ്ച തുടങ്ങിയിരുന്നു. എടപ്പാൾ നാദം സൗണ്ട് ഇലക്ട്രിക്കൽസ് സി ബൈജുവാണ് പന്തൽ നിർമിക്കുന്നത്. മൂന്ന് പേരും പന്തൽ നിർമാണത്തിൽ അനുഭവ സമ്പന്നരാണ്. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി ബാരിക്കേഡ് കെട്ടൽ ആരംഭിച്ചു. തേക്കിൻകാട് മൈതാനത്തെ താൽക്കാലിക പൊലീസ് കൺട്രോൾറൂമിൻ്റെ നിർമാണവും ആരംഭിച്ചിട്ടുണ്ട്. 26നാണ് തൃശൂർ പൂരം. […] - [ആശാ ഭോസ്‌ലെയ്ക്ക് വിട](https://thrissurtimes.com/?p=24654): ന്യൂഡല്‍ഹി: ഇന്ത്യന്‍ സിനിമാ ലോകത്തെ പ്രശസ്ത പിന്നണി ഗായിക ആശാ ഭോസ്‌ലെ അന്തരിച്ചു. 92 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് മുംബൈയിലെ കാന്‍ഡി ആശുപത്രിയില്‍ കഴിഞ്ഞ ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസമാണ് ആശയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നാളെ വൈകിട്ട് നാല് മണിക്കാണ് സംസ്‌കാരം. ദാദാസാഹേബ് ഫാല്‍ക്കേ അവാര്‍ഡ് ജേതാവാണ് ആശാ ഭോസ്‌ലെ. 1943ല്‍ ‘മജാബാല്‍’ എന്ന മറാഠി ചിത്രത്തിലെ ‘ചലാ ചലാ നവ്ബാല’ എന്ന ഗാനം പാടിക്കൊണ്ടാണ് പിന്നണി ഗാനരംഗത്ത് ആശ അരങ്ങേറുന്നത്. 1945-ല്‍ ‘ബഡി മാ’ എന്ന ചിത്രത്തിലാണ് ഹിന്ദിയില്‍ ആദ്യമായി പാടിയതെങ്കിലും 1948ല്‍ പുറത്തിറങ്ങിയ ‘ചുനാരിയ’ ആണ് ആശയുടെ ആദ്യ ഹിന്ദി ചിത്രമായി അറിയപ്പെടുന്നത്. ഒ പി നയ്യാറിന്റെ സംഗീതസംവിധാനത്തില്‍ 1956-ല്‍ ‘സി ഐ ഡി’ എന്ന ചിത്രത്തില്‍ പാടിയത് കരിയറില്‍ വലിയൊരു വഴിത്തിരിവായി മാറി. 1966-ല്‍ ‘തീസിരി മന്‍സില്‍’ എന്ന ചിത്രത്തിലൂടെ ആരംഭിച്ച ആശാ ഭോസ്‌ലെ- ആര്‍ ഡി ബര്‍മന്‍ കൂട്ടുകെട്ട് വലിയ വിജയമായി മാറി. പിന്നീട് തന്റെ ജീവിതത്തിലും […] - [നോവായി ശ്രീനന്ദ; മൃതദേഹം കണ്ടെത്തി](https://thrissurtimes.com/?p=24651): ബെംഗളൂരു: ചിക്കമഗളൂരുവില്‍ കുടുംബത്തോടൊപ്പമുള്ള യാത്രയ്ക്കിടെ കാണാതായ പാലക്കാട് സ്വദേശിനി ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി. കാണാതായി നാലാം ദിവസത്തിലാണ് മൃതദേഹം കണ്ടെത്തിയത്. മാണിക്യ ധാര വ്യൂ പോയിന്റിന് താഴെ ഭാഗത്തെ താഴ്വാരത്താണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പുറത്തേക്ക് എത്തിച്ചു. നേരത്തെ ഈ ഭാഗത്ത് തിരച്ചിൽ നടത്തിയിരുന്നു എന്ന വിവരവും പുറത്ത് വരുന്നുണ്ട്. 1500 അടി താഴ്ചയില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. തിരച്ചില്‍ ഊര്‍ജിതമല്ലെന്ന് ആരോപിച്ച് കുടുംബം ഇന്ന് രംഗത്തെത്തിയിരുന്നു. കുട്ടിയെ തട്ടിക്കൊണ്ടുപോയോ എന്ന സംശയവും മാതാപിതാക്കള്‍ പങ്കുവെച്ചിരുന്നു. ഏപ്രില്‍ ഏഴ് ചൊവ്വാഴ്ച വൈകീട്ടോടെയാണ് ശ്രീനന്ദയെ കാണാതാകുന്നത്. പാലക്കാട് കടമ്പഴിപ്പുറത്ത് നിന്ന് കുടുംബം അടക്കമുള്ള 40 അംഗ സംഘത്തിനൊപ്പം ചിക്കമഗളൂരുവില്‍ എത്തിയതായിരുന്നു ശ്രീനന്ദ. മാണിക്യധാര വെള്ളച്ചാട്ടത്തിന് സമീപത്തുവെച്ചായിരുന്നു ശ്രീനന്ദയെ കാണാതാകുന്നത്. പൊലീസ്, വനംവകുപ്പ്, അഗ്‌നിരക്ഷാസേന എന്നിവര്‍ ഉള്‍പ്പെടുന്ന 100 അംഗ സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്സാണ് നിലവില്‍ തെരച്ചില്‍ നടത്തിയത്. തെര്‍മല്‍ ഡ്രോണുകളും പൊലീസ് നായയെ ഉപയോഗിച്ചാണ് പരിശോധന നടത്തിയത്. - [തൃശൂരിൽ വോട്ട് ചെയ്ത് പുറത്തിറങ്ങിയ ആൾ കുഴഞ്ഞുവീണു മരിച്ചു](https://thrissurtimes.com/?p=24646): തൃശ്ശൂർ:വാണിയംപാറയിൽ വോട്ട് ചെയ്ത് പുറത്തിറങ്ങിയ ആൾ കുഴഞ്ഞുവീണു മരിച്ചു. രാമൻചിറ പാമ്പുങ്ങൾ വീട്ടിൽ വിനോദൻ 62 വയസ്സ് ആണ് മരിച്ചത്.രാവിലെ വോട്ട് രേഖപ്പെടുത്തി പുറത്തിറങ്ങിയ വിനോദിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. വാണിയംപാറ ഇകെഎംയുപി സ്കൂളിലെ 37-ാം നമ്പർ ബൂത്തിൽ വോട്ട് ചെയ്ത് പുറത്തിറങ്ങിയ ശേഷം ആണ് സംഭവം. പോളിങ് ഓഫീസറുടെ നേതൃത്വത്തിൽ വീൽചെയറിൽ ഇരുത്തുന്ന സമയത്ത് കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻതന്നെ ആംബുലൻസിൽ തൃശ്ശൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. - [കതിർമണ്ഡപത്തിൽ നിന്ന് വോട്ട് ചെയ്യാൻ നന്ദന](https://thrissurtimes.com/?p=24643): തളിക്കുളം:കതിർമണ്ഡപത്തിൽനിന്ന് വോട്ട് ചെയ്യാൻ നന്ദന പോളിങ് ബൂത്തിലേക്ക്. തളിക്കുളം പുളിയംതുരുത്തിൽ താമസിക്കുന്ന സുകുമാരൻ- ബിന്ദു ദമ്പതികളുടെ മകൾ നന്ദനയുടെ വിവാഹമാണ് വോട്ടിങ് ദിവസം ശ്രദ്ധേയമായത്. താലികെട്ട് കഴിഞ്ഞ ഉടൻ തളിക്കുളം പത്താം കല്ലിലെ സിഎംഎസ് യുപി സ്കൂളിലെ എട്ടാം ബൂത്തിൽ വരൻ ലിജീഷിനൊപ്പം വോട്ട് രേഖപ്പെടുത്തി. നന്ദന ഡിവൈഎഫ്ഐ പുളിയംതുരുത്ത് യൂണിറ്റ് അംഗമാണ്. - [ഉയർന്ന പോളിങ് 77.10 ശതമാനം](https://thrissurtimes.com/?p=24640): തൃശൂർ:ജനാധിപത്യ ഉത്സവത്തിൽ ആവേശപൂർവം പങ്കാളികളായി തൃശൂർ. നിയമസഭയിലേക്ക് നടന്ന പൊതുതെരഞ്ഞെടുപ്പിൽ ജില്ലയിൽ പോളിങ് 77.10 ശതമാനത്തിലേറെ. രാത്രി വൈകിയും ചില ബൂത്തുകളിൽ വോട്ടിങ് തുടരുന്നതിനാൽ അന്തിമ കണക്ക് പുറത്തുവന്നിട്ടില്ല. പുതുക്കിയ വോട്ടർ പട്ടിക പ്രകാരം ജില്ലയിൽ ആകെ 25,32,715 വോട്ടർമാരാണുള്ളത്. രാത്രി എട്ടുവരെയുള്ള കണക്കുപ്രകാരം ജില്ലയിൽ ഒല്ലൂർ മണ്ഡലത്തിലാണ് ഏറ്റവും ഉയർന്ന വോട്ടിങ് ശതമാനം; 79.60. വടക്കാഞ്ചേരി മണ്ഡലം 79.61 ശതമാനവുമായി തൊട്ടുപിന്നിലുണ്ട്. കുറവ് പോളിങ് ഗുരുവായൂർ മണ്ഡലത്തിൽ; 73.31 ശതമാനം. 2021 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ 73.74 ശതമാനവും 2016ൽ 77.74 ശതമാനവുമായിരുന്നു ജില്ലയിൽ പോളിങ്. വോട്ടെടുപ്പുസമയം അവസാനിക്കുന്ന വൈകിട്ട് ആറിന് പലയിടത്തും നീണ്ട ക്യൂ അനുഭവപ്പെട്ടു. രാവിലെ ഏഴിനാരംഭിച്ച വോട്ടെടുപ്പ് ആദ്യ മണിക്കൂർ പിന്നിടുന്പോഴേക്കും എട്ടുശതമാനത്തോളമെത്തി.ഒന്‌പതുമണിയോടെ 16.82 ശതമാനമായിഉയർന്നു. 11 മണിക്ക് 34.02 ശതമാനമായി .പകൽ ഒന്നോടെ പോളിങ് 50 ശതമാനംപിന്നിട്ടു. വൈകിട്ട് അഞ്ചിന് 74.31ശതമാനമായി പോളിങ് ഉയർന്നു.കൂർക്കഞ്ചേരി ബോധാനന്ദ സ്കൂ‌ളിൽഇടതുകൈയിലെ ചൂണ്ടുവിരലിൽശസ്ത്രക്രിയ യുവതിക്ക് വോട്ടവകാശംനിഷേധിച്ചത് ഏറെനേരംതർക്കത്തിനിടയാക്കി. ഉച്ചയ്ക്ക്ഒരുമണിയോടെ […] - [മദ്യപാനത്തിനിടെ സംഘർഷം; പ്രവാസി കൊല്ലപ്പെട്ടു](https://thrissurtimes.com/?p=24633): ചേർപ്പ് : മദ്യപാനത്തിനിടെ സുഹൃത്തിൻ്റെ മർദനമേറ്റ് പ്രവാസി കൊല്ലപ്പെട്ടു. വെങ്ങിണിശ്ശേരി സ്വദേശി തേറാട്ടിൽ വീട്ടിൽ രാജു ജോർജ് (52) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ രാജുവിന്റെ സുഹൃത്തും അയൽവാസിയുമായ പുത്തൂർ വീട്ടിൽ പ്രിൻ്റോ ഫ്രാൻസിസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. വ്യാഴം പുലർച്ചെ രണ്ടോടെ രാജുവിന്റെ വീട്ടിൽ വച്ചാണ് സംഭവമുണ്ടായത്. ദുബായിലെ കമ്പനിയിൽ ഇലക്ട്രീഷ്യനായ രാജു കഴിഞ്ഞ ശനിയാഴ്ചയാണ് നാട്ടിലെത്തിയത്. അവധി കഴിഞ്ഞ് തിരിച്ച് പോകാനിരിക്കെയാണ് കൊല്ലപ്പെട്ടത്. രാജുവും പ്രിൻ്റോ ഫ്രാൻസിന്ധും മറ്റ് നാല് സുഹൃത്തുക്കളും ചേർന്ന് രാജുവിന്റെ വീടിന് പുറകിലിരുന്ന് മദ്യപിക്കുകയായിരുന്നു. നാല് സുഹൃത്തുക്കൾ പോയതിന് പിന്നാലെയാണ് കൊലപാതകം നടന്നത്. മദ്യലഹരിക്കിടെ ഇരുവരും തമ്മിലുണ്ടായ വാക്കുതർക്കം സംഘട്ടനത്തിൽ കലാശിക്കുകയായിരുന്നു. മർദനത്തിൽ ഗുരുതരമായി പരിക്കേറ്റ രാജു സംഭവസ്ഥലത്ത് വച്ച് മരിച്ചു. നിലവിളി കേട്ട് ഓടിയെത്തിയവർ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. ഭാര്യ: സിജി. മക്കൾ: ഹെൽന റോസ്, എൽന മറിയ. - [തൃശ്ശൂരിൽ വോട്ട് ചെയ്യാനെത്തിയ യുവതിയെ തടഞ്ഞ സംഭവം: സ്വമേധയാ കേസെടുത്ത് ബാലാവകാശ കമ്മീഷന്‍](https://thrissurtimes.com/?p=24630): തൃശ്ശൂർ: കൂര്‍ക്കഞ്ചേരിയില്‍ വോട്ട് ചെയ്യാന്‍ എത്തിയ യുവതിയെ തടഞ്ഞ സംഭവത്തില്‍ കേസെടുത്ത് ബാലാവകാശ കമ്മീഷന്‍. കണ്ണംകുളങ്ങര സ്വദേശിയായ അക്ഷയയ്‌ക്കൊപ്പം മണിക്കൂറുകളോളം കൈക്കുഞ്ഞിനെയും തടഞ്ഞുവച്ച നടപടിയിലാണ് ഇടപെടല്‍. പ്രിസൈസിങ്ങ് ഓഫീസറുടെ നടപടിയില്‍ സ്വമേധയാ കേസെടുക്കുകയായിരുന്നു. ജില്ലാ കളക്ടറോട് ബാലാവകാശ കമ്മീഷന്‍ വിശദീകരണം ചോദിച്ചിട്ടുണ്ട്. തൃശ്ശൂരിലെ 205-ാം നമ്പര്‍ ബൂത്തിലായിരുന്നു സംഭവം നടന്നത്. മാതാപിതാക്കള്‍ക്കും കൈക്കുഞ്ഞിനും ഒപ്പമായിരുന്നു അക്ഷയ വോട്ട് ചെയ്യാനെത്തിയത്. മിക്സിയില്‍ കുരുങ്ങി ചൂണ്ടുവിരലിന് മുറിവേറ്റതിനാല്‍ ആ വിരലില്‍ മഷി പുരട്ടാന്‍ കഴിയില്ലെന്ന കാരണത്താലാണ് വോട്ട് തടഞ്ഞത്. മണിക്കൂറുകള്‍ കാത്തിട്ടും അധികൃതര്‍ വഴങ്ങാത്തതോടെ സിപിഐ നേതാവ് വി എസ് സുനില്‍കുമാര്‍ ഉള്‍പ്പെടെ സ്ഥലത്തെത്തി പ്രതിഷേധിച്ചു. സംഭവം റിപ്പോട്ടര്‍ ടിവി വാര്‍ത്തയാക്കിയതോടെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ഇടപെടുകയും വിവരങ്ങള്‍ തേടുകയും ചെയ്തു. കൈയിലെ കെട്ട് അഴിച്ച് മാറ്റണമെന്നായിരുന്നു പ്രിസൈഡിങ് ഓഫീസറുടെ ആവശ്യമെന്ന് അക്ഷയ മാധ്യമങ്ങളോട് പറഞ്ഞു. വിരലില്‍ മുറിവുണ്ടെന്ന് വിശ്വസിക്കാന്‍ അവര്‍ തയ്യാറായില്ല. ഡോക്ടറുടെ കുറിപ്പടി കൊടുത്തിട്ടും മേലുദ്യോഗസ്ഥര്‍ വിളിച്ച് പറഞ്ഞിട്ടും ഉദ്യോഗസ്ഥ വഴങ്ങിയില്ല. […] - [പാലക്കാട് വോട്ടിനു പണം: NDA പ്രതിനിധികൾക്കെതിരെ കേസെടുത്തു](https://thrissurtimes.com/?p=24625): പാലക്കാട് വോട്ടിനു പണം നൽകിയ സംഭവത്തിൽ എൻഡിഎ പ്രതിനിധികൾക്കെതിരെ കേസെടുത്തു. പാലക്കാട്‌ ടൗൺ സൗത്ത് പോലീസാണ് കേസെടുത്തത്. പാലക്കാട്‌ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ്‌ മജിസ്‌ട്രേട്ട കോടതി കേസെടുക്കാൻ നിർദേശം നൽകുകയായിരുന്നു. തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ നൽകിയ റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചിരുന്നു. കണ്ടാലറിയാവുന്ന എൻഡിഎ പ്രതിനിധികൾക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. എൻ‌ഡിഎ സ്ഥാനാർഥി ശോഭാ സുരേന്ദ്രന് ഒപ്പമെത്തിയ ആൾ വയോധികയായ വോട്ടറുടെ കൈമടക്കിൽ പണം വച്ചുനൽകുന്ന ദൃശ്യങ്ങൾ കോൺഗ്രസ് പുറത്തുവിട്ടിരുന്നു. തന്നെ വേട്ടയാടാനാണ് ശ്രമമെന്നും എല്ലാം മുൻകൂട്ടി തയ്യാറാക്കിയ തിരക്കഥയെന്നും ശോഭാ സുരേന്ദ്രന്റെ പ്രതികരണം. വിശദമായ അന്വേഷണം വേണമെന്ന് പാലക്കാട് ജില്ലാ കളക്ടർ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറെ അറിയിച്ചു. വോട്ട് ചോദിച്ച് വന്നവരോട് അയ്യായിരം രൂപ ആവശ്യപ്പെട്ടിരുന്നെന്നും പണം കൈപ്പറ്റിയെന്നും ദൃശ്യങ്ങളിലുള്ള വയോധിക പ്രതികരിച്ചു. എന്നാൽ തൊട്ടുപിന്നാലെ പണം ലഭിച്ചില്ലെന്ന് തിരുത്തി. ദൃശ്യങ്ങൾ പുറത്തുവന്നതോടെ, തിരഞ്ഞെടുപ്പ് കമ്മീഷൻ, വിഷയത്തിൽ ഇടപെടുകയായിരുന്നു. പിരായിരി പഞ്ചായത്തിൽ വോട്ടേഴ്സിന് ബിജെപി സാരി വിതരണം ചെയ്തെന്നും ആരോപണമുണ്ട്. ഇതുമായി ബന്ധപ്പെട്ട ചിത്രങ്ങളും പുറത്തുവന്നിരുന്നു. - [ഗുരുവായൂരിൽ വോട്ട് ചെയ്യാൻ സാധിച്ചു, ഗുരുവായൂരപ്പന് നന്ദി; വോട്ട് രേഖപ്പെടുത്തി സുരേഷ്​ഗോപി](https://thrissurtimes.com/?p=24622): തൃശ്ശൂർ: ​ഗുരുവായൂരിൽ വോട്ട് ചെയ്യാൻ സാധിച്ചുവെന്നും ​ഗുരുവായൂരപ്പന് നന്ദിയുണ്ടെന്നും കേന്ദ്ര സഹമന്ത്രി സുരേഷ്​ഗോപി. കേരളത്തിൽ സർപ്രൈസ് ഉണ്ടാകുമെന്നും ബിജെപി നിർണായക ഘടകമാകുമെന്നും അദ്ദേഹം വോട്ട് ചെയ്യാനെത്തിയപ്പോൾ മാധ്യമങ്ങളോട് പറഞ്ഞു. ഗുരുവായൂർ ദേവസ്വം ഇംഗ്ലീഷ് മീഡിയം സ്കൂളിലെ 137ാം നമ്പർ ബൂത്തിലാണ് സുരേഷ് ഗോപി വോട്ട് ചെയ്യാനെത്തിയത്. പാലക്കാട്ടെ വോട്ടിന് നോട്ട് വിവാദത്തിലും അദ്ദേഹം പ്രതികരിച്ചു. ചില ആൾക്കാരെ ലിസ്റ്റ് ഇട്ട് വെച്ചിട്ടുണ്ട്. അവരെ ഹത്യ ചെയ്തില്ലാതാക്കാൻ ശ്രമിക്കും. അവരെ മുന്നോട്ടു വിട്ടാൽ ആ പാർട്ടിക്ക് ഗുണം ഉണ്ടാകുമെന്ന് എതിരാളികൾക്ക് അറിയാം. എന്നെ എന്തെല്ലാം പറയുകയും ചെയ്യുകയും ചെയ്തു. ജയിച്ചു കയറിപ്പോയാൽ എങ്ങനെയെങ്കിലും ഒഴിവാക്കി എടുക്കാനും നോക്കും. ജയിച്ചിട്ടും എനിക്കെതിരെ ഇപ്പോഴും കോടതിയിൽ പോകുന്നു. ശോഭ ജയിച്ചു വന്നാൽ എംഎൽഎയായി ഇരിക്കാൻ സമ്മതിക്കരുത്. ശോഭ ജയിച്ചു വന്നാൽ കോടതിയിൽ പോകാനുള്ള ഒരു തുണ്ട് ആണ് ഇപ്പോൾ അരങ്ങേറിയത്. ഈ വിവാദങ്ങളൊന്നും ഏൽക്കില്ലെന്നും സുരേഷ്​ഗോപി പറഞ്ഞു. - [തൃശൂർ കേച്ചേരിയിൽ 750 ഭക്ഷ്യക്കിറ്റുകൾ പിടികൂടി;വിതരണത്തിനായി ബിജെപി തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം](https://thrissurtimes.com/?p=24619): തൃശ്ശൂരിൽ വീണ്ടും കിറ്റ് വിവാദത്തിൽ മുങ്ങി ബിജെപി. കാച്ചേരിയിലെ അച്ചാർ കമ്പനിക്കകത്ത് കിറ്റുകൾ കണ്ടെത്തി. വിതരണത്തിനായി ബി ജെ പി തയ്യാറാക്കിയ കിറ്റുകളെന്നാണ് ആരോപണം. തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിച്ച ബിജെപി സ്ഥാനാർഥി അബിൻസിന്റെ സഹോദരന്റെ സ്ഥാപനത്തിലാണ് കിറ്റുകൾ കണ്ടെത്തിയത്.അതേസമയം, നേരത്തെ തൃശൂർ ജില്ലയിൽ ബിജെപിയുടെ നേതൃത്വത്തിൽ കിറ്റു വിതരണത്തിനുള്ള ശ്രമം നടന്നിരുന്നു. വാടാനപ്പിള്ളി ചാമ്പ്യൻസ് എന്ന സ്ഥാപനത്തിൽ നാലായിരത്തിലധികം കിറ്റുകൾ തയ്യാറാക്കിയിരുന്നു. യുവമോർച്ച നേതാവ് ബഗീഷ് പൂരാടന്റെ നേതൃത്വത്തിലാണ് കിറ്റ് വിതരണത്തിനുള്ള ശ്രമം നടന്നതെന്നാണ് ആരോപണമുണ്ടായത്. സംഭവസ്ഥലത്ത് ബിജെപി വൈസ് പ്രസിഡന്റും നടനുമായ ദേവനും ഉണ്ടായിരുന്നു. വിവരമറിഞ്ഞ് സംഭവസ്ഥലത്ത് എത്തിയ യുഡിഎഫ്,എൽഡിഎഫ് പ്രവർത്തകർ കിറ്റ് വിതരണത്തിനുള്ള തയ്യാറെടുപ്പുകൾ തടഞ്ഞിരുന്നു.. തുടർന്ന് നേതാക്കളെ സംരക്ഷിക്കാൻ ബിജെപി പ്രവർത്തകർക്കൂടി എത്തിയതോടെ സ്ഥലത്ത് സംഘർഷാവസ്ഥ ഏറെ നേരം നീണ്ടു നിന്നു. ഇതിന് ശേഷമാണ് ഇപ്പോൾ വീണ്ടും ബി ജെ പിയുടെ പേരിൽ കിറ്റ് വിവാദമുണ്ടാകുന്നത്. - [പൂരലഹരിയിലേക്ക് തൃശൂർ; പാറമേക്കാവ് വിഭാഗം മണികണ്ഠനാൽ പന്തലിന് കാൽനാട്ടി](https://thrissurtimes.com/?p=24614): തൃശൂർ: വിശ്വപ്രസിദ്ധമായ തൃശൂർ പൂരത്തിൻ്റെ ആവേശത്തിന് തുടക്കംകുറിച്ച് സ്വരാജ് റൗണ്ടില്‍ പാറമേക്കാവ് വിഭാഗം മണികണ്ഠനാൽ പന്തലിന് കാൽനാട്ടി. പൂരപ്രേമികളുടെയും നാട്ടുകാരുടെയും നീണ്ട കാത്തിരിപ്പിനാണ് ഇതോടെ വിരാമമാകുന്നത്. പാറമേക്കാവ് മേൽശാന്തി കാരേക്കാട് രാമൻ നമ്പൂതിരിയുടെ കാർമികത്വത്തിൽ നടന്ന ഭൂമിപൂജയോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്. പാറമേക്കാവ് ദേവസ്വം പ്രസിഡൻ്റ് ഡോ എം ബാലഗോപാൽ, സെക്രട്ടറി ജി രാജേഷ്, ദേവസ്വം ബോർഡ്‌ അംഗങ്ങൾ, തട്ടകക്കാർ തുടങ്ങിയവർ സന്നിഹിതരായിരുന്നു. തൃശൂരിലെ എൽഡിഎഫ്, യുഡിഎഫ് സ്ഥാനാർഥികളും ചടങ്ങിൽ പങ്കെടുത്തു. പന്തൽ നിർമാണം എടപ്പാൾ നാദംസൗണ്ട് ഇലക്ട്രിക്കൽ സി ബൈജുവാണ് പന്തൽ നിർമാണത്തിന് നേതൃത്വം നൽകുന്നത്. തുടർച്ചയായ അഞ്ചാം വർഷമാണ് ബൈജു പാറമേക്കാവിലിനായി പന്തലൊരുക്കുന്നത്. ഇത്തവണ 100 അടി ഉയരത്തിൽ നാലുനിലകളിലായി അതിമനോഹരമായ ക്ഷേത്രമാതൃകയിലാണ് പന്തൽ നിർമിക്കുന്നത്. പന്തലിൻ്റെ മിഴിവേകുന്ന അലങ്കാരപ്പണികൾ വരുംദിവസങ്ങളിൽ പൂർത്തിയാകും. തിരുവമ്പാടി വിഭാഗം നിർമിക്കുന്ന പന്തലുകളുടെ കാല്‍നാട്ട് 28നാണ്. നടുവിലാലിലും നായ്ക്കനാലിലുമാണ് തിരുവമ്പാടി വിഭാഗം പന്തലുകള്‍ നിർമിക്കുക. തൃശൂര്‍ പൂരത്തിന് മാത്രമാണ് സ്വരാജ് റൗണ്ടില്‍ ഇത്തരത്തിൽ പന്തലുകള്‍ നിർമിക്കാറുള്ളത്. […] - [പാലക്കാട് BJP പ്രവർത്തകർ വോട്ടിന് പണം നൽകിയെന്ന് കോൺഗ്രസ്](https://thrissurtimes.com/?p=24611): പാലക്കാട്: പാലക്കാട് ബിജെപി പ്രവര്‍ത്തകര്‍ വോട്ടിന് പണം നല്‍കിയതായി ആരോപണം. പാലക്കാട്ടെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ശോഭാ സുരേന്ദ്രന് ഒപ്പം ഉണ്ടായിരുന്ന സ്ത്രീയാണ് പണം നല്‍കിയത്. കണ്ണാടി മേഖലയിലെ തരുവാകുറിശ്ശിയിലാണ് സംഭവം നടന്നത്. പണം നല്‍കുന്ന ദൃശ്യങ്ങള്‍ കോണ്‍ഗ്രസ് പുറത്തുവിട്ടു. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തന്നെയാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. തരുവാകുറിശ്ശിയില്‍ ഒരു മരണവീട്ടില്‍ എത്തിയതായിരുന്നു ശോഭാ സുരേന്ദ്രനും പ്രവര്‍ത്തകരും. ഇതിന് ശേഷം ശോഭാ സുരേന്ദ്രന്‍ തിരികെ കാറില്‍ കയറി. ഇതിനിടെ ശോഭാ സുരേന്ദ്രന് ഒപ്പമുണ്ടായിരുന്ന സ്ത്രീ, മരണ വീടിന് സമീപമുണ്ടായിരുന്ന വീട്ടിലെ വയോധികയുടെ കയ്യില്‍ പണംവെച്ചു നല്‍കുകയായിരുന്നു. സംശയം തോന്നി വീട്ടില്‍ പോയി പരിശോധിച്ചപ്പോള്‍ വയോധികയുടെ കയ്യില്‍ അയ്യായിരം രൂപ ഉണ്ടായിരുന്നതായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പറഞ്ഞു. സ്ഥാനാര്‍ത്ഥിക്ക് ഒപ്പമുണ്ടായിരുന്ന പ്രവര്‍ത്തകയോട് ഇത് ശരിയല്ലെന്നും പണം നല്‍കി വോട്ട് ചോദിക്കരുതെന്നും പറഞ്ഞതായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പറഞ്ഞു. അവര്‍ അത് ശരിവെച്ച് കാറില്‍ കയറി. ഈ സമയം ശോഭാ സുരേന്ദ്രന്‍ കാറില്‍ ഉണ്ടായിരുന്നു. ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ചതോടെ […] - [സംസ്ഥാനം നാളെ പോളിങ്ങ് ബൂത്തിലേക്ക്; ഇന്ന് നിശബ്ദ പ്രചാരണം](https://thrissurtimes.com/?p=24608): സംസ്ഥാനം നാളെ പോളിങ്ങ് ബൂത്തിലെത്താനിരിക്കെ ഇന്ന് നിശബ്ദപ്രചാരണം. വോട്ടർമാരെ നേരിട്ട് കണ്ട് അവസാനവട്ട വോട്ടുറപ്പിക്കാനുള്ള തീരക്കിലായിരിക്കും ഇന്ന് സ്ഥാനാർഥികൾ. ഇതിനിടെ വിവിധ ബൂത്തുകളിലേക്കുള്ള പോളിംഗ് സാമഗ്രികളുടെ വിതരണം ഇന്ന് നടക്കും. അതത് മണ്ഡലങ്ങളിൽ സജ്ജീകരിച്ചിട്ടുള്ള വിതരണ കേന്ദ്രങ്ങളിൽ രാവിലെ എട്ട്മണി മുതലാണ് വിതരണം ആരംഭിക്കുക. 48 മണിക്കൂർ സൈലൻസ് പീരിയഡിനും പോൾ ദിവസത്തിലെ ഡ്രൈ ഡേ പ്രഖ്യാപനത്തിനും നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്. 100 മീറ്റർ പരിധിയിൽ പ്രചാരണം, മൈക്ക്, ലൗഡ്‌സ്പീക്കർ ഉപയോഗം എന്നിവ കർശനമായി നിരോധിച്ചിരിക്കുന്നു. പോൾ ദിവസം ശമ്പളത്തോടു കൂടിയുള്ള അവധി ആയി പ്രഖ്യാപിച്ചിട്ടുണ്ട്. പോളിംഗ്, ഡിസ്ട്രിബ്യൂഷൻ, റിസപ്ഷൻ കേന്ദ്രങ്ങളായ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. സമ്മതിദായകർ ബൂത്തിൽ വോട്ട് രേഖപ്പെടുത്തുന്നതിന് ബി.എൽ.ഒ നൽകിയ വോട്ടർ സ്ലിപ്പ് മാത്രം മതിയാകില്ലായെന്നും വോട്ടറെ തിരിച്ചറിയുന്നതിനായി തിരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശിച്ച തിരിച്ചറിയൽ രേഖകളിൽ ഏതെങ്കിലും ഒരെണ്ണം നിർബന്ധമായും കയ്യിൽ കരുതേണ്ടതുമാണ്.ഏപ്രിൽ 29 വരെ എക്‌സിറ്റ്‌ പോൾ, ഒപ്പീനിയൻ പോൾ നിരോധിച്ചിട്ടുണ്ട്. നിരോധനം മറികടന്ന് ഏതെങ്കിലും […] - [യുവാവ് വീട്ടിനുള്ളിൽ മരിച്ച നിലയിൽ](https://thrissurtimes.com/?p=24602): അരിമ്പൂർ:തനിച്ചു താമസിക്കുന്ന യുവാവിനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. മനക്കൊടി കിഴക്കുംപുറം മില്ല് റോഡിൽ കിഴക്കൂട്ട് സൗമേഷാണ് (41) മരിച്ചത്. മരപ്പണിക്കാരനാണ്. അവിവാഹിതനാണ്. സംസ്കാരം ബുധൻ രാവിലെ 10ന് വടുക്കര ശ്മശാനത്തിൽ. അന്തിക്കാട് പൊലീസ് നടപടികളെടുത്തു. അച്ഛൻ: പരേതനായ കാർത്തികേയൻ. അമ്മ: തങ്ക. സഹോദരി: സജിത. - [തോട്ടിൽ പ്ലാസ്റ്റിക് മാലിന്യം തള്ളിയവർക്ക് 60,000 രൂപ പിഴ](https://thrissurtimes.com/?p=24599): വാടാനപ്പള്ളി: നടുവിൽക്കരയിൽ പാടത്തെ തോട്ടിൽ പ്ലാസ്റ്റിക് മാലിന്യം തള്ളിയതിന് 60,000 രൂപ പിഴ ചുമത്തി. ജൂബിലി റോഡിനടുത്ത് പടിയത്ത് ക്ഷേത്രത്തിന് പടിഞ്ഞാറുള്ള പാടത്താണ് തിങ്കളാഴ്‌ച രാവിലെ മാലിന്യം തള്ളിയത്. സ്ഥലം ഉടമ അറിയാതെയാണ് രണ്ട് ഗുഡ്‌സ് ഓട്ടോ നിറയെ മാലിന്യം കൊണ്ടുവന്ന് തള്ളിയത്. ഇടശ്ശേരിയിലെ സ്വകാര്യ സ്ഥാപനത്തിൽ ഒന്നര വർഷം മുമ്പ് കുന്നുകൂടി കിടന്നിരുന്ന മാലിന്യമാണ് ഇപ്പോൾ പാടത്ത് തള്ളിയത്. ഇടശ്ശേരിയിലെ കടയുടെ സ്ഥല ഉടമയും സ്ഥാപനം നടത്തിപ്പുകാരും തമ്മിൽ തർക്കം ഉണ്ടായപ്പോൾ നടത്തിപ്പുകാർ കട ഒഴിഞ്ഞിരുന്നു. എന്നാൽ മാലിന്യം മാറ്റിയിരുന്നില്ല. ഇടശേരിയിലെ സ്ഥലം ഉടമയാണ് മാലിന്യം തോട്ടിൽ തള്ളിയത്. പരാതിയെ തുടർന്ന് വാടാനപ്പള്ളി പഞ്ചായത്ത് സെക്രട്ടറിയും ഉദ്യോഗസ്ഥരും വാർഡ് അംഗം എം.എസ്. സുജിത്തും സ്ഥലത്ത് എത്തി പരിശോധന നടത്തി. വാടാനപ്പള്ളി പൊലീസും ഇടപെട്ടു. കൊണ്ടുവന്നവരെ കൊണ്ടുതന്നെ ഉച്ചക്ക് മാലിന്യം എടുപ്പിച്ച് തിരികെ കൊണ്ടുപോയി. മാലിന്യം തള്ളിയ സ്ഥല ഉടമയിൽനിന്ന് 50,000 രൂപയും സ്ഥാപന ഉടമയിൽനിന്ന് 10000 രൂപയും പിഴ ഈടാക്കിയതായി […] - [ഇന്ന് വൈകിട്ടോടെ മദ്യശാലകള്‍ അടയ്ക്കും; സംസ്ഥാനത്ത് രണ്ട് ദിവസം ഡ്രൈ ഡേ](https://thrissurtimes.com/?p=24596): തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് നടക്കുന്നതിനാല്‍ സംസ്ഥാനത്ത് രണ്ടുദിവസം ഡ്രൈ ഡേ. ചൊവ്വാഴ്ച വൈകുന്നേരം ഏഴ് മണി മുതല്‍ വോട്ടെടുപ്പ് അവസാനിക്കുന്ന വ്യാഴാഴ്ച വൈകുന്നേരം വരെ മദ്യ വില്‍പനയുണ്ടാകില്ല. മെയ് നാലിന് വോട്ടെണ്ണല്‍ ദിനത്തിലും മദ്യ വില്‍പനയുണ്ടാകില്ല. ഏപ്രില്‍ ഒമ്പതിന് വോട്ടെടുപ്പ് സമയം അവസാനിക്കുന്നതിന് 48 മണിക്കൂര്‍ മുന്‍പ് മുതല്‍ ഡ്രൈ ഡേ ഉത്തരവ് നിലവില്‍ വരും. ഏതെങ്കിലും മണ്ഡലങ്ങളിലോ പോളിങ് ബൂത്തുകളിലോ റീപോളിങ് ആവശ്യമായാല്‍ ആ ദിവസം ആ മേഖലകളിലും ഡ്രൈ ഡേയായിരിക്കും. വോട്ടെണ്ണല്‍ ദിനമായ മെയ് നാലിനും കേരളത്തില്‍ മദ്യശാലകള്‍ പ്രവര്‍ത്തിക്കില്ല. ഈ ദിവസങ്ങളില്‍ പൊതുസ്ഥലങ്ങളിലേക്കോ ഭക്ഷണശാലകളിലോ ലഹരി വസ്തുക്കള്‍ വാങ്ങുകയോ ശേഖരിക്കുമോ വിതരണം ചെയ്യുകയോ ഉപയോഗിക്കുകയോ ചെയ്യാന്‍ പാടില്ല. മദ്യശാലകള്‍ ഉള്‍പ്പെടെയുള്ള ക്ലബ്ബുകള്‍ക്കും ഹോട്ടലുകള്‍ക്കും നിരോധനം ബാധകമാണ്. വ്യക്തികൾ മദ്യം സംഭരിച്ചുവെക്കുന്നത് കർശനമായി നിരോധിച്ചിട്ടുണ്ട്. അയൽ സംസ്ഥാനങ്ങളിൽ നിന്നുള്ള നിയമവിരുദ്ധമായ മദ്യക്കടത്ത് തടയാൻ അതിർത്തികളിൽ കർശന പരിശോധന നടത്തും. എക്‌സൈസ് നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ […] - [സുരേഷ് ഗോപിയുടെ തെരഞ്ഞെടുപ്പ് ചോദ്യം ചെയ്തുള്ള ഹര്‍ജി തള്ളി ഹൈക്കോടതി](https://thrissurtimes.com/?p=24592): കൊച്ചി: സുരേഷ് ഗോപിയുടെ തെരഞ്ഞെടുപ്പ് ചോദ്യം ചെയ്തുള്ള ഹര്‍ജി തള്ളി ഹൈക്കോടതി. ഹര്‍ജി നിലനില്‍ക്കില്ലെന്ന സുരേഷ് ഗോപിയുടെ വാദം അംഗീകരിച്ചു. തൃശൂരിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായിരുന്ന ജോഷി വില്ലടം സുരേഷ് ഗോപിയുടെ വിജയം ചോദ്യം ചെയ്തുകൊണ്ട് നല്‍കിയ ഹര്‍ജിയാണ് തള്ളിയത്. 1951-ലെ ജനപ്രാതിനിധ്യ നിയമത്തിലെ 123-ാം വകുപ്പ് പ്രകാരം തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്നാണ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നത്. വോട്ടര്‍മാരെ സ്വാധീനിക്കാനായി സുരേഷ് ഗോപിയും അനുയായികളും മതപരമായ ചിഹ്നങ്ങള്‍ ഉപയോഗിച്ചുവെന്ന് ആരോപിച്ചായിരുന്നു ഹർജി. വോട്ടെടുപ്പ് ദിവസം വോട്ടര്‍മാരെ സ്വാധീനിക്കാന്‍ മതചിഹ്നങ്ങള്‍ ഉപയോഗിച്ചതായും ഹര്‍ജിയില്‍ പരാമര്‍ശമുണ്ട്. വോട്ടര്‍മാര്‍ക്ക് മൊബൈല്‍ ഫോണുകള്‍ ഉള്‍പ്പെടെയുള്ള സമ്മാനങ്ങളും പണവും നല്‍കുമെന്ന് വാഗ്ദാനം ചെയ്ത് തെരഞ്ഞെടുപ്പ് അഴിമതി നടത്തിയതായും ഹര്‍ജിയില്‍ ആരോപിച്ചിരുന്നു. - [ഗീതാ ഗോപിക്കെതിരെ ജാതീയ അധിക്ഷേപം നടത്തി; സി സി മുകുന്ദന്റെ പേഴ്സണല്‍ സ്റ്റാഫ് പൊലീസ് കസ്റ്റഡിയിൽ](https://thrissurtimes.com/?p=24588): തൃശ്ശൂർ: നാട്ടികയിലെ ബിജെപി സ്ഥാനാർത്ഥി സി സി മുകുന്ദന്റെ പേഴ്സണല്‍ സ്റ്റാഫ് അസ്ഹര്‍ മജീദിനെ പൊലീസ് അറസ്റ്റ് ചെയ്തു. എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഗീതാ ഗോപിയ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ വാട്സാപ്പ് സന്ദേശം പ്രചരിപ്പിച്ചതിനാണ് അറസ്റ്റ്. ഇയാളു‌ടെ ഫോണിൽ നിന്ന് വാട്സ്ആപ്പ് സന്ദേശം പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ഗീതാ ഗോപിയെ അപകീർത്തിപ്പെടുത്തുന്ന തരത്തിലുള്ള സന്ദേശങ്ങൾ വാട്‌സാപ്പിലൂടെ അയച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് പൊലീസ് അസ്ഹർ മജീദിനെ അറസ്റ്റ് ചെയ്തത്. അസ്ഹർ മജീദ് ഗീതാ ഗോപിക്കെതിരെ പുറത്തിറക്കിയ ചോദ്യാവലിയിൽ ജാതീയമായ അധിക്ഷേപം നടത്തിയിട്ടുണ്ടെന്നും കണ്ടെത്തി. ഇയാളുടെ ഫോണിൽ നിന്ന് വാട്‌സ്‌ആപ്പ് സന്ദേശം പൊലീസ് കണ്ടെടുത്തു. ഗീതാ ഗോപിക്കെതിരെ അസ്ഹർ മജീദ് പുറത്തിറക്കിയ ചോദ്യാവലിയിൽ ജാതീയ അധിഷേപം ഉണ്ടെന്ന് കാട്ടി തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിരുന്നു. പട്ടികജാതി/ പട്ടിക വർഗ്ഗ അതിക്രമ നിരോധന നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ഇന്ന് ഉച്ചയോടെ ഇരിങ്ങാലക്കുടയിലെ റൂറൽ എസ്‌പി ഓഫീസിൽ തനിക്കെതിരെ സാമൂഹിക മാധ്യമങ്ങളിൽ അധിഷേപം നടക്കുന്നു എന്ന പരാതി നൽകാൻ എത്തിയപ്പോഴായിരുന്നു അസ്ഹർ മജീദിനെ പൊലീസ് […] - ['വടക്കേ ഇന്ത്യൻ സംസ്കാരം കേരളത്തിലേക്ക് പറിച്ചുനടുന്നു'; വാടാനപ്പിള്ളി കിറ്റ് വിവാദത്തിൽ ഇടതുപക്ഷം](https://thrissurtimes.com/?p=24585): തൃശൂർ: വാടാനപ്പിള്ളി കിറ്റ് വിവാദത്തിൽ ബിജെപിക്കെതിരെ രൂക്ഷവിമർശനവുമായി സിപിഐഎം തൃശൂർ ജില്ലാ സെക്രട്ടറി കെ വി അബ്ദുൽ ഖാദർ. കേന്ദ്ര അധികാരവും പണവും ഉപയോഗിച്ച് ബിജെപി ജനാധിപത്യ വ്യവസ്ഥയെ അട്ടിമറിക്കുന്നുവെന്നും ഏതുതരം ചട്ടലംഘനം നടത്തിയാലും ബിജെപിയെ സംരക്ഷിക്കുന്ന നിലപാട് തെരഞ്ഞെടുപ്പ് കമ്മീഷൻ സ്വീകരിക്കുന്നുവെന്നും അബ്ദുൽ ഖാദർ വിമർശിച്ചു. വാടാനപ്പള്ളിയിലും തൃശ്ശൂരിലും പിടിക്കപ്പെട്ട സംഭവങ്ങൾ മാത്രമാണ് ഇതുവരെ പുറത്തുവന്നത്.ബിജെപി നേതാവ് സെക്കുലർ സംവിധാനത്തെ വെല്ലുവിളിക്കുന്ന നിലയിലുള്ള പരാമർശങ്ങൾ നടത്തുകയാണ്. തെരഞ്ഞെടുപ്പ് കമ്മീഷൻ ഒരു നടപടിയും സ്വീകരിക്കുന്നില്ല എന്നും മൗനം പാലിക്കുകയാണ് എന്നും അബ്ദുൽ ഖാദർ പറഞ്ഞു. എന്നാല്‍ ശൂന്യതയില്‍ നിന്നും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്ന കാപട്യക്കാരനായ രാഷ്ട്രീയക്കാരനാണ് ടി എന്‍ പ്രതാപന്‍ എന്ന് മണലൂരിലെ ബിജെപി സ്ഥാനാര്‍ത്ഥി കെ കെ അനീഷ് കുമാര്‍ ആരോപിച്ചു. നാടകം കളിച്ച് പ്രശ്‌നം സൃഷ്ടിക്കുകയാണ് ടി എന്‍ പ്രതാപന്‍. ഗോഡൗണില്‍ കിറ്റ് നിറയ്ക്കുന്നതുമായി ബന്ധപ്പെട്ട് ബിജെപിക്ക് യാതൊരു ബന്ധവുമില്ല. ദേവന് കാലത്ത് മുതല്‍ വൈകീട്ട് വരെ 12ഓളം കുടുംബയോഗങ്ങളുണ്ടായിരുന്നു. […] - ['സുരേഷ് ഗോപിയെ ജയിപ്പിക്കാന്‍ പ്രതാപന്‍ കോടികള്‍ വാങ്ങി, കിറ്റ് വിവാദം ഒത്തുകളി'; ഗുരുതര ആരോപണം](https://thrissurtimes.com/?p=24577): തൃശ്ശൂര്‍: മണലൂര്‍ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി ടി എന്‍ പ്രതാപനെതിരെ ഗുരുതര ആരോപണവുമായി നാട്ടിക കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റി വൈസ് പ്രസിഡന്റ് ഫിറോസ്.സിപിഐഎം ജില്ലാ കമ്മറ്റി ഓഫീസില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലായിരുന്നു ആരോപണം. ബിജെപിയുമായി പ്രതാപന്‍ നടത്തിയ നാടകമാണ് കിറ്റ് വിവാദമെന്നായിരുന്നു ഫിറോസിന്റെ ആരോപണം. വാടാനപ്പള്ളിയിലെ കിറ്റ് വിവാദം പ്രതാപനും ബിജെപിയും ചേര്‍ന്നുള്ള ഒത്തുകളിയാണ്. ടി എന്‍ പ്രതാപനും ഗുരുവായൂരിലെ ബിജെപി സ്ഥാനാര്‍ഥി ബി ഗോപാലകൃഷ്ണനും തമ്മിലാണ് ഡീല്‍. മണലൂരില്‍ ബിജെപി സഹായിച്ചാല്‍ ഗുരുവായൂരില്‍ തിരിച്ചു സഹായിക്കും എന്നാണ് ഡീലെന്നും ഫിറോസ് ആരോപിച്ചു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തൃശ്ശൂര്‍ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ഥി സുരേഷ് ഗോപിയെ ജയിപ്പിക്കാന്‍ പ്രതാപന്‍ ബിജെപിയുമായി കോടികളുടെ ഡീലുണ്ടാക്കിയെന്നും അദ്ദേഹം ആരോപിച്ചു. എട്ടുകോടി രൂപ വാങ്ങി ബിജെപിക്ക് വോട്ടുമറിച്ചെന്നും പ്രതാപന്‍ രാവിലെ കോണ്‍ഗ്രസും വൈകിട്ട് ബിജെപിയുമാണെന്നും ഫിറോസ് പറഞ്ഞു. സുരേഷ് ഗോപിയെ ജയിപ്പിക്കുന്നതിന് വേണ്ടി നടത്തിയ കൃത്യമായ ഇടപെടലും ഗൂഢാലോചനയുമൊക്കെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൈവശം രേഖകളായിട്ടുണ്ടെന്നും ഫിറോസ് […] - [ലൈംഗിക അതിക്രമ പരാതി; സംവിധായകൻ രഞ്ജിത്തിന്റെ ജാമ്യാപേക്ഷ നാളെ പരിഗണിക്കും](https://thrissurtimes.com/?p=24573): യുവനടിയുടെ ലൈംഗിക അതിക്രമ പരാതിയിൽ പ്രതിയായ സംവിധായകൻരഞ്ജിത്തിന്റെ ജാമ്യാപേക്ഷ നാളെ പരിഗണിക്കും. രഞ്ജിത്ത് എറണാകുളം സബ് ജയിലിലാണ് നിലവിൽ രഞ്ജിത്തുള്ളത്. ലൊക്കേഷനിൽ ഉണ്ടായിരുന്നവരുടെ ചോദ്യം ചെയ്യൽ ആരംഭിച്ചു. സിനിമാ ലൊക്കേഷനിലും കാരവനിലും രഞ്ജിത്തിനെ എത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. പരാതി വ്യാജം എന്നും, ഗൂഢാലോചന എന്നും രഞ്ജിത്ത് ജാമ്യ ഹർജിയിൽ ഉന്നയിക്കും. ആരോഗ്യ പ്രശ്നങ്ങളും ചൂണ്ടിക്കാണിക്കും. തെളിവ് ശേഖരണവുമായി അന്വേഷണസംഘം മുന്നോട്ട് പോകുകയാണ്. അതേസമയം, കഴിഞ്ഞ ദിവസം ഡിസിപിയുടെ നേതൃത്വത്തിലാണ് രഞ്ജിത്തിനെ ചോദ്യം ചെയ്തത്. ആരോപണം പ്രതി നിഷേധിച്ചു. ജനുവരി 30 ന് ഫോർട്ട്‌ കൊച്ചിയിലെ ഷൂട്ടിംഗ് ലൊക്കേഷനിൽ ഉണ്ടായിരുന്ന കരവാനിൽ ഉള്ളിൽ വെച്ച് യുവനടിയോട് രഞ്ജിത്ത് ലൈഗീക അതിക്രമം നടത്തിയെന്നാണ് കേസ്. കൊച്ചി ഡിസിപി അശ്വതി ജിജിയുടെ നേതൃത്വത്തിലാണ് അന്വേഷണം. - [വാടാനപ്പള്ളി ബിജെപി കിറ്റ് വിവാദത്തിൽ പൊലീസ് കേസെടുക്കും](https://thrissurtimes.com/?p=24570): തൃശ്ശൂർ വാടാനപ്പള്ളിയിൽ കിറ്റ് വിവാദത്തിൽ പൊലീസ് ഇന്ന് കേസെടുക്കും . തിരഞ്ഞെടുപ്പ് കമ്മീഷന്റെ പരാതിയിൽ കേസെടുക്കാൻ പൊലീസ് മജിസ്ട്രേറ്റിന്റെ അനുവാദം തേടിയിട്ടുണ്ട്. ഭാരതീയ ന്യായ സംഹിതയിലെ വിവിധ വകുപ്പുകളും ജനപ്രാധനിധ്യ നിയമത്തിലെ വിവിധ വകുപ്പുകളും ഉൾപ്പെടുത്തിയാണ് കേസെടുക്കുക. വാടാനപ്പള്ളിയിലെ ഗോഡൗൺ ഉടമ പ്രവീൺ, കിറ്റുകൾക്ക് ഓർഡർ നൽകിയ സതീഷ് എന്നിവർ പൊലീസ് കസ്റ്റഡിയിലാണ്. കിറ്റ് വിവാദവുമായി ബന്ധപ്പെട്ട് യുഡിഎഫ് എൻഡിഎ പ്രവർത്തകർ തമ്മിൽ വലിയ സംഘർഷമാണ് കഴിഞ്ഞദിവസം ഉണ്ടായത്. ബിജെപി കിറ്റുകൾ വിതരണം ചെയ്‌ത്‌ തിരഞ്ഞെടുപ്പ് അട്ടിമറിക്കുന്നു എന്നാണ് യുഡിഎഫിന്റെയും എൽഡിഎഫിന്റെയും ആരോപണം.ഇന്നലെ യുഡിഎഫ് സ്ഥാനാർഥിയായ ടി എൻ പ്രതാപനെ പൊലീസ് അറസ്റ്റ് ചെയ്തുനീക്കിയിരുന്നു. ആരോപണത്തിൽ സത്യമില്ലാത്തത് കൊണ്ടാണ് പൊലീസ് കേസെടുക്കാത്തത്. കേസ് എടുപ്പിക്കാൻ പറ്റുമെങ്കിൽ എടുപ്പിക്കൂവെന്നും സുരേഷ്‌ഗോപി വെല്ലുവിളിച്ചിരുന്നു. തിരഞ്ഞെടുപ്പ് കമ്മീഷനിലെ ചില ഉദ്യോഗസ്ഥരും പൊലീസിലെ ചില ഉദ്യോഗസ്ഥരും ബിജെപിക്ക് സഹായം നൽകുന്നുണ്ടെന്നും അതിന്റെ ഭാഗമായിട്ടാണ് ദേവനെ അറസ്റ്റ് ചെയ്യാതെ പോയത് ബിജെപി വ്യാപകമായി മണലൂർ മണ്ഡലത്തിൽ ബിജെപി പണം […] - [തൃശൂരിലെ കിറ്റ് വിവാദം; ‘അടിസ്ഥാന രഹിതമായ പച്ചനുണ; തോല്‍ക്കുമെന്ന് ഉറപ്പായപ്പോള്‍ ഉണ്ടാക്കിയ കഥ’; ദേവന്‍](https://thrissurtimes.com/?p=24567): തൃശൂരില്‍ വീണ്ടും ബിജെപി കിറ്റ് വിതരണം ചെയ്യുന്നുവെന്ന ആരോപണത്തില്‍ പ്രതികരണവുമായി ബിജെപി നേതാവും നടനുമായ ദേവന്‍. കിറ്റ് വിതരണം ഉണ്ടായിട്ടില്ലെന്നും കിറ്റ് വിതരണം ചെയ്ത് വോട്ട് വാങ്ങുന്ന ഒരു പ്രസ്ഥാനമല്ല ബിജെപിയെന്നും ദേവന്‍ പറഞ്ഞു. സിസിടിവിയില്‍ സത്യമല്ലേ വരുകയുള്ളു. ഞാന്‍ ഒന്നും കണ്ടിട്ടില്ല. അവരുടെ വീട്ടില്‍ ചായയും കുടിച്ചിരിക്കുമ്പോഴാണ് ബഹളം കേട്ടത്. കിറ്റ് വിതരണം ചെയ്തു എന്നത് നൂറ് ശതമാനം അടിസ്ഥാനമില്ലാത്ത ഒരു പച്ച നുണയാണ് – ദേവന്‍ പറഞ്ഞു. തോല്‍ക്കുമെന്ന് ഉറപ്പായപ്പോള്‍ ഉണ്ടാക്കിയ നുണക്കഥയെന്നും അദ്ദേഹം പ്രതികരിച്ചു. അതേസമയം, ദേവനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിക്കുകയാണിപ്പോള്‍. സിപിഐഎം പ്രവര്‍ത്തകരും സമാന ആവശ്യം ഉന്നയിച്ച് മുദ്രാവാക്യം മുഴക്കുന്നുണ്ട്. ബിജെപി പ്രവര്‍ത്തകര്‍ പ്രതിരോധവുമുയര്‍ത്തി. പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നു. വാടാനപ്പള്ളിയിലെ ചാംപ്യന്‍ സൂപ്പര്‍ മാര്‍ക്കറ്റില്‍ കിറ്റ് സൂക്ഷിച്ചിരിക്കുന്നുവെന്നാണ് ആരോപണം. പ്രവര്‍ത്തകര്‍ ഇരുവിഭാഗങ്ങളായി നിലയുറപ്പിച്ച് മുദ്രാവാക്യം വിളിച്ചു. നടന്‍ ദേവന്‍ ഗോഡൗണിനോട് ചേര്‍ന്ന കെട്ടിടത്തിന് അകത്ത് ഉണ്ടായിരുന്നു. കട ഉടമയെ കാണാന്‍ […] - [കുന്നംകുളത്ത് സഹോദരന്റെ ക്രൂരത; വീട്ടിൽ ഉറങ്ങിക്കിടന്ന അനുജന്റെ കാല് തല്ലിയൊടിച്ചു](https://thrissurtimes.com/?p=24564): തൃശൂർ : വീട്ടിൽ ഉറങ്ങിക്കിടന്നിരുന്ന ഇളയ സഹോദരന്റെ ഇരുകാലുകളും ജേഷ്ഠ സഹോദരൻ മരമുട്ടി കൊണ്ട് തല്ലിയൊടിച്ചു. ആക്രമണത്തിൽ മുട്ടിനു താഴെ കാലുകൾ വേർപ്പെട്ട നിലയിൽ ഗുരുതരമായി പരിക്കേറ്റ കുന്നംകുളം തെക്കേ പുറം പനക്കൽ പറമ്പിൽ വീട്ടിൽ ബിനേഷി (42) നെയും ആക്രമണം തടയാൻ ശ്രമിക്കുന്നതിനിടെ മർദ്ദനമേറ്റ അമ്മ ചന്ദ്ര (63) യെയും കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അമ്മക്ക് അഞ്ച് തുന്നലുകളുണ്ട്. ജേഷ്‌ഠസഹോദരൻ ബിനു (45)വാണ് സഹോദരൻ ബിനേഷിന്റെ കാല് തല്ലിയൊടിച്ചത്. കുടുംബ വീടിനോട് ചേർന്നുള്ള വീട്ടിലെ ഒരു വിവാഹത്തിൽ പങ്കെടുക്കുവാനാണ് ബിനേഷ് വന്നത്. രാത്രി വൈകിയതു കാരണം തിരിച്ചു പോകാൻ കഴിഞ്ഞില്ല. തുടർന്നാണ് തറവാട്ടിൽ കിടന്നുറങ്ങിയത്. അമ്മയും ബിനുവുമാണ് തറവാട് വീട്ടിൽ താമസം. ബിനുവിന്റെ ഭാര്യ പിണങ്ങി മകനുമൊത്ത് ഭാര്യവീട്ടിലാണ് താമസം. വിവാഹിതനായ ബിനീഷ് ഭാര്യവീട്ടിലാണ് താമസിച്ചിരുന്നത്. ഇളയ സഹോദരൻ തറവാട് വീട്ടിൽ കിടന്നുറങ്ങിയതിനാണ് ജേഷ്ഠ സഹോദരന്റെ ക്രൂരമായ ആക്രമണം. കുന്നംകുളംപോലീസ് കേസെടുത്തു. - [തളിക്കുളത്ത് ആളൊഴിഞ്ഞ പറമ്പിൽ കഞ്ചാവ് ചെടി; യുവാവ് പിടിയിൽ](https://thrissurtimes.com/?p=24561): തൃശ്ശൂർ: തൃശ്ശൂർ തളിക്കുളത്ത് ആളൊഴിഞ്ഞപറമ്പിൽ കഞ്ചാവ് ചെടി നട്ടുവളർത്തിയ യുവാവിനെ എക്സൈസ് അറസ്റ്റ് ചെയ്തു. കല്ലുംകടവ് സ്വദേശി അശ്വിൻ രാജ് (18) ആണ് പിടിയിലായത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. വാടാനപ്പള്ളി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ഹരികൃഷ്‌ണ. ജെ, അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ എ.എസ്.പ്രമോദ്, പ്രിവന്റീവ് ഓഫീസർമാരായ ടി.ആർ.സുനിൽ, അഫ്സൽ.എസ്, സിവിൽ എക്സൈസ് ഓഫീസർ ഹരികൃഷ്ണൻ.ടി.യു എന്നിവരടങ്ങിയ സംഘമാണ് കേസ് കണ്ടെടുത്തത്. പത്തനംതിട്ട പുറമറ്റത്ത് വിൽപ്പനയ്ക്ക് സൂക്ഷിച്ച 39 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശമദ്യവുമായും എക്സൈസ് ഒരാളെ അറസ്റ്റ് ചെയ്തു. പുറമറ്റം മുണ്ടമല സ്വദേശി ബിബിൻ ആണ് അറസ്റ്റിലായത്. പത്തനംതിട്ട എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ എം.ഒ.വിനോദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് കണ്ടെടുത്തത്. അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ സന്തോഷ്, സിവിൽ എക്സൈസ് ഓഫീസർമാരായ രതീഷ്.എ, ജിതിൻ.എൻ, രാഹുൽ.ആർ, നിതിൻ ശ്രീകുമാർ, കൃഷ്‌ണകുമാർ.എം.എസ്, ഷഫീഖ്.എസ്, വനിത സിവിൽ എക്സൈസ് ഓഫീസർ ജിജി ബാബു എന്നിവർ സംഘത്തിൽ ഉണ്ടായിരുന്നു. - [തൃശൂരിൽ വോട്ടിന് കിറ്റ് വിതരണം; കേസെടുത്ത് പൊലീസ്](https://thrissurtimes.com/?p=24558): തൃശൂരിൽ വോട്ടിന് വേണ്ടി കിറ്റ് നൽകുന്നവെന്ന പരാതിയിൽ പോലീസ് കേസെടുത്തു. തിരഞ്ഞെടുപ്പ് കമ്മീഷന്റെ പരാതിയിലാണ് കേസ്. ഒളരിയിലെ സൂപ്പർ മാർക്കറ്റിൽ ബിജെപി നേതാക്കളുടെ നിർദേശപ്രകാരം കിറ്റ് വിതരണം ചെയ്തതാണെന്നാണ് എൽഡിഎഫിന്റെ പരാതി. വിഷു കിറ്റ് വിതരണം ചെയ്തത് ബിജെപി സ്ഥാനാർഥി പത്മജാ വേണുഗോപാലിന് വേണ്ടിയെന്നാണ് എൽഡിഎഫിന്റെ ആരോപണം. 900 രൂപയുടെ 48 കിറ്റുകൾ വിതരണം ചെയ്തെന്നാണ് പരാതി. ഇന്നലെ കിറ്റ് വിതരണം ചെയ്ത്‌ത സൂപ്പർ മാർക്കറ്റ് മുൻമന്ത്രി വിഎസ് സുനിൽകുമാറിന്റെ നേതൃത്വത്തിൽ നടന്ന പ്രതിഷേധത്തോടെ അടപ്പിച്ചിരുന്നു. തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ആണ് ബിജെപി ശ്രമമെന്നാണ് എൽഡിഎഫ് ആരോപണം. അതേസമയം കിറ്റിൽ തങ്ങൾക്ക് ഒരു റോളും ഇല്ലെന്നാണ് ബിജെപിയുടെ നിലപാട്. കട പൊലീസ് എത്തി ഇന്നലെ സീൽ ചെയ്തിരുന്നു. സൂപ്പർ മാർക്കറ്റിനു പിറകിലെ ഗോഡൗൺ വഴിയാണ് 12 ഇനം പലവ്യഞ്ജനങ്ങൾ അടങ്ങിയ കിറ്റുകൾ വിതരണം ചെയ്ത‌തെന്നാണ് ആരോപണം. - [തൃശൂർ വാടനപ്പള്ളിയിൽ BJP പ്രവർത്തകരുടെ കിറ്റ് വിതരണം; തടഞ്ഞ് യുഡിഎഫും എൽഡിഎഫും](https://thrissurtimes.com/?p=24555): തൃശൂർ:വാടനപ്പള്ളിയിൽ ബിജെപി പ്രവർത്തകരുടെ കിറ്റ് വിതരണം തടഞ്ഞ് യുഡിഎഫും എൽഡിഎഫും.വാടാനപ്പള്ളിക്ക് സമീപം ആത്മാവ് ജംഗ്ഷനിലാണ് കിറ്റ് വിതരണം ചെയ്യാൻ ശ്രമിച്ചത്. രണ്ടായിരത്തോളം കിറ്റുകളാണ് വിതരണത്തിന് എത്തിച്ചതെന്ന് എൽഡിഎഫ് ആരോപിച്ചു. യുഡിഎഫ്-എൽഡിഎഫ് പ്രവർത്തകർ എത്തിയതോടെ സൂപ്പർമാർക്കറ്റിന് മുന്നിൽ സംഘർഷ സാഹചര്യമുണ്ടായി. നാട്ടുകാർ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് എത്തിച്ചേർന്നതെന്നും ഇന്നലെ 1500 ഓളം കിറ്റ് വിതരണം ചെയ്തെന്നും എൽഡിഎഫ്-യുഡിഎഫ് പ്രവർത്തകർ ആരോപിച്ചു. യുവമോർച്ച നേതാവിന്റെ നേതൃത്വത്തിലാണ് കിറ്റ് വിതരണം നടക്കുന്നതെന്നും അവർ ആരോപിച്ചു. കിറ്റ് രാഷ്ട്രീയം കൊണ്ടുവരനാണ് ബിജെപിയുടെ ശ്രമമെന്നും രണ്ട് ദിവസമായി കിറ്റ് വിതരണം നടക്കുന്നെന്നും പ്രവർത്തകർ മാധ്യമങ്ങളോട് പറഞ്ഞു.ജനാധിപത്യത്തെ പണംകൊണ്ട് വിലക്കി വാങ്ങാൻ ബിജെപി ശ്രമിക്കുന്നുവെന്ന് യുഡിഎഫ് സ്ഥാനാർത്ഥി ടി എൻ പ്രതാപൻ പറഞ്ഞു. ശക്തമായ പ്രതിഷേധം ഉണ്ടാകുമെന്ന് എൽഡിഎഫ് സ്ഥാനാർഥി പ്രൊഫസർ സി രവീന്ദ്രനാഥ് വ്യക്തമാക്കി. നേരത്തെ ഒളരിയിലെ സൂപ്പർ മാർക്കറ്റിലും സമാനമായി കിറ്റ് വിതരണം നടന്നിരുന്നു. ഈ സംഭവത്തിൽ പൊലീസ് കേസെടുക്കുകയും കട സീൽ ചെയ്യുകയും ചെയ്തു. - [ബസിൽ നിന്ന് വീണ് മരിച്ചു](https://thrissurtimes.com/?p=24552): അന്തിക്കാട്:ചേറ്റുപുഴ കണ്ണാപുരത്ത് വച്ച് ബസിൽ നിന്നും വീണ് അന്തിക്കാട് സ്വദേശി മരിച്ചു.വട്ടത്തുപറമ്പിൽ പ്രകാശൻ (47) ആണ് മരിച്ചത്. വെള്ളി വൈകിട്ട് അന്തിക്കാട് റൂട്ടിൽ ഓടുന്ന ശ്രീശങ്കര ബസിൽ നിന്നും വീണതിനെ തുടർന്ന് മദർ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.സംസ്കാരം നടത്തി. ഭാര്യ: ബിജിനി. മക്കൾ: പൂജ, കാവ്യ. - [തൃശ്ശൂരിൽ വോട്ടർമാർക്ക് ബിജെപി ഭക്ഷ്യക്കിറ്റുകൾ നൽകിയെന്ന പരാതിയുമായി എൽഡിഎഫ്](https://thrissurtimes.com/?p=24548): തൃശ്ശൂർ: തൃശ്ശൂർ ഒളരിയിൽ വോട്ടർമാർക്ക് ബിജെപി ഭക്ഷ്യക്കിറ്റുകൾ നൽകിയെന്ന പരാതിയുമായി എൽഡിഎഫ്. വോട്ടിന് കിറ്റ് നൽകിയെന്നാണ് പരാതിയിൽ പറയുന്നത്. ശിവരാമപുരം നഗറിലെ താമസക്കാർക്കാണ് സൂപ്പർ മാർക്കറ്റ് വഴി കിറ്റുകൾ വിതരണം ചെയ്തത്. എൽഡിഎഫ് പ്രവർത്തകർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഇലക്ഷൻ കമ്മീഷൻ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. 28കിറ്റുകളാണ് ഇതുവരെ വിതരണം ചെയ്ത‌തെന്നാണ് വിവരം. ബിജെപി കിറ്റ് നൽകുന്നുവെന്ന് അറിഞ്ഞ് മൂന്ന് സ്ത്രീകൾ സൂപ്പർ മാർക്കറ്റിലെത്തിയതോടെയാണ് പരാതി ഉയർന്നത്. അയൽക്കാർ കിറ്റ് വാങ്ങി പോകുന്നത് കണ്ട് അറിഞ്ഞാണ് കിറ്റ് വാങ്ങാൻ വന്നതെന്നാണ് മൂവരും പ്രതികരിച്ചത്. രാധാകൃഷ്‌ണൻ എന്ന വ്യക്തി കഴിഞ്ഞദിവസം വന്ന് അമ്പത് കിറ്റുകൾ ഓർഡർ ചെയ്തുതുവെന്നാണ് സൂപ്പർ മാർക്കറ്റ് ഉടമ പ്രതികരിച്ചത്. പലചരക്ക് സാധനങ്ങൾ അടങ്ങിയ ഒരു കിറ്റിന് 900രൂപയാണ് വില. 48കിറ്റുകൾ ഇതുവരെ ആളുകൾ വാങ്ങിപ്പോയെന്നും കടയുടമ പറയുന്നു. വരുന്ന ആളുകളുടെ എണ്ണമറിയിക്കുകയും അതിനനുസരിച്ച് ആളുകൾ വന്ന് വാങ്ങിപ്പോകുകയാണെന്നും കടയുടമ പ്രതികരിച്ചു. രാധാകൃഷ്ണൻ പ്രാദേശിക ബിജെപി നേതാവാണെന്നാണ് വിവരം. […] - [സംവിധായകൻ രഞ്ജിത്തിന് ജാമ്യമില്ല](https://thrissurtimes.com/?p=24545): കൊച്ചി: യുവനടിയുടെ ലൈംഗിക പീഡന പരാതിയിൽ സംവിധായകൻ രഞ്ജിത്തിനെ കസ്റ്റഡിയിൽ വിട്ടു. തിങ്കളാഴ്ച വരെയാണ് പൊലീസ് കസ്റ്റഡിയിൽ വിട്ടിരിക്കുന്നത്. എറണാകുളം സിജെഎം കോടതിയാണ് രഞ്ജിത്തിൻ്റെ ജാമ്യാപേക്ഷ പരിഗണിച്ചത്. രഞ്ജിത്ത് നടത്തിയത് ഗുരുതര കുറ്റകൃത്യമെന്നായിരുന്നു പ്രോസിക്യൂട്ടറിൻ്റെ വാദം. രഞ്ജിത്തിൻ്റെ ആരോഗ്യ സ്ഥിതി പരിഗണിക്കണമെന്ന് അഭിഭാഷകൻ കോടതിയിൽ ആവശ്യപ്പെട്ടു. നട്ടെല്ലിന് ആരോഗ്യ പ്രശ്നങ്ങളുണ്ടെന്നും കരൾ മാറ്റിവെക്കലിന് വിധേയനായ ആളാണെന്നുമായിരുന്നു രഞ്ജിത്തിനുവേണ്ടി ഹാജരായ അഭിഭാഷകന്റെ വാദം. തിങ്കളാഴ്ച വരെ കസ്റ്റഡിയിൽ ലഭിച്ചതോടെ തെളിവെടുപ്പായിരിക്കും അടുത്ത നടപടി. ലൈംഗീകാതിക്രമം നടന്നു എന്ന് പറയുന്ന കാരവനിൽ എത്തിച്ചടക്കം പൊലീസ് തെളിവെടുക്കും. രഞ്ജിത്തിനു വേണ്ടി മുതിർന്ന അഭിഭാഷകൻ അഡ്വ. എസ് രാജീവ് ആണ് ഹാജരായത്. വിവാദത്തെ തുടർന്ന് ആദ്യം വക്കാലത്തെടുത്ത അഡ്വ. മുഹമ്മദ് സിയാദ് വക്കാലത്ത് ഒഴിഞ്ഞിരുന്നു. യുവനടി ലൈംഗിക അതിക്രമത്തിന് ഇരയായ സിനിമയിലെ ഐ സി സി അംഗമായിരുന്നു സിയാദ്. ഐ സി സി അംഗമായിരുന്ന സിയാദ് രഞ്ജിത്തിനായി വക്കാലത്ത് എടുത്തത് വിവാദമായിരുന്നു. വിവാദങ്ങൾക്ക് താത്പര്യമില്ലാത്തതിനാലാണ് പിന്മാറ്റമെന്ന് സിയാദ് […] - [‘കരയിപ്പിച്ച് കളഞ്ഞല്ലോ ചേട്ടാ’ ; വാഴ 2വിൽ ബിജുക്കുട്ടൻ തന്നെ ‘സ്റ്റാർ’](https://thrissurtimes.com/?p=24542): യുവാക്കൾക്കിടയിൽ ഏറെ പ്രചാരം നേടിയ ചിത്രത്തിന്റെ രണ്ടാം ഭാ​ഗം, വാഴ 2ന് വേണ്ടി കാത്തിരുന്ന ആരാധകർക്ക് ഒരു വിരുന്ന് തന്നെ ഒരുക്കിയിക്കയാണ് നവാ​ഗത സംവിധായകൻ സവിൻ ഷാ. സോഷ്യൽ മീഡിയ അടക്കി വാഴുന്ന നാലു യുവാക്കൾ ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകത കൂടിയുണ്ട് വാഴ 2ന്. എന്നാൽ, ഏപ്രിൽ 2ന് ചിത്രം റിലീസ് ചെയ്തതോടെ കൈയടി വാരിക്കൂട്ടുകയാണ് മലയാളികളുടെ സ്വന്തം ബിജുക്കുട്ടൻ. കോമഡി താരമെന്ന ലേബലിൽ നിന്ന് ബിജുക്കുട്ടന്റെ മാറ്റം കൂടിയാണ് ചിത്രത്തിലൂടെ സംഭവിക്കുന്നതെന്ന് പുറത്തു വരുന്ന പ്രതികരണം വ്യക്തമാക്കുന്നുണ്ട്. ബിജുക്കുട്ടൻ അക്ഷരാർത്ഥത്തിൽ കരയിപ്പിച്ചു കളഞ്ഞു എന്നാണ് ചിത്രം കണ്ടിറങ്ങിയ ആരാധകർ ഒന്നടങ്കം വ്യക്തമാക്കുന്നത്. പിളേളരെല്ലാം നന്നായി അഭിനയിച്ചെങ്കിലും ഇരുത്തം വന്ന പ്രകടനമായിരുന്നു ബിജുക്കുട്ടന്റേതെന്ന് ആണ് പുറത്തു വരുന്ന പ്രതികരണം. ആ പടക്കം പൊട്ടുന്ന സീനിൽ കുഞ്ഞു വിനായകിനേയും ബിജുക്കുട്ടനേയും ആ പാട്ടിന്റെ അകമ്പടിയോടെ കണ്ടപ്പോൾ കരച്ചിലടക്കാൻ കഴിഞ്ഞില്ലെന്ന് ഒരു ഉപയോക്താവ് കുറിച്ചു. ചേട്ടാ ശരിയ്ക്കും കരഞ്ഞുപോയി, ശരിയ്ക്കും അച്ഛനും മകനുമായി തോന്നിയെന്ന് […] - [മതസ്പർദ്ധ വളർത്തുന്ന രീതിയിൽ പ്രചാരണം നടത്തി; ബി ഗോപാലകൃഷ്ണനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി](https://thrissurtimes.com/?p=24538): തൃശൂര്‍: ഗുരുവായൂര്‍ നിയോജക മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി അഡ്വ. ബി ഗോപാലകൃഷ്ണനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി. മതസ്പര്‍ദ്ധ വളര്‍ത്തുന്ന രീതിയിലും മതം ഉപയോഗിച്ച് വോട്ടര്‍മാരെ സ്വാധീനിക്കുന്ന തരത്തിലും ബോര്‍ഡ് സ്ഥാപിച്ചുവെന്ന് ആരോപിച്ചാണ് എല്‍ഡിഎഫ് നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ സി സുമേഷ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയത്. വര്‍ഗീയ നിലപാട് തുടരുകയും നിരന്തരം തെരഞ്ഞെടുപ്പ് കമ്മീഷനെപ്പോലും വെല്ലുവിളിക്കുകയും ചെയ്യുന്ന സമീപനമാണ് ബിജെപി സ്ഥാനാര്‍ത്ഥി സ്വീകരിക്കുന്നതെന്നും പരാതിയില്‍ പറയുന്നു. ‘ഗുരുവായൂരില്‍ നടക്കുന്ന സ്ത്രീകളുടെ പരിപാടിയെ ‘രാധായനം’ എന്ന് വിശേഷിപ്പിച്ച് സ്ത്രീകളെ കോള്‍ സെന്ററിലൂടെ വിളിച്ച് രാധയായ താങ്കള്‍ വരണമെന്നും പരിപാടിയില്‍ പങ്കെടുക്കണമെന്നും ആവശ്യപ്പെടുകയുണ്ടായി. ശ്രീകൃഷ്ണ ഭഗവാന്റെ കാമുകിയായ രാധയോട് സ്ത്രീകളെ ഉപമിക്കുകയും ഗോപാലകൃഷ്ണന്‍ എന്ന പേര് ദുരുപയോഗം ചെയ്ത് ദൈവമായി സ്വയം പ്രഖ്യാപിക്കുകയും ചെയ്യുന്ന തരത്തിലുളള ടെലിഫോണ്‍ കോളുകളാണ് മണ്ഡലത്തിലെ പല സ്ത്രീകള്‍ക്കും ലഭിച്ചത്. ഈ നടപടി തെരഞ്ഞെടുപ്പ് ചട്ടലംഘനമാണ്. ഇതിനെതിരെ ശക്തമായ നിലപാടെടുക്കണമെന്ന് എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി കമ്മീഷനോട് […] - [പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പീ‍ഡിപ്പിച്ചു; തൃശൂരിൽ പള്ളിവികാരിക്കെതിരെ കേസ്](https://thrissurtimes.com/?p=24535): തൃശൂർ: കൊരട്ടിയിൽ പള്ളിവികാരിക്കെതിരെ പോക്സോ കേസ്. കൊരട്ടി കൂനൂർ സെൻറ് ജോസഫ് പള്ളിവികാരി ഫാദർ ജോസഫ് കൊടിയ നെതിരെയാണ് പൊലീസ് കേസെടുത്തത്. പെസഹാ വ്യാഴത്തിന്റെ ചടങ്ങുകൾക്കിടെ വീട്ടിലേക്ക് എത്തിയ ഫദർ ജോസഫ് കൊടിയൻ പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ആണ് പീഡിപ്പിച്ചതെന്നാണ് പരാതി. കേസെടുത്തതോടെ പ്രതി ഒളിവിൽ. വൈകീട്ടോടെ അസ്വസ്ഥത അനുഭവപ്പട്ട കുട്ടി വീട്ടുകാരോട് വിവരം പറയുകയായിരുന്നു. തുടർന്ന് പള്ളിയിലും ശേഷം പോലീസ് സ്റ്റേഷനിലും എത്തി കുട്ടിയുടെ രക്ഷിതാക്കൾ പരാതി നൽകി. പരാതി വന്നു എന്ന് അറിഞ്ഞപ്പോൾ തന്നെ ഫാദർ ജോസഫ് ഒടിയൻ ഒളിവിൽ പോയി എന്നാണ് പോലീസ് പറയുന്നത്. മൂന്നുവർഷം മുൻപ് സമാനമായ മറ്റൊരു പോക്സോ കേസിൽ ഇയാൾ ജയിലിൽ പോയിരുന്നു. വികാരിക്കായി അന്വേഷണം ഊർജിതമാക്കിയെന്നാണ് കൊരട്ടി പോലീസ് പറയുന്നത്. - [സ്‌പെഷ്യല്‍ സ്‌കൂള്‍ അന്തേവാസിയുടെ മരണം;പ്രതി റിമാന്‍ഡില്‍](https://thrissurtimes.com/?p=24532): തൃശ്ശൂര്‍: കൊടുങ്ങല്ലൂരില്‍ സ്‌പെഷ്യല്‍ സ്‌കൂളിലെ അന്തേവാസി ശ്രീനാഥ് മരിച്ചത് ക്രൂര മര്‍ദ്ദനത്തിന് വിധേയമായെന്ന് പോസ്റ്റുമോര്‍ട്ടം. ക്രൂരമര്‍ദ്ദനത്തെ തുടര്‍ന്ന് ആന്തരിക അവയവങ്ങള്‍ പൂര്‍ണമായും തകര്‍ന്നിരുന്നു. ഓട്ടിസം ബാധിതനായ ശ്രീനാഥ് ഇടയ്ക്കിടെ അക്രമാസക്തനാവാറുണ്ടായിരുന്നെന്നും നിയന്ത്രിക്കുന്നതിനായി കെയര്‍ ടേക്കര്‍ മഹേഷ് വടി ഉപയോഗിച്ച് അടിക്കുന്നത് പതിവായിരുന്നുവെന്നുമാണ് സമീപവാസികള്‍ പറയുന്നത്. ഓട്ടിസം ബാധിതനായ ശ്രീനാഥിനെ ഒന്നാം തീയതി രാവിലെയാണ് സ്‌പെഷല്‍ സ്‌കൂളിന്റെ മുകളിലത്തെ നിലയില്‍ ബോധമറ്റ നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് കൊടുങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. വൈകാതെ മരണം സംഭവിച്ചു. ദേഹമാസകലം അടിയേറ്റ പാടുകള്‍ ഉണ്ടായിരുന്നു. തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ നടത്തിയ പോസ്റ്റുമോര്‍ട്ടത്തിലാണ് മരണം കൊലപാതകം എന്ന് വ്യക്തമായത്. കെയര്‍ടേക്കറുടെ സ്ഥാപനം പ്രവര്‍ത്തിക്കുന്നത് കൃത്യമായ ലൈസന്‍സ് ഇല്ലാതെയാണെന്ന് കണ്ടെത്തിയിട്ടുണ്ട്, മാത്രവുമല്ല പരിശീലനം ലഭിക്കാത്തവരാണ് അന്തേവാസികളെ ശുശ്രൂഷിച്ചിരുന്നത്. ഇവിടെ മൂന്ന് മാസം മുമ്പുണ്ടായ മരണത്തിലും സംശയമുള്ളതായി നാട്ടുകാര്‍ ആരോപിച്ചു. മഹേഷിനെ ഇന്നലെ കോടതി റിമാന്‍ഡ് ചെയ്തിരുന്നു. - [വൈദ്യുതാഘാതമേറ്റ് വെൽഡിങ് തൊഴിലാളി മരിച്ചു](https://thrissurtimes.com/?p=24524): തൃശൂർ:വിയ്യൂരിൽ വൈദ്യുതാഘാതമേറ്റ് വെൽഡിങ് തൊഴിലാളി മരിച്ചു. മാള കൊച്ചുകടവ് സ്വദേശി പാറായി ഷക്കീർ (45) ആണ് മരിച്ചത്. ബുധൻ പകൽ മൂന്നിന് വിയ്യൂരിൽ വെൽഡിങ് ജോലിക്കിടെ വൈദ്യുതാഘാതമേൽക്കുകയായിരുന്നു. ഉടൻ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംസ്‌കാരം നടത്തി. ഭാര്യ: സുബൈദ. മക്കൾ: മുഹമ്മദ് ഇർഫാൻ, മുഹമ്മദ് ഫർഹാൻ, മുഹമ്മദ് റയാൻ. - [കെഎസ്ആർടിസി ബസിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു](https://thrissurtimes.com/?p=24521): ഒല്ലൂർ:ഇഎസ്ഐ ക്ക് സമീപം കെഎസ്ആർടിസി ബസിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. എടക്കുന്നി ലക്ഷം വിടിന് സമീപം പയ്യപ്പിള്ളി ലിക്സ‌ൻ (34) ആണ് മരിച്ചത്. ബൈക്ക് മെക്കാനിക്കായ ലിക്‌സൻ വ്യാഴാഴ്ച രാത്രി ഒമ്പതോടെ വർക്ക്ഷോപ് അടച്ച് വീട്ടിലെക്ക് വരുമ്പോഴായിരുന്നു അപകടം. ഉടൻ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.സംസ്കാരം പിന്നീട്. അച്ഛൻ: പോളി. അമ്മ: ജൂലി. - [തൃശൂരിലെ സ്പെഷ്യൽ സ്കൂൾ അന്തേവാസിയുടെ മരണം കൊലപാതകം; കെയർ ടേക്കർ അറസ്റ്റിൽ](https://thrissurtimes.com/?p=24518): തൃശൂർ കൊടുങ്ങല്ലൂരിലെ സ്പെഷ്യൽ സ്കൂ‌ൾ അന്തേവാസി ശ്രീനാഥിന്റെ മരണം കൊലപാതകം. സംഭവത്തിൽ അനുഗ്രഹ സ്പെഷ്യൽ സ്കൂകൂളിലെ കെയർടേക്കർ മഹേഷ് അറസ്റ്റിലായി. യുവാവിനെ കൈ കൊണ്ടും വടികൊണ്ടും ക്രൂരമായി മർദിച്ചത് മരണകാരണമായെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ പ്രതി കുറ്റംസമ്മതിക്കുകയായിരുന്നു. ഇന്നലെ വെളുപ്പിന് 6.30നാണ് ശ്രീനാഥിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. അനുഗ്രഹ സ്പെഷ്യൽ സ്കൂകൂളിൽ ശ്രീനാഥിന്റെ കിടപ്പുമുറിയിലാണ് ഇദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്. പിന്നീട് മൃതദേഹം കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. മൃതദേഹം കണ്ടപ്പോൾ ആശുപത്രി അധികൃതർക്ക് ഉൾപ്പെടെ ചില സംശയങ്ങൾ തോന്നിയിരുന്നു. തുടർന്ന് മൃതദേഹം തൃശൂർ മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോകുകയും പോസ്റ്റ്മോർട്ടം നടത്തുകയും ചെയ്തു.ശരീരത്തിൽ ആകമാനം അടിയേറ്റ പാടുകളുണ്ടെന്ന് പ്രാഥമിക പരിശോധനയിൽ തന്നെ വ്യക്തമായിരുന്നു. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ഗുരുതര കണ്ടെത്തലുകളാണ് ഉണ്ടായിരുന്നത്. മർദനത്തിൽ വാരിയെല്ലുകൾ ഉൾപ്പെടെ പൊട്ടിയ നിലയിലാണ്. ശരീരമാസകലം മർദനത്തിന്റെ പാടുകളുണ്ട്. ഇത്തരത്തിലുണ്ടായ രക്തസ്രാവവും മരണത്തിലേക്ക് നയിച്ചു. ചോദ്യം ചെയ്യലിൽ പ്രതി കുറ്റംസമ്മതിക്കുകയായിരുന്നു. എന്താണ് പ്രതിയെ ആക്രമണത്തിന് […] - [ക്രിസ്തുവിന്റെ പീഡാനുഭവ സ്മരണയിൽ വിശ്വാസികൾ ; ഇന്ന് ദുഃഖ വെള്ളി](https://thrissurtimes.com/?p=24515): പീഡാനുഭവസ്മരണയിൽ ഇന്ന് ദുഃഖ വെള്ളി.മനുഷ്യരുടെ മുഴുവൻ പാപങ്ങൾ ഏറ്റെടുത്ത് യേശു കുരിശുമരണം വരിച്ച ദിവസം. ക്രൈസ്‌തവർക്ക് മാത്രമല്ല, ലോകത്തെ സർവ മനുഷ്യർക്കും വെളിച്ചം പകരുന്ന അസാധാരണമായ ത്യാഗത്തിന്റെ ഓർമ്മ പുതുക്കലാണ് ഈ ദിനം. വിവിധ ദേവാലയങ്ങളിൽ ദുഃഖ വെള്ളിയുടെ ഭാഗമായി പ്രത്യേക പ്രാർത്ഥനകളും കുരിശിന്റെ വഴിയും ഉണ്ടാകും. മലയാറ്റൂർ പള്ളിയിലേക്ക് ഇന്ന് ആയിരങ്ങൾ എത്തും.സിറോ മലബാർ സഭആസ്ഥാനമായ മൗണ്ട് സെൻ്റ് തോമസിൽ മാർ റഫേൽ തട്ടിൽ പ്രാർത്ഥനകൾക്ക് നേതൃത്വം നൽകും. യാക്കോബായ സഭഅധ്യക്ഷൻ ബസേലിയോസ് ജോസഫ് കാതോലിക്ക ബാവ രാവിലെ പള്ളിക്കര സെൻമേരിസ് കത്തീഡലിൽ പ്രാർത്ഥന നടത്തും. പാമ്പാടി ദയറായിൽ നടക്കുന്ന പ്രത്യേക ചടങ്ങുകൾക്ക് ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ നേതൃത്വം നൽകും. അങ്കമാലി വരാപ്പുഴ അതിരൂപത അധ്യക്ഷൻ ഡോക്ടർ ജോസഫ് കളത്തിൽപറമ്പിൽ സെന്റ് ഫ്രാൻസിസ് അസീസി പള്ളിയിൽ നടക്കുന്ന ചടങ്ങുകൾക്ക് നേതൃത്വം നൽകും. വൈകിട്ട് വിവിധ ദേവാലയങ്ങളിൽ നിന്ന് കുരിശിന്റെ വഴിയേ ഉണ്ടായിരിക്കും. സഹനത്തിന്റെയും ത്യാഗത്തിന്റെയും അസാധാരണ […] - [രഞ്ജിത്ത് പ്രതിയായ ലൈംഗിക അതിക്രമ കേസ് ; വാഹനത്തിലുണ്ടായിരുന്ന നടൻ ബോബി കുര്യനെ ചോദ്യം ചെയ്യാൻ SIT](https://thrissurtimes.com/?p=24507): സംവിധായകൻ രഞ്ജിത്ത് പ്രതിയായ ലൈംഗികാതിക്രമ കേസിൽ അന്വേഷണം കൂടുതൽ ശക്തമാക്കാൻ പ്രത്യേക അന്വേഷണ സംഘം. രഞ്ജിത്തിനെ പൊലീസ് തൊടുപുഴയിൽ വെച്ച് കാറിൽ നിന്ന് പിടികൂടുന്ന സമയത്ത് കാറിൽ നടൻ ബോബി കുര്യൻ ഉണ്ടായിരുന്നു. ഇയാളെ ചോദ്യം ചെയ്യാനാണ് എസ്ഐടി നീക്കം. നടൻ ബോബി കുര്യന് പുറമെ ഒരു വനിതാ അസ്സോസിയേറ്റ് ഡയറക്ടറും ഒരു യുവാവും ഇവർക്കൊപ്പം കാറിൽ ഉണ്ടായിരുന്നു.ഇവരെയും വിശദമായ ചോദ്യം ചെയ്യലിന് വിധേയമാക്കും. അറസ്റ്റിൽ നിന്ന് രക്ഷപ്പെടാൻ രഞ്ജിത്തിന് ഇരുവരുടെയും സഹായം ലഭിച്ചുവെന്നാണ് സംശയം. ലൈംഗിക അതിക്രമ കേസിനെ കുറിച്ച് രഞ്ജിത്ത് ഇവരോട് പറഞ്ഞ കാര്യങ്ങളിലും വ്യക്തത തേടും. അതേസമയം, കേസിലെ സുപ്രധാന തെളിവായ കാരവാൻ പൊലീസ് കണ്ടെത്തി കഴിഞ്ഞു. ലൈംഗികാതിക്രമം നടന്ന കാരവന്‍റെ ഉള്ളിൽ സിസിടിവി ഇല്ല. കാരവൻ്റെ പുറത്തുള്ള സിസിടിവി ക്യാമറയിലെ ദൃശ്യങ്ങൾ ശേഖരിക്കാൻ പൊലീസ് ശ്രമം തുടങ്ങിയിട്ടുണ്ട്. രഞ്ജിത്തിനെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുന്ന ഘട്ടത്തിലായിരിക്കും കാരവാനിൽ എത്തിച്ച് തെളിവെടുപ്പ് നടത്തുക. നിലവിൽ ഇപ്പോഴും സബ് […] - [സ്റ്റാൻഡിലേക്ക് അശ്രദ്ധമായി പ്രവേശിച്ച ബസിൽ ബൈക്ക് ഇടിച്ച് യുവാവിന് പരിക്ക്](https://thrissurtimes.com/?p=24502): ആമ്പല്ലൂർ: പുതുക്കാട് കെ.എസ്.ആർ.ടി.സി സ്റ്റാൻഡിലേക്ക് അശ്രദ്ധമായി പ്രവേശിച്ച ബസിൽ ബൈക്ക് ഇടിച്ച് ബൈക്ക് യാത്രക്കാരന് പരിക്കേറ്റു. ചൊവ്വാഴ്ച വൈകീട്ട് അഞ്ചോടെയായിരുന്നു അപകടം. തൃശൂർ ഭാഗത്തുനിന്ന് വന്ന ബസ് സ്റ്റാൻഡിലേക്ക് പ്രവേശിക്കുന്നതിനിടെ പിറകിൽ നിന്ന് വന്ന ബൈക്ക് ബസിലേക്ക് ഇടിച്ചുകയറുകയായിരുന്നു.സർവിസ് റോഡിലൂടെ വന്നാണ് ബസുകൾ സ്റ്റാൻഡിലേക്ക് പ്രവേശിക്കേണ്ടത്. എന്നാൽ ദീർഘദൂര ബസുകൾ ദേശീയപാതയിലൂടെ അമിത വേഗതയിലെത്തി പിറകിലെ വാഹനങ്ങളെ ശ്രദ്ധിക്കാതെ സ്റ്റാൻഡിലേക്ക് പ്രവേശിക്കുന്നതാണ് അപകടങ്ങൾക്കിടയാക്കുന്നത്. ഇത്തരത്തിൽ സ്റ്റാൻഡിലേക്ക് പ്രവേശിക്കുന്ന ബസ് ഡ്രൈവർമാർക്കെതിരെ നടപടിയെടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. കഴിഞ്ഞ രണ്ടു ദിവസത്തിനിടെ സ്റ്റാൻഡിന് മുന്നിൽ മൂന്ന് അപകടങ്ങളാണ് സംഭവിച്ചത്. ഇതിൽ കാറിടിച്ച് ഗുരുതര പരിക്കേറ്റ ചത്തീസ്ഗഢ് സ്വദേശി ചികിത്സയിലാണ്. - [തിരു. മെഡിക്കൽ കോളജ് പാർക്കിങ് ഗ്രൗണ്ടിൽ നവജാത ശിശുവിന്റെ മൃതദേഹം](https://thrissurtimes.com/?p=24499): തിരുവനന്തപുരം മെഡിക്കൽ കോളജ് പാർക്കിങ് ഗ്രൗണ്ടിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. എസ്എടി ആശുപത്രിയിൽ മാസം തികയാതെ പ്രസവിച്ച കുഞ്ഞിൻ്റെ മൃതദേഹം പാർക്കിങ് ഗ്രൗണ്ടിൽ എത്തിയത് എങ്ങനെ എന്നതിൽ അവ്യക്തത. സുരക്ഷാ ഉദ്യോഗസ്ഥരാണ് ആശുപത്രിയിലെ സൂപ്പർ സ്പെഷ്യലിറ്റി ബ്ലോക്കിനടുത്തുള്ള പാർക്കിങ് ഗ്രൗണ്ടിൽ നിന്ന് കുഞ്ഞിൻ്റെ മൃതദേഹം കണ്ടെത്തിയത്. മെഡിക്കൽ കോളജ് പൊലീസ് സ്ഥലത്തെത്തി ഉടൻ തന്നെ മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. - [ബസ് യാത്രികൻ കുഴഞ്ഞുവീണ് മരിച്ചു](https://thrissurtimes.com/?p=24496): ചേലക്കരെ:ബസിൽ കുഴഞ്ഞു വീണ യാത്രക്കാരനെ ബസിൽതന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ചേലക്കോട് സ്വദേശി കൈപ്പുള്ളി ബാലകൃഷ്‌ണൻ (പൊന്നു -62) വാണ് മരിച്ചത്. ബുധൻ രാവിലെ 9-.45ന് വടക്കാഞ്ചേരി ഉത്രാളിക്കാവ് പരിസരത്ത് വച്ച് ബസിൽ കുഴഞ്ഞു വീഴുകയായിരുന്നു. തൃശൂർ തിരുവില്വാമല റൂട്ടിൽ സർവീസ് നടത്തുന്ന ഹരേ കൃഷ്ണ ബസ് ജീവനക്കാരും യാത്രികരും ചേർന്ന് ഓട്ടുപാറ ജില്ലാ ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും മരിച്ചു. തൃശൂർ പത്തൻസ് ഹോട്ടൽ ജീവനക്കാരനായിരുന്നു. സംസ്കാരം വ്യാഴം രാവിലെ 10ന് പാന്‌പാടി ഐവർമഠം പൊതുശ്മ‌ശാനത്തിൽ. ഭാര്യ: അംബിക. മക്കൾ: അഭിജിത്, അഭിത. മരുമക്കൾ: പ്രകാശ്, ഐശ്വര്യ. - [ചാലക്കുടിപ്പുഴയിൽ യുവാവിന്റെ മൃതദേഹം](https://thrissurtimes.com/?p=24493): ചാലക്കുടി: ചാലക്കുടിപ്പുഴയിൽ യുവാവിൻറെ മൃതദേഹം കണ്ടെത്തി. പേരാമ്പ്ര കാരപ്പുള്ളി പ്രജിനി(38)ന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ചാലക്കുടി അഗ്നിരക്ഷാസേന മൃതദേഹം പുറത്തെടുത്തു. പുഴപ്പാലത്തിന് മുകളിൽ സൈക്കിളിരിക്കുന്നത് കണ്ട് സംശയം തോന്നിയ നാട്ടുകാർ തെരച്ചിൽ നടത്തുകയായിരുന്നു. തെരച്ചിലിൽ പുഴയോരത്ത് ചെരിപ്പുകളും കണ്ടെത്തി. തുടർന്നാണ് അഗ്നിരക്ഷാസേന തെരച്ചിൽ നടത്തിയത്. മൃതദേഹം ചാലക്കുടി താലൂക്ക് ആശുപത്രി മോർച്ചറിയിൽ. അച്ഛൻ: പരമേശ്വരൻ. അമ്മ: അജിത. സഹോദരൻ പ്രാൺ. - [യാത്രക്കാരന് നെഞ്ചുവേദന, സ്വകാര്യ ബസ് ആംബുലൻസാക്കി സാഹസിക യാത്ര](https://thrissurtimes.com/?p=24489): തൃശൂർ: യാത്രക്കാരന് നെഞ്ചുവേദന അനുഭവപ്പെട്ടതോടെ സ്വകാര്യ ബസ് ആംബുലൻസ് ആയി മാറി. തിരുവില്വാമല തൃശൂർ റൂട്ടിലോടുന്ന ഹരേ കൃഷ്ണ എന്ന സ്വകാര്യ ബസാണ് സാഹസിക യാത്ര നടത്തി യാത്രക്കാരുടെ ജീവന് രക്ഷകരായത്. ബുധനാഴ്ച രാവിലെ പത്തുമണിയോടെയായിരുന്നു സംഭവം. ചേലക്കോട് സ്വദേശി 60 വയസുള്ള ഉണ്ണികൃഷ്ണനാണ് യാത്രയ്ക്കിടയിൽ ഉത്രാളിക്കാവിന് സമീപം വെച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. അടുത്തിരുന്ന യാത്രക്കാരായ ചേലക്കര സ്വദേശി ശങ്കർ, തോന്നൂർക്കര സ്വദേശി പ്രസാദ് എന്നിവരുടെ ശ്രദ്ധയിൽ ഇത് പെടുകയും ഉടനെ തന്നെ ബസ് ജീവനക്കാരെ വിവരമറിയിക്കുകയും ചെയ്തു. ഒട്ടും സമയം കളയാതെ ഇരുവരും ഉണ്ണികൃഷ്ണന്‍റെ നെഞ്ചിൽ അമർത്തി ശ്വാസം വീണ്ടെടുക്കുവാനുള്ള ശ്രമങ്ങൾ നടത്തുകയും ചെയ്തു. ബസ് ഡ്രൈവർ അരുണും കണ്ടക്ടറായ മനോജും ചേർന്ന് അതിവേഗത്തിൽ ഉണ്ണികൃഷ്ണനെ ഓട്ടുപാറ ജില്ലാ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ച ഉണ്ണികൃഷ്ണന് സിപിആർ നൽകി ശ്വാസം വീണ്ടെടുത്ത് വിദഗ്ധ ചികിത്സയ്ക്കായി വെന്‍റിലേറ്റർ സൗകര്യമുള്ള ആംബുലൻസിൽ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. ബസ് ജീവനക്കാരുടെയും യാത്രക്കാരുടെയും സമയോചിതമായ […] - [ഡയറക്ടേഴ്സ് , റൈറ്റേഴ്സ് യൂണിയനുകളിൽ നിന്ന് രഞ്ജിത്തിനെ പുറത്താക്കി](https://thrissurtimes.com/?p=24486): ലൈം​ഗികാതിക്രമ കേസിൽ റിമാൻഡിലായ സംവിധായകൻ രഞ്ജിത്തിനെ ഡയറക്ടേഴ്സ് , റൈറ്റേഴ്സ് യൂണിയനുകളിൽ നിന്ന് സസ്‌പെൻഡ് ചെയ്‌തു. ഫെഫ്ക ഡയറക്ടേഴ്സ് യൂണിയൻ പ്രാഥമിക അം​ഗത്വത്തിൽ നിന്ന് രഞ്ജിത്തിന് സസ്പെൻഡ് ചെയ്തതായി പ്രസിഡന്റ് രഞ്ജി പണിക്കർ, ജനറൽ സെക്രട്ടറി ജി എസ് വിജയൻ എന്നിവർ പ്രസ്താവനയിലൂടെ അറിയിച്ചു.ലൈംഗിക അതിക്രമ പരാതിയിൽ പൊലീസ് അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് നടപടി. എല്ലാ അംഗങ്ങൾക്കും ഒരേ നിയമം തന്നെയാണെന്നും അതുകൊണ്ടുതന്നെയാണ് അടിയന്തിര നടപടിയെന്നും ബി ഉണ്ണികൃഷ്ണൻ വ്യക്തമാക്കിയിരുന്നു. ഇന്നലെ തൊടുപുഴയിൽ നിന്ന് അറസ്റ്റ് ചെയ്ത സംവിധായകൻ രഞ്ജിത്തിനെ ഇന്ന് രാവിലെ തന്നെ മജിസ്ട്രേറ്റ് മുൻപിൽ ഹാജരാക്കിയിരുന്നു. പ്രഥമ ദൃഷ്ടിയാൽ കേസിൽ കഴമ്പുണ്ടെന്ന് മനസ്സിലാക്കിയ കോടതി രഞ്ജിത്തിനെ റിമാൻഡ് ചെയ്തു.പരാതിക്ക് പിന്നിൽ ഗൂഢാലോചനയുണ്ട്. നടി എന്തുകൊണ്ട് കമ്മിറ്റിക്ക് പരാതി നൽകിയില്ല. പരാതി വ്യാജമാണെന്നും ചൂണ്ടിക്കാണിച്ച രഞ്ജിത്ത് ജാമ്യ ഹർജി ഫയൽ ചെയ്തു. ജാമ്യം നൽകരുതെന്ന് നിലപാടിലാണ് പ്രോസിക്യൂഷൻ. രഞ്ജിത്തിനെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യേണ്ടതുണ്ട്. സ്ത്രീ സുരക്ഷയ്ക്ക് തന്നെ ഭീഷണിയായ […] - [എം കെ വര്‍ഗീസ് കോണ്‍ഗ്രസിലേക്ക് മടങ്ങുന്നു; യുഡിഎഫ് ജയിക്കുമെന്ന് പ്രതികരണം, രാജന്‍ പല്ലന് പിന്തുണ](https://thrissurtimes.com/?p=24481): തൃശ്ശൂര്‍: മുന്‍ മേയര്‍ എം കെ വര്‍ഗീസ് കോണ്‍ഗ്രസിലേക്ക് മടങ്ങുന്നു. യുഡിഎഫ് സ്ഥാനാര്‍ത്ഥി രാജന്‍ പല്ലന് പിന്തുണ നല്‍കും. രാജന്‍ പല്ലന്‍ അല്‍പ്പം വൈകാതെ എം കെ വര്‍ഗീസിന്റെ വീട്ടിലെത്തും. പഴയ വീട്ടിലേക്ക് തിരിച്ചുപോകുന്നുവെന്നാണ് എം കെ വർഗീസ് കോണ്‍ഗ്രസിലേക്കുള്ള മടക്കത്തെക്കുറിച്ച് പ്രതികരിച്ചത്. ‘അത്രയേ ഉള്ളൂ. കോണ്‍ഗ്രസ് ജയിക്കണം എന്നാണ് എന്റെ ആഗ്രഹം. ഇപ്പോള്‍ കോണ്‍ഗ്രസിന് അനുകൂല സാഹചര്യം ഉണ്ട്. അന്നത്തെ സാഹചര്യം അതായിരുന്നില്ല. സ്വതന്ത്രനായി മത്സരിക്കുമ്പോള്‍ തൃശ്ശൂരില്‍ എന്തെങ്കിലും ചെയ്യണമെന്നായിരുന്നു ആഗ്രഹം. അന്ന് ഭരണം ഉണ്ടായിരുന്നു. ഇടതുപക്ഷത്തിനായിരുന്നു പിന്തുണ. ആ ഒരു ബന്ധം മാത്രമെ താനും ഇടതുപക്ഷവുമായും ഉള്ളൂ’ വെന്നും എം കെ വര്‍ഗീസ് പറഞ്ഞു. കോണ്‍ഗ്രസില്‍ നിന്നും യാതൊരു വാഗ്ദാനവും ഇല്ല. പ്രവര്‍ത്തനരംഗത്ത് വാഗ്ദാനമില്ലാതെ തുടരും എന്നും എം കെ വര്‍ഗീസ് പറഞ്ഞു. ഇത്തവണ യുഡിഎഫ് ഭരിക്കും. തന്റെ പഴയ തറവാടാണ് കോണ്‍ഗ്രസ്. അന്ന് അങ്ങനെ സംഭവിച്ചുപോയി എന്നും എം കെ വര്‍ഗീസ് കൂട്ടിച്ചേര്‍ത്തു. 2000ലും 2020ലും കൗണ്‍സിലറായിരുന്നു […] - [ഗുരുവായൂരില്‍ വീണ്ടും വിവാദങ്ങള്‍ക്ക് തിരികൊളുത്തി ബിജെപി സ്ഥാനാര്‍ത്ഥി ബി ഗോപാലകൃഷ്ണന്‍](https://thrissurtimes.com/?p=24475): തൃശൂര്‍: ഗുരുവായൂരില്‍ വീണ്ടും വിവാദങ്ങള്‍ക്ക് തിരികൊളുത്തി ബിജെപി സ്ഥാനാര്‍ത്ഥി ബി ഗോപാലകൃഷ്ണന്‍. 1977 മുതല്‍ 2021 വരെയുള്ള ഗുരുവായൂരിലെ എംഎല്‍എമാരുടെ പേരുകള്‍ എഴുതിയ ഫ്‌ളക്‌സ് ആണ് ബിജെപി വൈസ് പ്രസിഡന്റ് കൂടിയായ ബി ഗോപാലകൃഷ്ണന്‍ ചാവക്കാട് ഉയര്‍ത്തിയിരിക്കുന്നത്. പച്ചനിറത്തിലാണ് പേരുകള്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. 50 വര്‍ഷത്തെ ഈ അവഗണ മാറണം എന്നാണ് ഫ്‌ളെക്‌സിലെ വാചകം. അന്തര്‍ദേശീയ തീര്‍ത്ഥാടന കേന്ദ്രമായ ഗുരുവായൂരില്‍ എന്തുകൊണ്ട് ഹിന്ദു എംഎല്‍എമാര്‍ ഉണ്ടായില്ലെന്ന പരാമര്‍ശം നേരത്തെ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. പ്രസ്താവന മതവിദ്വേഷമുണ്ടാക്കുന്നതാണെന്നും ഗോപാലകൃഷ്ണനെ അയോഗ്യനാക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദേശം നല്‍കണമെന്നും ആവശ്യപ്പെട്ട് കെഎസ്‌യു ജില്ലാ പ്രസിഡന്റ് കെ ഗോകുല്‍ ഹൈക്കോടതി സമീപിച്ചിരുന്നു. ഇതില്‍ രണ്ട് മാസത്തിനകം തീരുമാനമെടുക്കാനായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദേശം നല്‍കിയത്. വിവാദ പരാമര്‍ശവുമായി ബന്ധപ്പെട്ട് ചില രൂക്ഷ വിമര്‍ശനങ്ങളും കോടതിയുടെ ഭാഗത്ത് നിന്നുണ്ടായിരുന്നു. ഇത്തരം പരാമര്‍ശങ്ങള്‍ രാജ്യത്തും സമൂഹത്തിലുമുണ്ടാക്കുന്ന പ്രശ്‌നങ്ങളുടെ കാര്യത്തില്‍ എന്തുചെയ്യുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനോട് ചോദിച്ചിരുന്നു. തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലവില്‍ വരുന്നതോടെ ഭരണസംവിധാനം ആകെ നിശ്ചലമാകുന്നോയെന്നും […] - [സുരേഷ് ഗോപിക്ക് തിരിച്ചടി; ലോക്സഭാംഗത്വം റദ്ദാക്കണമെന്ന ഹർജിയിൽ വിചാരണ നേരിടണമെന്ന് ഹൈക്കോടതി](https://thrissurtimes.com/?p=24477): കൊച്ചി: സുരേഷ് ഗോപിക്ക് കോടതിയിൽ കനത്ത തിരിച്ചടി. തെരഞ്ഞെടുപ്പ് ചോദ്യം ചെയ്തുള്ള ഹര്‍ജി തള്ളാനാവില്ലെന്നും തൃശൂരിലെ ലോക്‌സഭാംഗത്വം റദ്ദാക്കണം എന്ന ആവശ്യം നിലനിൽക്കുമെന്നും ഹൈക്കോടതി വ്യക്തമാക്കി. തെരഞ്ഞെടുപ്പ് ഹര്‍ജി നിലനില്‍ക്കില്ലെന്ന സുരേഷ് ഗോപിയുടെ ഉപഹര്‍ജി കോടതി തള്ളി. സിപിഐ നേതാവിന്റെ ഹര്‍ജിയില്‍ സുരേഷ് ഗോപി വിചാരണ നേരിടണം. ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റേതാണ് നടപടി. ഇതോടെ സിപിഐ നേതാവിന്റെ ഹര്‍ജിയില്‍ സുരേഷ് ഗോപി വിചാരണ നേരിടേണ്ടിവരും. സുരേഷ് ഗോപിയുടെ ലോക്സഭാ അംഗത്വം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് സിപിഐ നേതാവ് എ എസ് ബിനോയ് ഹർജി നൽകിയത്. അതേസമയം, തന്റെ പക്ഷത്ത് ന്യായമുണ്ടെന്നും മേൽക്കോടതിയെ സമീപിക്കുമെന്നും സുരേഷ് ഗോപി പ്രതികരിച്ചു. ന്യായം കോടതിയെ ബോധിപ്പിക്കും. കേസ് കൊടുത്തവർക്ക് അവകാശമുള്ളതുപോലെ തങ്ങൾക്കും മേൽക്കോടതിയെ സമീപിക്കാൻ അവകാശമുണ്ടെന്നും അദ്ദേഹം പറഞ്ഞു. - ['തന്റെ ദേഷ്യം പിണറായിയുടെ ദേഷ്യമല്ല';സുരേഷ് ഗോപി](https://thrissurtimes.com/?p=24470): തൃശൂർ: പിണറായിയുടേയും സതീശന്റെയും ദേഷ്യം തനിക്കില്ലെന്ന് സുരേഷ് ഗോപി എംപി. തന്റെ ദേഷ്യം വേറെ തരമാണ്. കസേര മാറ്റുന്നതാണ് പ്രശ്‌നം. പ്ലാസ്റ്റിക് കസേര വേണം. തനിക്ക് നടുവേദനയുണ്ടെന്നും എംപി പറഞ്ഞു. കുഷ്യനുള്ള സീറ്റ് വേണ്ട. തൻ്റെ ദേഷ്യം പിണറായിയുടെ ദേഷ്യമല്ല. ഏഴിന് പരിപാടി വച്ചിട്ട് താൻ 6.50ന് വന്നു. ഒരാളും ഉണ്ടായില്ല. പിന്നെ ദേഷ്യം വരാതിരിക്കുമോ എന്നും സുരേഷ് ഗോപി ചോദിച്ചു. അന്തിക്കാട് സി സി മുകുന്ദൻ്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായുള്ള കുടുംബയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സി സി മുകുന്ദൻ തനിക്ക് വല്യേട്ടനാണ്. ഉൾക്കരുത്തുണ്ട് മുകുന്ദന്, വർത്തമാനത്തിലെ ശക്തിയുണ്ട്. മുകുന്ദേട്ടൻ എന്നു എന്നു മാത്രമേ വിളിക്കൂ എന്നും എംപി പറഞ്ഞു. എഫിആർഎ വിഷയത്തിൽ ക്രിസ്‌തീയ സഭകൾക്ക് പേടിയില്ലെന്നും സുരേഷ് ഗോപി അവകാശപ്പെട്ടു. കൃത്യമായ കണക്ക് കൊടുത്താൽ എഫ്‌സിആർഎ കുഴപ്പമില്ല. ക്രിസ്തീയ സഭകളുടെ സ്ഥാപനങ്ങൾക്ക് ഇതു പ്രശ്‌നമാകില്ല. ബിഷപ്പുമാർക്ക് ഓഡിയോ സന്ദേശം അയച്ചുവെന്നും അദ്ദേഹം പറഞ്ഞു. യുവനടിയുടെ പരാതിയിൽ സംവിധായകൻ രഞ്ജിത്ത് അറസ്റ്റിലായ വിഷയത്തിൽ […] - [ബൈക്ക് യാത്രയ്ക്കിടെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു](https://thrissurtimes.com/?p=24467): അന്തിക്കാട്:ജോലി കഴിഞ്ഞു ബൈക്കിൽ മടങ്ങുന്നതിനിടെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു. തെരഞ്ഞെടുപ്പ് സംബന്ധമായ ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെ കലക്ടറേറ്റിലെ റവന്യു വകുപ്പ് ജീവനക്കാരൻ പടിയം കൊട്ടാരപറമ്പ് ചിറാക്കോലി വിജിത്ത് (കുട്ടാരു-38) ആണ് മരിച്ചത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം വീട്ടുവളപ്പിൽ സംസ്ക്‌കരിച്ചു. റവന്യൂവകുപ്പിൽ സീനിയർ ക്ലർക്കായ വിജിത്ത് ജോലി കഴിഞ്ഞ് തിങ്കൾ രാത്രി 12ന് കേച്ചേരിയിലെ ഭാര്യ വീട്ടിലേക്ക് ബൈക്കിൽ പോകുമ്പോൾ റോഡരികിലെ കാനയിലേക്ക് കുഴഞ്ഞുവീഴുകയായിരുന്നു. ഈ സമയം അതുവഴി വന്ന ആംബുലൻസിൽ മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അച്ഛൻ: വിജയൻ. അമ്മ: ലത (മഹിള പ്രധാൻ ഏജന്റ്). ഭാര്യ: നീതു (സുധർമ ലാബ് തൃശൂർ). മക്കൾ: ദേവനീത്, നിള. - [അരങ്ങേറ്റം കുറിക്കാനൊരുങ്ങി ഇറ്റലിയിലെ നടന്മാർ](https://thrissurtimes.com/?p=24464): ചെറുതുരുത്തി: കഥകളിയിൽ മൂന്നു വർഷത്തെ അതികഠിനമായ പഠനശേഷം അരങ്ങേറ്റം കുറി ക്കാൻ കേരളത്തിൽ എത്തിയിരിക്കുകയാണ് ഇറ്റ ലിയിലെ മൂന്ന് നടന്മാർ. ചെറുതുരുത്തി കലാത രംഗിണി സ്കൂൾ ഡയറക്‌ടറും അധ്യാപകനുമായ കലാമണ്ഡലം ജോൺ ആണ് ഇവരെ പഠിപ്പിച്ചത്. ഏപ്രിൽ അഞ്ചിന് അരങ്ങേറ്റം കുറിക്കുന്നതിനുള്ള തീവ്ര പരിശീലനത്തിലാണ് ഇവർ. 2023ലാണ് കഥകളിയുടെ ആദ്യപാഠം ഇറ്റലിയി ലെത്തി കലാമണ്ഡലം ജോൺ പഠിപ്പിച്ചത്. മൂന്ന് വർഷത്തോളം ജോൺ അവിടെനിന്ന് പഠിപ്പിച്ചു. കല്യാണസൗഗന്ധികം കഥകളിയിൽ ഭീമനായി ഡ്രാമ തിയറ്റർ നടന്മാരായ റുബെൻ മാനെന്റി, ഹനുമാനായി അലസ്റ്റൻ ഡ്രോറിഗോലെറ്റി, പാഞ്ചാലിയായി സിമോൺ നോറീസ് എന്നിവരാണ് വേഷമിടുന്നത്. ഒരു മാസത്തോളമായി ഇവർ ചെറുതുരുത്തിയിൽ രാപ്പകലില്ലാതെ പരിശീലനത്തിലാണ്. - [ലൈംഗികാതിക്രമക്കേസ്; രഞ്ജിത്ത് ജയിലിലേക്ക്, റിമാൻഡ് ചെയ്തു](https://thrissurtimes.com/?p=24461): കൊച്ചി: ലൈംഗികാതിക്രമക്കേസിൽ അറസ്റ്റിലായ സംവിധായകൻ രഞ്ജിത്തിനെ റിമാൻഡ് ചെയ്‌തു. 14 ദിവസത്തേക്കാണ് റിമാൻഡ് ചെയ്തത്. രഞ്ജിത്തിനെ എറണാകുളം സബ്‌ജയിലിലേക്ക് മാറ്റും. ജാമ്യാപേക്ഷയിൽ കോടതി ഇന്ന് തന്നെ വാദം കേൾക്കും. എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഒന്നാണ് ജാമ്യാപേക്ഷ പരിഗണിക്കുക.കേസിനെ നിയമപരമായി നേരിടുമെന്നും പരാതി വ്യാജമാണെന്നും രഞ്ജിത്ത് പ്രതികരിച്ചു. വൈദ്യപരിശോധനയ്ക്ക് ശേഷം സ്റ്റേഷനിൽ എത്തിക്കാതെ മജിസ്ട്രേറ്റിന്റെ വസതിയിലേക്കാണ് എത്തിച്ചതെന്നും പൊലീസ് അത്തരത്തിലൊരു തിടുക്കം കാട്ടിയെന്നും രഞ്ജിത്തിന്റെ അഭിഭാഷകൻ പ്രതികരിച്ചു.പരാതിയെക്കുറിച്ച് തനിക്ക് അറിയില്ലെന്നാണ് രഞ്ജിത്ത് മൊഴി നൽകിയത്. എന്നാൽ അന്വേഷണ സംഘം ഇത് വിശ്വാസത്തിലെടുത്തിട്ടില്ല. പരാതിക്കാസ്‌പദമായ സംഭവം നടന്ന സമയത്ത് സിനിമാലൊക്കേഷനിൽ ഉണ്ടായിരുന്നവരെ വിശദമായി ചോദ്യം ചെയ്യും. ഐസിസി അംഗങ്ങളുടെയും മൊഴിയെടുക്കും.ഇന്നലെ രാത്രി എറണാകുളത്ത് നിന്നും തൊടുപുഴയിലേക്ക് പോകുന്ന വഴി മുട്ടത്തുവെച്ചാണ് എറണാകുളം സിറ്റി പൊലീസ് കമ്മീഷണറുടെ നിർദേശത്തെ തുടർന്ന് തൊടുപുഴ പൊലീസ് രഞ്ജിത്തിനെ കസ്റ്റഡിയിലെടുത്തത്. തുടർന്ന് കൊച്ചി പൊലീസിന് കൈമാറി. സിനിമാ ലൊക്കേഷനിൽ വെച്ച് പീഡിപ്പിക്കാൻ ശ്രമിച്ചുവെന്ന നടിയുടെ പരാതിയിലാണ് […] - [കൊല്ലത്ത് എൻഡിഎയ്ക്ക് അപ്രതീക്ഷിത മുന്നേറ്റം.](https://thrissurtimes.com/?p=24451): ഡോ. പ്രതാപ്‌കുമാർ അട്ടിമറി വിജയം നേടുമോ കൊല്ലം: വോട്ടെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെ ഇടത്,വലത് മുന്നണികൾക്ക് കടുത്ത വെല്ലുവിളി ഉയർത്തി എൻഡിഎ. ബിജെപി സ്‌ഥാനാർഥിയായി മത്സരിക്കുന്ന ഡോ.എൻ പ്രതാപ്‌കുമാർ അപ്രതീക്ഷിത മുന്നേറ്റമാണ് മണ്ഡലത്തിൽ നടത്തിയത്. ഇരുമുന്നണികളുടെയും പ്രതീക്ഷകൾക്കപ്പുറമുള്ള സ്വീകാര്യതയാണ് ഡോ.പ്രതാപ്കുമാറിന് മണ്ഡലത്തിലുടനീളം ലഭിക്കുന്നത്. പതിനെണ്ണായിരത്തിലേറെ ആൻജിയോപ്ലാസ്റ്റി സർജറികൾ നടത്തിയിട്ടുള്ള ഡോ.പ്രതാപ്‌കുമാർ അറിയപ്പെടുന്ന ഹൃദ്രോഗ വിദഗ്‌ധനും ഹൃദയ രക്തധമനിയിലെ സങ്കീർണ ബ്ലോക്കുകൾ നീക്കം ചെയ്യുന്ന പ്രഗത്ഭനായ ഇന്‍റർവെൻഷണൽ കാർഡിയോളജിസ്റ്റുമാണ്. പത്തിലേറെ ശാഖകളുള്ള മെഡിട്രീന ഹോസ്പിറ്റൽ ഗ്രൂപ്പ് എംഡി കൂടിയായ ഡോ .പ്രതാപ്‌കുമാർ പ്രചാരണ രംഗത്ത് ശ്രദ്ധേയമായ സാന്നിധ്യമായി മാറി കഴിഞ്ഞു.രാഷ്ട്രീയത്തിനപ്പുറം കൊല്ലത്തിന്‍റെ അടിസ്‌ഥാന സൗകര്യ വികസനവും, ജനകീയ പ്രശ്നങ്ങളും ഉയർത്തിയാണ് ഡോ. പ്രതാപ്‌കുമാർ പ്രചാരണം നടത്തുന്നത്. ഗൃഹസമ്പർക്കത്തിലൂടെ പരമാവധി വോട്ടർമാരെ നേരിൽ കണ്ട് വോട്ടഭ്യർഥിച്ചുള്ള ശൈലിയാണ് അദ്ദേഹം പിന്തുടരുന്നത്. ഇത് വോട്ടർമാർക്കിടയിൽ കാര്യമായ ചലനമുണ്ടാക്കിയിട്ടുണ്ടെന്നാണ് ഇരു മുന്നണികളുടെയും വിലയിരുത്തൽ. 2006 മുതൽ ഇടത് എം എൽ എ മാരെ മാത്രം ജയിപ്പിച്ചിട്ടുള്ള മണ്ഡലത്തിലെ […] - [ആലങ്കോട് ലീലാകൃഷ്ണൻ: സാംസ്കാരിക മുഖം](https://thrissurtimes.com/?p=24441): സിപിഐക്ക് വേണ്ടി കവി കൂടിയായ ആലങ്കോട് ലീലാകൃഷ്ണനാണ് ഇത്തവണ കളത്തിലിറങ്ങുന്നത്.പൊന്നാനി സ്വദേശിയായ ഇദ്ദേഹം തൃശ്ശൂർ ജില്ലക്കാരനല്ല എന്നത് പ്രചാരണത്തിൽ എതിരാളികൾ ആയുധമാക്കുന്നുണ്ട്. രാഷ്ട്രീയ പോരാട്ടം കടുക്കുന്ന മണ്ഡലത്തിൽ ഒരു സാംസ്കാരിക പ്രവർത്തകനെ ഇറക്കിയതിലൂടെ സിപിഐ മത്സരം ഗൗരവമായി കാണുന്നില്ലെന്ന തോന്നൽ വോട്ടർമാരിലുണ്ടാകുന്നത് എൽഡിഎഫിന് തിരിച്ചടിയായേക്കാം. - [തെരഞ്ഞെടുപ്പ് ഹരിതചട്ടം: മനുഷ്യച്ചങ്ങല തീർത്തു](https://thrissurtimes.com/?p=24436): തൃശൂർ:ജില്ലാ ശുചിത്വ മിഷൻ്റെയും സ്വീപ് സെല്ലിന്റെയും ആഭിമുഖ്യത്തിൽ സെന്റ് തോമസ് കോളജ് എൻഎസ്എസ് വളന്റിയർമാരുടെ നേതൃത്വത്തിൽ മനുഷ്യച്ചങ്ങല തീർത്തു. വോട്ട് ചെയ്യുന്നതും ഹരിത ചട്ടവും ഉറപ്പാക്കുകയെന്ന സന്ദേശ പ്രചാരണത്തിൻ്റെ ഭാഗമായാണ് ചങ്ങല തീർത്തത്. ഞാൻ വോട്ട് ചെയ്യും ഹരിത ചട്ടം ഉറപ്പാക്കും എന്ന പ്രതിജ്ഞയും വിദ്യാർഥികൾ ഏറ്റുപറഞ്ഞു. സെൻ്റ് തോമസ് കോളേജ് പ്രിൻസിപ്പൽ ഡോ. മാർട്ടിൻ കൊളമ്പറത്ത് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ശുചിത്വ മിഷൻ പ്രോഗ്രാം ഓഫീസർ രജിനേഷ് രാജൻ, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ഡോ. ഡേയ്സൺ പാണെങ്ങാടൻ, സരിത മോഹൻ, പി രുഗ്മ, ശ്രുതി സുരേന്ദ്രൻ വിദ്യാർഥി ഗോവിന്ദ് കൃഷ്ണ, നിയ ഫിലിപ്പ് എന്നിവർ സംസാരിച്ചു. - [വോട്ട് ചെയ്ത് കലാമണ്ഡലം ഗോപി](https://thrissurtimes.com/?p=24433): പേരാമംഗലം:നിയമസഭാ തെരഞ്ഞെടുപ്പിൻ്റെ ഭാഗമായി വയോജനങ്ങൾക്കുള്ള വീട്ടിൽ വോട്ട് സൗകര്യം ഉപയോഗിച്ച് കലാമണ്ഡലം ഗോപി വോട്ട് ചെയ്തു. മൈക്രോ ഒബ്സെർവർ കെ ജിനിൽ മോഹൻ, പോളിങ് ഓഫീസർമാരായ കെ പി പ്രസീത, സി സിനി വർഗീസ്, ബിഎൽഒ ഫ്രഡി കുര്യൻ എന്നിവർ തിങ്കളാഴ്‌ച പകൽ 12ന് മുണ്ടൂരിലെ കലാമണ്ഡലം ഗോപിയുടെ വീട്ടിൽ എത്തിയാണ് നടപടിക്രമങ്ങൾ പൂർത്തിയാക്കിയത്. - ['മോദിക്കൊപ്പം ഒരു വാഹനത്തിൽ സഞ്ചരിച്ചത് കോൺഗ്രസിനോടുള്ള മധുരപ്രതികാരം'; പത്മജ വേണുഗോപാൽ](https://thrissurtimes.com/?p=24430): തൃശ്ശൂർ: തൃശ്ശൂരിൽ നടന്ന റോഡ് ഷോയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം തുറന്ന വാഹനത്തിൽ സഞ്ചരിക്കാൻ സാധിച്ചത് കോൺഗ്രസിനോടുള്ള മധുരപ്രതികാരമാണെന്ന് പ്രതികരിച്ച് പത്മജാ വേണുഗോപാൽ. തൃശ്ശൂരിൽ എൻഡിഎ സ്ഥാനാർത്ഥിയായി മത്സരിക്കുന്നത് ബിജെപി നേതാവായ പത്മജയാണ്. റോഡ്ഷോയ്ക്ക് പിന്നാലെ മോദിക്കൊപ്പം പ്രചരണത്തിൽ പങ്കെടുത്തതിലെ അതിയായ സന്തോഷവും അഭിമാനവും പത്മജ പങ്കുവച്ചു. നാലുതവണ കേരളത്തിന്റെ മുഖ്യമന്ത്രിയായിരുന്ന കോൺഗ്രസ് നേതാവ് കെ കരുണാകരൻ്റെ മകളായ പത്മജയ്ക്ക് 2021ൽ പ്രിയങ്ക ഗാന്ധിക്കൊപ്പം സഞ്ചരിക്കാനുള്ള അവസരം നിഷേധിക്കപ്പെട്ടിരുന്നു. 2021ൽ പത്മജ തൃശ്ശൂരിൽ യുഡിഎഫ് സ്ഥാനാർത്ഥിയായിരുന്നു. യുഡിഎഫ് സ്ഥാനാർത്ഥിയായിരിക്കെ നിരന്തരമായി ആവശ്യപ്പെട്ടിട്ടും പ്രിയങ്കയ്ക്കൊപ്പം സഞ്ചരിക്കാനുള്ള അനുവാദം തനിക്ക് അന്ന് ലഭിച്ചില്ല. സ്ഥാനാർത്ഥി താനായിരുന്നിട്ടും അന്നത്തെ ലോക്‌സഭ എംപിക്കായിരുന്നു പ്രാധാന്യം നൽകിയത്. വേദിയിലും തനിക്ക് അവഗണന നേരിടേണ്ടി വന്നു. അതിനാൽ ഇന്ന് ഈ സാഹചര്യത്തിൽ പ്രധാനമന്ത്രിക്കൊപ്പം ഒരു വാഹനത്തിൽ സഞ്ചരിക്കാൻ കഴിഞ്ഞത് മധുരപ്രതികാരമാണെന്ന് മാധ്യമങ്ങളോട് പത്മജ പറഞ്ഞു. നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന മൂന്ന് എൻഡിഎ സ്ഥാനാർത്ഥികളാണ് മോദിക്കൊപ്പം റോഡ്ഷോയിൽ പങ്കെടുത്തത്. പത്മജയ്ക്ക് പുറമേ സിസി […] - [പോക്സോ കേസ് പ്രതി ജയിൽചാടി; മണിക്കൂറുകൾക്കുളളിൽ പിടികൂടി ഗുരുവായൂർ പൊലീസ്](https://thrissurtimes.com/?p=24427): ചാവക്കാട്: സബ് ജയിലിൽ നിന്ന് ചാടിപ്പോയ പ്രതിയെ മണിക്കൂറുകൾക്കകം പിടികൂടി ഗുരുവായൂർ പൊലീസ്. മലപ്പുറം എടക്കര പലേമാട് പുതിയത്ത് ശ്രീരാജ് (22) എന്ന റിമാൻഡ് പ്രതിയാണ് ജയിൽ ചാടിയത്. ഇന്നലെ വൈകുന്നേരമായിരുന്നു സംഭവം. ജയിലിലെ കേടായ എക്ഹോസ്റ്റ് ഫാൻ നന്നാക്കുന്നതിന് ഇയാളെ സെല്ലിന് പുറത്തിറക്കിയിരുന്നു. ഓടുമേഞ്ഞ കെട്ടിടത്തിന് മുകളിൽ ഫാനിരിക്കുന്ന ചുമരിലേക്കാണ് അധികൃതർ പ്രതിയെ കയറ്റിവിട്ടത്. കെട്ടിടത്തിന് മുകളിലേക്ക് കയറിയ പ്രതിയെ ഏറെ നേരമായിട്ടും കാണാതായതോടെയാണ് ജയിൽ അധികൃതർ ഇയാൾ രക്ഷപ്പെട്ട വിവരം അറിയുന്നത്. - [കേരളത്തിൽ ഭരണവിരുദ്ധ വികാരമുണ്ട് : ധർമജൻ ബോൾഗാട്ടി](https://thrissurtimes.com/?p=24423): യുഡിഎഫ് അധികാരത്തിൽ വരേണ്ടത് ജനങ്ങളുടെ ആവശ്യമാണെന്നും തെരഞ്ഞെടുപ്പ് വരുമ്പോൾ കിറ്റ് കൊടുക്കുക എന്ന പറ്റിക്കൽ നയമാണ് ഇടതുപക്ഷം സ്വീകരിക്കുന്നതെന്നും ധർമജൻ പറഞ്ഞു. റിപ്പോർട്ടർ ഇലക്ഷൻ എക്സ്പ്രസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പാലക്കാട് യുഡിഎഫ് സ്ഥാനാർത്ഥിയും സുഹൃത്തുമായ രമേഷ് പിഷാരടിയ്ക്കായി അടുത്ത ദിവസം തന്നെ പ്രചാരണത്തിന് ഇറങ്ങുമെന്നും ധർമജൻ ബോൾഗാട്ടി പറഞ്ഞു. സിനിമാ തരംഗം വെച്ചുളള വോട്ടുകൾ വേണ്ടെന്നാണ് പിഷാരടി പറഞ്ഞത്, എന്നാൽ പോകാതിരിക്കുന്നത് ശരിയല്ല, താൻ സിനിമാ നടൻ മാത്രമല്ല, നേരത്തെ തെരഞ്ഞെടുപ്പിൽ മത്സരിച്ച ആളുകൂടിയാണല്ലോ എന്നും ധർമജൻ പറഞ്ഞു. - [ബംഗാളി നടൻ രാഹുൽ അരുണോദയ് അന്തരിച്ചു](https://thrissurtimes.com/?p=24420): പ്രശസ്ത ബംഗാളി നടൻ രാഹുൽ അരുണോദയ് ബാനർജി അന്തരിച്ചു. 43 വയസായിരുന്നു. ഒഡീഷയിലെ താൽസാരി ബീച്ചിൽ കടലിൽ മുങ്ങിമരിക്കുകയായിരുന്നു അദ്ദേഹം. മാർച്ച് 29 നാണ് മരണം സംഭവിച്ചത്. 2008-ൽ പുറത്തിറങ്ങിയ ‘ചിരോദിനി തുമി ജെ അമർ’ എന്ന സൂപ്പർഹിറ്റ് ചിത്രത്തിലൂടെയാണ് രാഹുൽ ചലച്ചിത്രരംഗത്ത് ശ്രദ്ധിക്കപ്പെട്ടത്. പിന്നീട് ‘തുമി ആസ്ബേ ബോലേ’, ‘ടേക്ക് വൺ’, ‘സുൾഫിക്കർ’, ‘ബ്യോംകേഷ് ഗോത്രോ’ തുടങ്ങി നിരവധി ശ്രദ്ധേയമായ സിനിമകളിൽ അദ്ദേഹം അഭിനയിച്ചു. സംവിധായകൻ ശ്രീജിത്ത് മുഖർജിക്കൊപ്പം ‘ജാതീശ്വർ’, ‘ബ്യോംകേഷ് ദുർഗോ രഹസ്യ’ തുടങ്ങിയ ചിത്രങ്ങളിലും പ്രവർത്തിച്ചിട്ടുണ്ട്. - [പ്രതിച്ഛായ പ്രൊപ്പഗാണ്ട സിനിമയല്ല: ബി ഉണ്ണികൃഷ്ണൻ](https://thrissurtimes.com/?p=24415):  പ്രതിച്ഛായ ഒരു പ്രൊപ്പഗാണ്ട സിനിമയല്ലെന്നും ഇത്രയും പൈസ മുടക്കി പ്രൊപ്പഗാണ്ട നടത്താനായി ഒരു രാഷ്ട്രീയ കക്ഷിയുമായി തനിക്ക് കമ്മിറ്റ്മെന്റ് ഇല്ലെന്നും ബി ഉണ്ണികൃഷ്ണൻ പറഞ്ഞു. ‘പ്രതിച്ഛായ പ്രൊപ്പഗാണ്ട സിനിമയല്ല. ഇത് ഞാൻ 2019ൽ എഴുതി തുടങ്ങിയ സിനിമയാണ് അതായത് ആദ്യ പിണറായി സർക്കാരിന്റെ കാലത്ത്. പല വഴികളിലൂടെ പല നടന്മാരിലൂടെ സഞ്ചരിച്ച് അത് അവസാനം നിവിനിലേക്ക് എത്തിയതാണ്. ഞാൻ ആദ്യം നിവിനുമായി സംസാരിച്ചിരുന്നു എന്നാൽ അപ്പോൾ അയാൾക്കും എനിക്കും മറ്റു തിരക്കുകൾ ഉണ്ടായിരുന്നു. വലിയ മുതൽമുടക്കുള്ള സിനിമയാണ് പ്രതിച്ഛായ. ഇത്രയും പൈസ മുടക്കി പ്രൊപ്പഗാണ്ട നടത്താനായി നമുക്ക് ഒരു രാഷ്ട്രീയ കക്ഷിയുമായി കമ്മിറ്റ്മെന്റുമില്ല. ദാമോദരൻ മാഷും രഞ്ജി പണിക്കരും ശ്രീനിവാസനും അടക്കം സിനിമ ചെയ്യുമ്പോൾ നമുക്ക് പരിചിതമായ ചില പൊളിറ്റിക്കൽ ഫിഗേഴ്സിന്റെ ഷെയ്ഡ്സ് ഉണ്ടാകും എന്നാൽ മാത്രമേ പ്രേക്ഷകർക്ക് പെട്ടെന്ന് റിലേറ്റ് ചെയ്യാൻ കഴിയൂ. ഇതിൽ ഉമ്മൻചാണ്ടിയുടേത് മാത്രമല്ല കെ കരുണാകരന്റെ ഷെയ്ഡും ഉണ്ട്. എനിക്ക് പരിചിതമായിട്ടുള്ള എല്ലാ ജനകീയ നേതാക്കളുടെയും […] - [പ്രധാനമന്ത്രി ഇന്ന് കേരളത്തിൽ; തൃശൂരും പാലക്കാട്ടും റോഡ് ഷോ, രാഹുൽ നാളെ എത്തും](https://thrissurtimes.com/?p=24411): തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിന് പതിനൊന്ന് നാൾ മാത്രം ശേഷിക്കേ എൻഡിഎ ക്യാമ്പിന് ആവേശമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കേരളത്തിലെത്തും. ഇന്ന് പാലക്കാടും തൃശൂരും തെരഞ്ഞെടുപ്പ് പരിപാടികളിൽ പങ്കെടുക്കും.കോയമ്പത്തൂരിൽ നിന്നും ഹെലിക്കോപ്റ്റർ മാർഗം ഉച്ചയ്ക്ക് 2.30ന് ശേഷം പാലക്കാട് കോട്ടമൈതാനത്ത് നടക്കുന്ന എൻഡിഎ തെരഞ്ഞെടുപ്പ് സമ്മേളനത്തിൽ മോദി പങ്കെടുക്കും. തുടർന്ന് തൃശൂരിലെത്തി റോഡ് ഷോയിൽ പങ്കെടുക്കും. വൈകിട്ട് നാലുമണിക്ക് തൃശ്ശൂർ ജില്ലാ ആശുപത്രിക്ക് മുൻവശത്ത് നിന്ന് റോഡ് ഷോ ആരംഭിക്കും. സ്വരാജ് റൗണ്ട് വലം വെച്ച് ബിനി ഹെറിറ്റേജിന് മുൻവശം റോഡ് ഷോ സമാപിക്കും. ജില്ലയിലെ എൻഡിഎ സ്ഥാനാർത്ഥികൾ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും. നാലുമണിക്ക് കുട്ടനല്ലൂർ ഹെലിപാഡിൽ വന്നിറങ്ങുന്ന പ്രധാനമന്ത്രിയെ കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ നേതൃത്വത്തിൽ സ്വീകരിക്കും. തുടർന്ന് റോഡ് മാർഗം ജില്ലാ ആശുപത്രി മുൻവശം എത്തിച്ചേരും. പ്രധാനമന്ത്രിയുടെ സന്ദർശനം പ്രമാണിച്ച് കനത്ത സുരക്ഷയാണ് തൃശ്ശൂരിൽ ഒരുക്കിയിരിക്കുന്നത്. രാവിലെ മുതൽ തന്നെ നഗരത്തിൽ ഗതാഗത നിയന്ത്രണം ഉണ്ടാകും. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനത്തിന്റെ ഭാഗമായി […] - [തൃശൂരിൽ പെട്രോൾ പമ്പിൽ തീപിടുത്തം; തീ അണച്ചു; വാതക ചോർച്ച പരിഹരിച്ചു](https://thrissurtimes.com/?p=24408): തൃശൂരിൽ പെട്രോൾ പമ്പിൽ തീപിടുത്തം. കെഎസ്ആർടിസിക്ക് ബസ് സ്റ്റാന്റിന് സമീപത്തെ പെട്രോൾ പമ്പിലാണ് തീപിടുത്തം ഉണ്ടായത്.ഇതര സംസ്ഥാനക്കാരൻ സിഗരറ്റ് വലിക്കുന്നതിനിടയിൽ സമീപത്തെ ഗ്യാസിന് തീപിടിക്കുകയായിരുന്നുവെന്നാണ് വിവരം. പമ്പിലേക്ക് വാതകം പ്രവഹിക്കുന്ന ഭാഗത്ത് ലീക്കുണ്ടായിരുന്നു. ഇതറിയാതെ സിഗററ്റ് കത്തിക്കുന്നതിനിടയിലാണ് തീപിടുത്തം ഉണ്ടായത്. തൃശൂരിൽ നിന്ന് മൂന്ന് യൂണിറ്റ് ഫയർ ഫോഴ്സ് എത്തി.ഇതര സംസ്ഥാനക്കാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഭീതിപ്പെടുത്തുന്ന സാഹചര്യമില്ല. - ["പ്രധാനമന്ത്രി എത്തുന്നത് എന്നോടും പാർട്ടിയോടുമുള്ള വിശ്വാസം കൊണ്ട്; തൃശൂരിൽ വിജയ സാധ്യത കൂടും'; പത്മജ വേണുഗോപാൽ](https://thrissurtimes.com/?p=24405): പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വരവ് തൃശൂരിൽ വിജയം ഉറപ്പിച്ചെന്ന് എൻഡിഎ സ്ഥാനാർഥി പത്മജ വേണുഗോപാൽ ട്വന്റിഫോറിനോട്. പ്രധാനമന്ത്രിക്ക് തന്നോടുള്ള വിശ്വാസം കാരണമാണ് തൃശൂരിലേക്ക് വരുന്നതെന്നും പത്മജ പറഞ്ഞു. കെ.മുരളീധരൻ മന്ത്രിയാകുമെന്ന കെ.സി വേണുഗോപാലിന്റെ പരാമർശത്തോട്, മുരളീധരനെ തോൽപ്പിക്കാതെ ഇരുന്നാൽ മതിയെന്നായിരുന്നു പത്മജാ വേണുഗോപാലിന്റെ പ്രതികരണം. പ്രധാനമന്ത്രിയോട് എത്ര നന്ദി പറഞ്ഞാലും മതിയാവില്ലെന്ന് പത്മജ പറഞ്ഞു.തൃശൂരിലെ സാധാരണക്കാരായ ജനങ്ങൾ, പ്രത്യേകിച്ച് സ്ത്രീകളായിരിക്കും അദ്ദേഹത്തിന്റെ വരവിൽ ഏറ്റവും സന്തോഷിക്കുകയെന്നും പത്മജ പറഞ്ഞു. പ്രധാനമന്ത്രി വരുമ്പോൾ വിജയ സാധ്യത കൂടുമെന്നും അവർ വ്യക്തമാക്കി. തൃശൂരിൽ ബിജെപി വോട്ടുകൾ കുറഞ്ഞിട്ടില്ല. കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് ഒന്നും നഷ്ടമായിട്ടില്ല – അവർ വ്യക്തമാക്കി. കെ.മുരളീധരൻ മന്ത്രിയാകുമെന്ന കെ.സി വേണുഗോപാലിന്റെ വാഗ്ദ‌ാനത്തിലും പത്മജ വേണുഗോപാൽ പ്രതികരിച്ചു, അവസാനം ചവിട്ടി പുറത്താക്കാതിരുന്നാൽ മതി. മന്ത്രി ആക്കിയില്ലേലും മുരളീധരനെ തോൽപ്പിക്കാതെ ഇരുന്നാൽ മതി. കാലു മാറാൻ ഇത്രയും പറ്റുന്ന പാർട്ടി വേറെയില്ല. സ്വന്തം മുഖ്യമന്ത്രി ക്യാൻഡിഡേറ്റിനെ തീരുമാനിക്കാൻ കഴിയാത്ത പാർട്ടിയാണ്. പിന്നെ എങ്ങനെ കേരളത്തെ […] - [പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച തൃശൂരിൽ; സ്വരാജ് റൗണ്ടിൽ പ്രചാരണ റാലി](https://thrissurtimes.com/?p=24402): തൃശൂർ: എൻഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച തൃശൂരിലെത്തും. ജില്ലയിലെ എൻഡിഎ സ്ഥാനാർഥികളുടെ പ്രചാരണത്തിനായാണ് മാർച്ച് 29 ഞായറാഴ്ച പ്രധാനമന്ത്രി തൃശൂരിലെത്തുക. വൈകിട്ട് സ്വരാജ് റൗണ്ടിൽ നടക്കുന്ന റോഡ് ഷോയിൽ പ്രധാനമന്ത്രി പങ്കെടുക്കും. ഞായറാഴ്ച നാലുമണിക്ക് കുട്ടനെല്ലൂർ ഗവൺമെൻ്റ് കോളേജ് ഗ്രൗണ്ടിൽ പ്രധാനമന്ത്രി ഹെലികോപ്റ്റർ ഇറങ്ങും. 4:15 ഓടെ സ്വരാജ് റൗണ്ടിൽ ജില്ലാ ആശുപത്രിക്ക് മുന്നിൽ തുടർന്ന് സ്ഥാനാർഥിയെയും വച്ചുള്ള വാഹന റാലിയിൽ പങ്കെടുക്കും. സ്വരാജ് ഗ്രൗണ്ടിൽ 5 വഴികളിലായി ആളുകളെ നിർത്തും. ബിനി ടൂറിസ്റ്റ് ഹോം വരെയാണ് പ്രചരണ ജാഥ നടത്തുക. പ്രധാനമന്ത്രിയെ കാണാൻ എത്തുന്നവർ കുടയോ ബാഗുകളോ കുടിവെള്ളമോ നാണയമോ ഒപ്പമെടുക്കാൻ അനുവദിക്കില്ലെന്നും അറിയിപ്പുണ്ട്. തൃശൂരിൽ പൊതുസമ്മേളനമില്ല. സ്വരാജ് റൗണ്ടിൽ ജില്ലാ ജനറൽ ആശുപത്രി പരിസരം മുതൽ നടുവിലാൽ വരെ 900 മീറ്റർ റോഡ് ഷോ ആണ് പരിഗണനയിൽ. ഇതിൽ എൻഡിഎ സ്ഥാനാർഥികളായ പത്മജ വേണുഗോപാൽ (തൃശൂർ), കെകെ അനീഷ്കുമാർ (മണലൂർ) തുടങ്ങിയവർ പങ്കെടുക്കും. പാലക്കാട് […] - [ലൈംഗികാതിക്രമ പരാതി; കൗണ്‍സിലര്‍ പ്രശോഭ് വത്സനെ പുറത്താക്കി കോണ്‍ഗ്രസ്](https://thrissurtimes.com/?p=24397): പാലക്കാട്: ലൈംഗികാതിക്രമ പരാതിയില്‍ കേസെടുത്തതിന് പിന്നാലെ പാലക്കാട് കൗണ്‍സിലര്‍ പ്രശോഭ് വത്സനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി. പ്രാഥമിക അംഗത്വത്തില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തതിന് പിന്നാലെയാണ് പുറത്താക്കല്‍. പ്രശോഭിനെതിരായ ലൈംഗികാതിക്രമ പരാതി തെരഞ്ഞെടുപ്പ് കൂടി അടുത്തിരിക്കെ പാര്‍ട്ടിക്കും മുന്നണിക്കും ദോഷമുണ്ടാക്കിയെന്നാണ് കോണ്‍ഗ്രസ് വിലയിരുത്തല്‍. കെപിസിസി നേതൃത്വത്തിന്റെ നിര്‍ദേശപ്രകാരമാണ് പുറത്താക്കല്‍. ധാര്‍മ്മികതയുണ്ടെങ്കില്‍ കൗണ്‍സിലര്‍ സ്ഥാനം രാജിവെക്കണമെന്ന് ഡിസിസി പ്രസിഡന്റ് എ തങ്കപ്പന്‍ പ്രതികരിച്ചു. വിഷയം തെരഞ്ഞെടുപ്പില്‍ ചര്‍ച്ചാ വിഷയമാകുമെന്ന് കരുതുന്നില്ലെന്നും തങ്കപ്പന്‍ പറഞ്ഞു. പാലക്കാട് നഗരസഭയിലെ ഇരുപത്തിനാലാം വാര്‍ഡ് കൗണ്‍സിലറാണ് പ്രശോഭ് സി വത്സന്‍. ജോലി വാഗ്ദാനം ചെയ്ത് പരിചയപ്പെട്ട ശേഷം നിരവധി തവണ പീഡിപ്പിച്ചെന്ന് കാണിച്ച് ദളിത് യുവതിയാണ് പ്രശോഭിനെതിരെ ആരോപണവുമായി രംഗത്തെത്തിയത്. പീഡനത്തെ തുടര്‍ന്ന് ഗര്‍ഭിണിയായെന്നും ഇതറിഞ്ഞതോടെ ഗര്‍ഭഛിദ്രത്തിനുള്ള മരുന്ന് കഴിക്കാന്‍ നിര്‍ബന്ധിച്ചെന്നും യുവതി പറഞ്ഞിരുന്നു.   ജോലിയുടെ അഭിമുഖത്തിനായി പട്ടാമ്പിയിലെ വ്യാപാര സ്ഥാപനത്തിലേക്ക് കൊണ്ടുപോകാമെന്ന് പറഞ്ഞ് കാറില്‍ കയറ്റിയ ശേഷം പീഡിപ്പിക്കുകയായിരുന്നുവെന്നും യുവതി ആരോപിച്ചിരുന്നു. പാലക്കാട് ജില്ലാ ആശുപത്രിക്ക് സമീപത്തുവെച്ചായിരുന്നു രണ്ടാമത്തെ […] - [പുതുക്കാട്ട് കെ.എസ്.ആർ.ടി.സി. സ്റ്റാൻഡിന് സമീപം വാഹനങ്ങൾ കൂട്ടിയിടിച്ചു](https://thrissurtimes.com/?p=24393): തൃശ്ശൂർ ഭാഗത്തേക്ക് പോയിരുന്ന ബസിന് പിറകിൽ പിക്കപ്പ് വാനും അതിന് പിന്നിൽ കാറുമാണ് വന്നിടിച്ചത്.അപകടത്തിൽ ആർക്കും പരിക്കില്ല. വെള്ളിയാഴ്ച‌ രാവിലെ പത്തരയോടെയായിരുന്നു അപകടം. ദേശീയപാതയിൽ സ്റ്റാൻഡിന് എതിർവശത്ത് അശ്രദ്ധമായി നിർത്തി യാത്രക്കാരെ ഇറക്കിയ കെ.എസ്.ആർ.ടി.സി. ബസിനെ മറികടക്കാൻ ശ്രമിച്ച ടോറസ് ലോറിയിൽ ഇടിക്കാതിരിക്കാൻ പിറകിൽ വന്ന സൂപ്പർഫാസ്റ്റ് ബസ് പെട്ടെന്ന് ബ്രേയ്ക്കിട്ടതാണ് അപകടകാരണം. - [ഓടിക്കൊണ്ടിരുന്ന ചരക്കുലോറിക്ക് തീ പിടിച്ചു](https://thrissurtimes.com/?p=24390): കൊടകര : ദേശീയപാതയിൽ പേരാമ്പ്ര അപ്പോളോ ടയേഴ്സിനു സമീപം ഓടിക്കൊണ്ടിരുന്ന ചരക്കുലോറിക്ക് തീ പിടിച്ചു. തൃശ്ശൂരിലേക്ക് പത്രം അച്ചടിക്കാൻ കൊണ്ടുപോയ പേപ്പർറോളുകളിലേക്കാണ് തീ പടർന്നത്. വാഹനത്തിന്റെ അടിയിൽനിന്ന് പുക ഉയരുന്നതുകണ്ട് ഡ്രൈവർ റോഡരികിലേക്ക് ഒതുക്കിനിർത്തി. നാട്ടുകാരുടെ സഹായത്തോടെ വാഹനത്തിനടിയിലുള്ള തീ എക്റ്റിൻഗ്യൂഷർ ഉപയോഗിച്ച് തീയണയ്ക്കാൻ ശ്രമിച്ചു. എറണാകുളം ഭാഗത്തുനിന്നാണ് പേപ്പർറോളുകൾ കൊണ്ടുവന്നിരുന്നത്. ചാലക്കുടി, പുതുക്കാട് സ്റ്റേഷനുകളിലെ അഗ്നിരക്ഷാ പ്രവർത്തകർ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. വാഹനത്തിൽ ഉണ്ടായിരുന്ന 27 പേപ്പർറോളുകൾ അഗ്നി രക്ഷാ സേന ഉദ്യോഗസ്ഥർ നാട്ടുകാരുടെ സഹായത്തോടെ താഴെയിറക്കി. ചാലക്കുടി സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ പി.ഒ. വർഗീസിന്റെയും പുതുക്കാട് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ജോജി വർഗീസിന്റെയും നേതൃത്വത്തിലുള്ള സംഘമാണ് രക്ഷാപ്രവർത്തനം നടത്തിയത്. - [പകൽ മുഴുവനും വൈദ്യുതി നിലച്ചതോടെ വലഞ്ഞ് ജനം](https://thrissurtimes.com/?p=24387): തൃശൂർ:ഉരുകിയൊലിക്കുന്ന മീനച്ചൂടിനിടെ രാപകലോളം വൈദ്യുതി നിലച്ചത് നഗരവാസികളെ തീച്ചൂളയിലാക്കി. പാചകവാതക പ്രതിസന്ധി മൂലം ഇൻഡക്ഷൻ കുക്കറിനെ ആശ്രയിക്കുന്നവർ വലഞ്ഞു. ചൂടിനെ ചെറുക്കാൻ ഫാനോ എസിയോ ഇല്ലാതെ പലരും ദുരിതത്തിലായി. 66 കെവി സബ് ‌സ്റ്റേഷനിൽ നിന്നുള്ള സപ്ലൈ ഇന്നലെ രാവിലെ 8 മുതൽ 2 വരെയും 110 കെവി സബ് സ്റ്റേഷനിൽ നിന്നുള്ള സപ്ലൈ രാവിലെ 10 മുതൽ വൈകിട്ട് 5 വരെയും ആണ് സ്ത‌ംഭിച്ചത്. എന്നാൽ പലയിടങ്ങളിലും മുടങ്ങിയ വൈദ്യുതി തിരികെയെത്തിയത് രാത്രി ആറു മണിയോടെയാണ്.ആനുവൽ റിലേ ടെസ്‌റ്റിങ്, പിഇടി ടെസ്റ്റിങ്, ടവർ ഇൻസ്പെക്ഷൻ, മഴക്കാലപൂർവ അറ്റകുറ്റപ്പണി, ഫീഡർ ക്ലിയറൻസ് വർക്ക്, പവർ എക്വിപ്മെന്റ് ക്ലീനിങ് തുടങ്ങിയ ആനുവൽ മെയിന്റനൻസ് പ്രവൃത്തികൾക്കാണ് കെഎസ്ഇബി വിയ്യൂർ സബ് സ്റ്റേഷനിൽ നിന്ന് വൈദ്യുതി സപ്ലൈ നിർത്തിയത്. ഇതോടെ കോർപറേഷൻ വൈദ്യുതി വിഭാഗത്തിനുള്ള സപ്ലൈ ലഭിക്കാതെ വന്നതോടെയാണ് നഗരവും പ്രതിസന്ധിയിലായത്. സപ്ലൈ ഇല്ലാതായ സമയത്ത് കോർപറേഷൻ വൈദ്യുതി വിഭാഗവും പൂരത്തിനും മഴക്കാലത്തിനും മുന്നോടിയായുള്ള അറ്റകുറ്റപ്പണികൾ […] - [സ്വകാര്യ ആശുപത്രി നഴ്സുമാർ വീണ്ടും സമരത്തിലേക്ക്](https://thrissurtimes.com/?p=24381): സംസ്ഥാനത്ത് സ്വകാര്യ ആശുപത്രി നഴ്സുമാർ വീണ്ടും സമരം തുടങ്ങി. 26 പ്രമുഖ ആശുപത്രികളിലാണ് യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ്റെ (യുഎൻഎ) നേതൃത്വത്തിൽ സമരം പുനരാരംഭിച്ചത്. ഹൈക്കോടതി നിർദേശ പ്രകാരം നടത്തിയ മധ്യസ്ഥ ചർച്ച പരാജയപ്പെട്ടതിനെ തുടർന്നാണ് നഴ്സുമാർ സമരം തുടങ്ങിയത്. നഴ്സുമാരുടെ സമരം കർശനമായി നേരിടുമെന്ന് അറിയിച്ച മാനേജ്മെൻ്റ് അസോസിയേഷൻ ആവശ്യം വന്നാൽ ആശുപത്രികൾ അടച്ചിടുമെന്നും പ്രഖ്യാപിച്ചു. 40,000 രൂപ മിനിമം വേതനം ഉൾപ്പെടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടാണ് സമരം. ഇതോടെ ന​ഗരത്തിലെ പ്രധാന ആശുപത്രികളിലെ പ്രവർത്തനം സ്തംഭിക്കും. അടിസ്ഥാന ശമ്പളം വർധിപ്പിക്കുന്നതോടൊപ്പം ഡ്യൂട്ടി ഷിഫ്റ്റിലെ അപാകത പരിഹരിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. സ്വകാര്യ ആശുപത്രികളിലെ നഴ്സുമാരുടെ ശമ്പള പരിഷ്കരണം സംബന്ധിച്ച മധ്യസ്ഥ ചർച്ച പരാജയപ്പെട്ടിരുന്നു. യുഎൻഎ പ്രതിനിധികളും ആശുപത്രി മാനേജ്മെന്റുകളും തമ്മിൽ നടന്ന ചർച്ചയിൽ തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിക്കാത്ത ആശുപത്രികളിൽ വീണ്ടും അനിശ്ചിതകാല സമരം ആരംഭിക്കുമെന്ന് യുഎൻഎ അറിയിച്ചിരുന്നു. ഹൈക്കോടതിയിലെ മുതിർന്ന അഭിഭാഷകന്റെ നേതൃത്വത്തിലായിരുന്നു മധ്യസ്ഥ ചർച്ച നടന്നത്. ശമ്പള […] - [കുഞ്ഞുണ്ണി മാഷിനെ അനുസ്മരിച്ചു](https://thrissurtimes.com/?p=24378): വലപ്പാട്: കേരള സാഹിത്യ അക്കാദമിയും കുഞ്ഞുണ്ണി മാഷ് സ്മ‌ാരക സമിതിയും ചേർന്ന് കുഞ്ഞുണ്ണി മാഷ് സ്‌മാരകത്തിൽ അനുസ്‌മരണ യോഗം ചേർന്നു. കവി സി രാവുണ്ണി ഉദ്ഘാടനം ചെയ്‌തു. വലപ്പാട് പഞ്ചായത്ത് പ്രസിഡൻ്റ് പി കെ മോഹനൻ അധ്യക്ഷനായി. ഉഷ കേശവരാജ്, ലൈബ്രറി കൗൺസിൽ താലൂക്ക് സെക്രട്ടറി കെ എ വിശ്വംഭരൻ, കുഞ്ഞുണ്ണി മാഷ് സ്മാരക സമിതി സെക്രട്ടറി വി ആർ ബാബു, അരവിന്ദൻ പണിക്കശേരി, അക്കാദമി പ്രോഗ്രാം കോ– ഓർഡിനേറ്റർ കെ എസ് സുനിൽകുമാർ എന്നിവർ സംസാരിച്ചു. - [പെട്രോൾ, ഡീസൽ എക്സൈസ് നികുതി കുറച്ചു; വിലയിൽ മാറ്റമുണ്ടാവില്ല](https://thrissurtimes.com/?p=24375): ന്യൂഡൽഹി: രാജ്യത്ത് ഊർജപ്രതിസന്ധി രൂക്ഷമായതോടെ പെട്രോളിൻന്റെയും ഡീസലിന്റെയും അധിക എക്സൈസ് തീരുവ കുറച്ചു. പെട്രോളിൻ്റെയും ഡീസലിന്റെയും തീരുവ ലിറ്ററിന് 10 രൂപ വീതമാണ് കുറച്ചത്. ഇതോടെ ഡീസലിന് നികുതി ഇല്ലാതായി. പെട്രോളിന്റെ നികുതി മൂന്ന് രൂപയായി കുറഞ്ഞു. . എന്നാൽ, ചില്ലറ വിൽപനവിലയിൽ കറവ് വരാൻ സാധ്യതയില്ലെന്നാണ് റിപ്പോർട്ട്. പ്രത്യക്ഷത്തിൽ സ്വകാര്യ എണ്ണക്കമ്പനികളുടെ കൊള്ളലാഭം കൂട്ടുന്നതാണ് കേന്ദ്രസർക്കാർ നടപടി.ജനങ്ങൾക്ക് ഇരുട്ടടിയായി രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ എണ്ണക്കമ്പനിയായ നയാര പെട്രോളിന്റെയും ഡീസലിൻ്റെയും വില വർധിപ്പിച്ചിരുന്നു. പെട്രോൾ ലിറ്ററിന് 5.30 രൂപയും ഡീസലിന് 3 രൂപയുമാണ് വർധിപ്പിച്ചത്. പുതിയ നിരക്ക് പ്രാബല്യത്തിൽവന്നു. മറ്റ് കമ്പനികളും പിന്നാലെ ഇന്ധനവില വർധിപ്പിച്ചേക്കുമെന്ന് ആശങ്ക ഉയർന്ന സാഹചര്യത്തിലാണ് എക്സൈസ് തീരുവ കുറച്ചത്.ഇറാനെതിരായ അമേരിക്ക- ഇസ്രയേൽ ആക്രമണവും മറുപടിയായുള്ള പ്രത്യാക്രമണവും സൃഷ്‌ടിച്ച ഊർജ പ്രതിസന്ധി ഇന്ത്യയിൽ രൂക്ഷമായിരിക്കുകയാണ്. ഹോർമുസ് കടലിടുക്ക് ഏതാണ്ട് അടഞ്ഞുകിടക്കുന്നതും, അമേരിക്കയും ഇറാനും പരസ്‌പരം ഊർജ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ആക്രമണം നടത്തുന്നതും ആഗോള ഇന്ധന വിതരണത്തെ […] - [ഇർഷാദ് ചക്കാലശേരിയെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു](https://thrissurtimes.com/?p=24372): കായംകുളത്തെ എൽഡിഎഫ് സ്ഥാനാർഥി യു പ്രതിഭ എംഎൽഎക്ക് എതിരെ അധിക്ഷേപപരാമർശം നടത്തിയ യുഡിഎഫ് നേതാവിനെ ചോദ്യം ചെയ്‌തു. യുഡിഎഫ് നിയോജക മണ്ഡലം കൺവീനറും മുസ്ലിം ലീഗ് നേതാവുമായിരുന്ന ഇർഷാദ് ചക്കാലശേരിയെയാണ് ഇന്നലെ രാത്രി സ്റ്റേഷനിൽ വിളിച്ചു വരുത്തി ചോദ്യം ചെയ്തത്. ചോദ്യം ചെയ്യലിന് ശേഷം നോട്ടീസ് നൽകി വിട്ടയച്ചു.യു പ്രതിഭ ഇന്നലെ കായംകുളം പോലീസ് സ്റ്റേഷനിൽ നേരിട്ടത്തി നൽകിയ പരാതിക്ക് പിന്നാലെ എഫ്ഐആർ രജിസ്റ്റർ ചെയ്‌തിരുന്നു. സ്ത്രീത്വത്തെ അപമാനിക്കൽ, അശ്ലീല ചുവയുള്ള ഉള്ളടക്കം നവമാധ്യമങ്ങൾ വഴി പങ്കുവയ്ക്കൽ തുടങ്ങിയ ജാമ്യം ലഭിക്കാവുന്ന വകുപ്പുകളായിരുന്നു ചുമത്തിയിരുന്നത്. കഴിഞ്ഞ ദിവസം കായംകുളത്ത് നടന്ന യുഡിഎഫ് തിരഞ്ഞെടുപ്പ് കൺവെൻഷനിൽ ആയിരുന്നു മുസ്ലിം ലീഗ് നേതാവും കായംകുളം യുഡിഎഫ് കൺവീനറുമായ എ ഇർഷാദിന്റെ സ്ത്രീവിരുദ്ധ പരാമർശം. സിറ്റിംഗ് എംഎൽഎയായ പ്രതിഭയുടെ മണ്ഡലത്തിലെ പ്രവർത്തനങ്ങളെ വിമർശിക്കുന്നതിനിടെയാണ് അധിക്ഷേപകരമായ പ്രസ്‌താവന. വാക്ചാതുര്യവും ശരീരത്തിൻ്റെ അഴകും വിൽപ്പനയ്ക്കു വച്ചുകൊണ്ട് തെരഞ്ഞെടുപ്പിനെ നേരിടുകയാണ് യു പ്രതിഭ എന്നായിരുന്നു പരാമർശം. വിഷയത്തിൽ ഇർഷാദ് ഖേദം […] - [ജെമിനി സർക്കസ് ഇന്നുമുതൽ ശക്തൻ ഗ്രൗണ്ടിൽ](https://thrissurtimes.com/?p=24369): തൃശൂർ: പതിനഞ്ചു വർഷത്തെ ഇടവേളയ്ക്കുശേഷം ജെമിനി സർക്കസ് ഇന്നുമുതൽ തൃശൂരിൽ. ശക്തൻ ഗ്രൗണ്ടിൽ ഇന്ന് രാത്രി 7.30ന് മേയർ നിജി ജസ്റ്റിൻ ഉദ്ഘാടനം ചെയ്യും. ഡെപ്യൂട്ടി മേയർ എ. പ്രസാദ്, പ്രതിപക്ഷ നേതാവ് ടി.ആർ. ഹിരൺ, കൗൺസിലർ രഘുനാഥ് സി. മേനോൻ തുടങ്ങിയവർ പങ്കെടുക്കും. രണ്ടു മണിക്കൂർ നീളുന്ന ഷോയിൽ ആഫ്രിക്ക, താൻസാനിയ എന്നിവിടങ്ങളിൽ നിന്നും ഉൾപ്പെടെ നൂറിൽപരം കലാകാരൻമാർ അണിനിരക്കും. മുപ്പതിലേറെ വിസ്മയ പ്രകടനങ്ങളാണ് അവതരിപ്പിക്കുക. ദിവസവും ഉച്ചയ്ക്ക് ഒന്ന്, വൈകീട്ട് നാല്, രാത്രി ഏഴ് സമയങ്ങളിലാണ് പ്രദർശനം. 150, 250, 350, 450 എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്ക്. വാർത്താസമ്മേളനത്തിൽ സേതുമോഹനൻ, മഹേഷ് മാറോളി, സുനിത ലാമ, സാനിയ ധാപ, അക്ബർ അത്തീഫ് എന്നിവർ പങ്കെടുത്തു. - [എൽപിജിയുടെ പേരിൽ അധിക ചാർജ് റസ്റ്ററൻ്റുകൾ ഈടാക്കരുത്: കേന്ദ്ര ഉപഭോക്തൃ സം​രക്ഷണ അതോറിറ്റി](https://thrissurtimes.com/?p=24364): ന്യൂഡൽഹി: എൽപിജി ക്ഷാമത്തെ തുടർന്ന് എൽപിജി ചാർജ്, ​ഗ്യാസ് സർചാർജ് തുടങ്ങിയ പേരുകളിൽ റസ്റ്ററൻ്റുകൾക്ക് ബില്ലിൽ അധിക തുക ചുമത്താനാവില്ലെന്നു കേന്ദ്ര ഉപഭോക്തൃ സം​രക്ഷണ അതോറിറ്റി (സിസിപിഎ) വ്യക്തമാക്കി. ചില റസ്റ്ററൻ്റുകൾ ബില്ലിൽ അധിക ചാർജ് ചുമത്തിയതിൻ്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. സിസിപിഎയ്ക്ക് ഇതുസംബന്ധിച്ച് ഒട്ടേറെ പരാതികൾ ലഭിച്ചു. ഇത്തരം ചാർജുകൾ മുൻപ് കേന്ദ്രം വിലക്കിയ സർവീസ് ചാർജനു തുല്യമാണെന്നും സിസിപിഎ വിലയിരുത്തി. റസ്റ്ററൻ്റുകൾ ചാർജ് ചുമത്തിയാൽ ബില്ലിൽ നിന്ന് ഇതൊഴിവാക്കണമെന്ന് ഉപയോക്താവിന് ആവശ്യപ്പെടാം. പരാതിക്കാർക്ക് 1951 നമ്പരിൽ ബന്ധപ്പെടാം. - [100 കോടി ക്ലബ്ബിന്റെ തിളക്കത്തിൽ പാപ്പനും പിള്ളേരും](https://thrissurtimes.com/?p=24361): മിഥുൻ മാനുവൽ തോമസ് രചിച്ചു സംവിധാനം ചെയ്ത “ആട് 3 പാർട്ട് 1 ; വൺ ലാസ്റ്റ് റൈഡ്” ആഗോള ബോക്സ് ഓഫീസിൽ 101 കോടി കളക്ഷൻ നേടി മെഗാ ബ്ലോക്ക്ബസ്റ്റർ വിജയം. 100 കോടി ക്ലബിൽ ഇടം പിടിക്കുന്ന പതിനാലാമത്തെ മാത്രം മലയാള ചിത്രമാണ് ആട് 3 . റിലീസ് ചെയ്ത് 7 ദിനം കൊണ്ടാണ് ചിത്രം ഈ നേട്ടം സ്വന്തമാക്കിയത്. ചിത്രത്തിലെ നായകനായ ജയസൂര്യയുടെ കരിയറിലെ ആദ്യ 100 കോടി ചിത്രം കൂടിയാണിത്. സംവിധായകൻ മിഥുൻ മാനുവൽ തോമസിന്റെ കരിയറിലെയും ഏറ്റവും വലിയ ഹിറ്റായ ചിത്രം, ഫ്രൈഡേ ഫിലിം ഹൗസിന്റെ ചരിത്രത്തിലെ ആദ്യ 100 കോടിയും കാവ്യ ഫിലിംസിൻ്റെ രണ്ടാമത്തെ 100 കോടി ക്ലബ് ചിത്രവുമാണ്. ബിഗ് ബഡ്ജറ്റ് എപിക് ഫാൻ്റസി ചിത്രമായി എത്തിയ ആട് 3 വിജയ് ബാബുവിന്റെ ഉടമസ്ഥതയിലുള്ള ഫ്രൈഡേ ഫിലിം ഹൌസ്, ശ്രീ വേണു കുന്നപ്പിള്ളി നേതൃത്വം നൽകുന്ന കാവ്യാ ഫിലിം കമ്പനി എന്നിവർ […] - [തൃശൂരിലെ അക്യുപങ്ചർ മരണം: 'മുഹ്സിനയുടെയും കുട്ടികളുടെയും മരണം ചികിത്സ നൽകാതെയുള്ള കൊലപാതകം](https://thrissurtimes.com/?p=24358): തൃശൂർ: മുഹ്സിനയുടെയും കുട്ടികളുടെയും മരണം ചികിത്സ നൽകാതെയുള്ള കൊലപാതകമാണെന്നും മരണങ്ങളെക്കുറിച്ച് അന്വേഷണം വേണമെന്നും തൃശൂരിൽ അക്യുപങ്ചർ ചികിത്സക്കിടെ മരിച്ച മുഹ്സിനയുടെ കുടുംബം. ഭർത്താവ് ഇബ്രാഹിമിന്റെ സഹായി റുവൈദ ഫൈസലിനെയും കേസിൽ പ്രതി ചേർക്കണം. ഇവർ ഭാഗമായ അക്യുപങ്ചർ എന്ന തിരൂരിലെ സ്ഥാപനത്തിനെതിരെ അന്വേഷണം വേണമെന്നും മാധ്യമങ്ങളിൽ വാർത്ത വന്നതിന് പിന്നാലെ നിരന്തര ഭീഷണിയുണ്ടെന്നും കുടുംബം പറഞ്ഞു.  കുട്ടിയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം ചെയ്യുന്നതിൽ താമസമുണ്ടാകരുതെന്നും കുടുംബം ആവശ്യപ്പെട്ടു. മുഹ്സിനയുടെയും ഇബ്രാഹിമിന്റെയും മൂന്ന് കുട്ടികളാണ് നിലവിൽ മരിച്ചത്. കേസിൽ മുഹ്സിനയുടെ ഭർത്താവ് ഇബ്രാഹിം നിലവിൽ റിമാൻഡിലാണ്.  തൃശ്ശൂരിൽ ഏഴാമത്തെ പ്രസവത്തിന് പിന്നാലെയാണ് എടക്കഴിയൂർ സ്വദേശിയായ മുഹ്സിന മരിച്ചത്. സംഭവത്തിൽ ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാൾക്കെതിരെ മന:പൂർവമല്ലാത്ത നരഹത്യാകുറ്റം ചുമത്തിയതായി പൊലീസ് അറിയിച്ചു. മുഹ്‌സിനയുടെ മരണ കാരണം പ്രസവശേഷമുള്ള പരിചരണമില്ലായ്‌മയാണെന്ന് പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തിയിരുന്നു. മരിച്ച നവജാത ശിശുവിൻ്റെ മൃതദേഹം പുറത്തെടുത്ത് പരിശോധന നടത്താനും പൊലീസ് സർജൻ ശുപാർശ ചെയ്‌തിരുന്നു. 15 വർഷം മുൻപ് ആണ് […] - [പോക്സോ കേസിൽ ജീവപര്യന്തം കഠിന തടവ്](https://thrissurtimes.com/?p=24355): ചാവക്കാട്:ഏഴുവയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ ജീവിതാന്ത്യം വരെ ശിക്ഷ ലഭിച്ചയാൾക്ക് 4 വയസ്സായ പെൺകുട്ടിയെ പീഡിപ്പിച്ചതിന് മറ്റൊരു കേസിലും ജീവിതാവസാനം വരെ ജീവപര്യന്തം കഠിന തടവിന് ശിക്ഷ. പാവറട്ടി തച്ചേരിൽ ബാബു (ലോറൻസ്, 54) വിനെയാണ് ചാവക്കാട് അതിവേഗ സ്പെഷ്യൽ കോടതി ശിക്ഷിച്ചത്. ഏഴുവയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ 1,51,000- രൂപയും നാല് വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ 1,50,000- രൂപയും പിഴയടക്കണം. ആദ്യ കേസിലെ പിഴ അടയ്ക്കാത്ത പക്ഷം 10 മാസം കൂടിയും രണ്ടാമത്തെ കേസിൽ പിഴയടക്കാത്ത പക്ഷം ഒന്പത് മാസം കൂടിയും അധിക തടവ് ശിക്ഷ അനുഭവിക്കണം. പിഴത്തുക അതിജീവിതകൾക്ക് നൽകാനും ഉത്തരവിലുണ്ട്.2023—–2024 കാലയളവിലാണ് രണ്ടുകുട്ടികളേയും പ്രതി പീഡിപ്പിച്ചത്.പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. സിജു മുട്ടത്ത്, അഡ്വ.സി നിഷ എന്നിവർ ഹാജരായി. - [സിപിഐഎം-ബിജെപി ഡീലിന്റെ പ്രഭവകേന്ദ്രം തൃശൂര്‍: കെ സി വേണുഗോപാല്‍](https://thrissurtimes.com/?p=24352): സിപിഐഎം-ബിജെപി ഡീലിന്റെ പ്രഭവകേന്ദ്രം തൃശൂരെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. മുഖ്യമന്ത്രി സമനില തെറ്റിയതുപോലെയാണ് സംസാരിക്കുന്നതെന്നും കെ സി വേണുഗോപാല്‍ ട്വന്റിഫോറിനോട് പറഞ്ഞു. തൃശൂരില്‍ കഴിഞ്ഞ രണ്ട് ഇലക്ഷന്‍ കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഭൂരിപക്ഷം എംഎല്‍എമാരും യുഡിഎഫ് എംഎല്‍എമാരാകുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. പൂരം കലക്കിയത് ആരാണെന്ന് സുരേഷ് ഗോപി തന്നെ സമ്മതിച്ചതോടെ തൃശൂരില്‍ ഡീല്‍ ആരൊക്കെ തമ്മിലെന്നും ഡീല്‍ എന്തെന്നും വ്യക്തമായതായി കെ സി വേണുഗോപാല്‍ പറഞ്ഞു. എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായ സുനില്‍ കുമാറിന്റേയും സുരേഷ് ഗോപിയുടേയും പ്രതികരണങ്ങളില്‍ നിന്ന് പൂരം കലക്കിയതിന് പിന്നിലെന്തെന്ന് വ്യക്തമാകും. സമനില തെറ്റിയതുപോലെ സംസാരിക്കുന്നതുകൊണ്ടാണ് മുഖ്യമന്ത്രി കോണ്‍ഗ്രസ്- ബിജെപി ഡീല്‍ ആരോപണം ഉന്നയിക്കുന്നതെന്നും കെ സി വേണുഗോപാല്‍ കൂട്ടിച്ചേര്‍ത്തു. പാലക്കാട്, മഞ്ചേശ്വരം, റാന്നി, കോന്നി എന്നിവയുള്‍പ്പെടെ 10 മണ്ഡലങ്ങളിലെങ്കിലും സിപിഐഎം-ബിജെപി ഡീലുണ്ടായെന്നാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ അടക്കമുള്ളവരുടെ ആരോപണം. എന്നാല്‍ ഡീല്‍ കോണ്‍ഗ്രസും ബിജെപിയും തമ്മിലെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. - [ഇക്കൊല്ലവും തൃശൂര്‍ പൂരത്തിന് രാമനെത്തും; തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ ചെമ്പൂക്കാവ് ഭഗവതിയുടെ തിടമ്പേറ്റും](https://thrissurtimes.com/?p=24349): തൃശൂര്‍ പൂരത്തിന് ഇക്കുറിയിലും തെച്ചിക്കോട്ട്കാവ് രാമചന്ദ്രന്‍ ഇറങ്ങും. ചെമ്പൂക്കാവ് ശ്രീകാര്‍ത്ത്യായനി ഭഗവതിയുടെ തിടമ്പാകും രാമന്‍ ഏറ്റുക. രാമനെത്തുമെന്ന് ഉറപ്പായതോടെ ആനപ്രേമികള്‍ക്കും പൂരപ്രേമികള്‍ക്കും ആവേശം വാനോളമാണ്. കഴിഞ്ഞ തവണയും രാമന്‍ ചെമ്പൂക്കാവ് ശ്രീകാര്‍ത്ത്യായനി ഭഗവതിയുടെ തിടമ്പ് തന്നെയാണ് ഏറ്റിയത്. തെക്കേ ഗോപുരനട തുറക്കാന്‍ രാമന്‍ എത്താത്തത്ത് ഏറെ കാലങ്ങളായി പൂരപ്രേമികളെ സംബന്ധിച്ച് ഒരു നോവാണ്. ഇത്തവണയും എറണാകുളം ശിവകുമാര്‍ തന്നെയാണ് തെക്കേ ഗോപുരനട തള്ളിത്തുറക്കുക. ഓരോ വര്‍ഷവും തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് റെക്കോര്‍ഡ് ഏക്കത്തുക നിശ്ചയിക്കുന്നതും വലിയ വാര്‍ത്തയാകാറുണ്ട്. കേരളത്തിലെ നാട്ടാനകളില്‍ സൂപ്പര്‍ സ്റ്റാറായ രാമചന്ദ്രന് ആരാധകര്‍ ഏറെയാണ്.തലപ്പൊക്കത്തിന്റെ പേരില്‍ പ്രസിദ്ധിയാര്‍ജിച്ചിട്ടുള്ള ഗജവീരനാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍. കേരളത്തില്‍ ഇന്ന് ജീവിച്ചിരിക്കുന്നതില്‍ ഏറ്റവും ഉയരമുള്ള ആനയെന്നാണ് ഈ കൊമ്പന്‍ അറിയപ്പെടുന്നത്. ബിഹാറില്‍ നിന്നെത്തിച്ച ഈ ആനയ്ക്ക് 326 സെന്റിമീറ്ററാണ് ഇരിക്കസ്ഥാനത്തുനിന്നുള്ള ഉയരം. ഉടല്‍ നീളം 340 സെന്റീമീറ്ററോളവും വരും. - [യു പ്രതിഭയെ അധിക്ഷേപിച്ച സംഭവം; അടിയന്തര നടപടിയെടുക്കാൻ നിർദേശം നൽകി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ](https://thrissurtimes.com/?p=24346): കായംകുളം എൽഡിഎഫ് സ്ഥാമാർഥി യു പ്രതിഭയെ അധിക്ഷേപിച്ച സംഭവത്തിൽനടപടിയുമായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ. അടിയന്തര നടപടിയെടുക്കാൻ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ നിർദ്ദേശിച്ചു. ആലപ്പുഴ ജില്ലാ കളക്ടറോടാണ് നടപടിയെടുക്കാൻ നിർദ്ദേശിച്ചത്. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോട് കൂടി റിപ്പോർട്ട് ചെയ്യണമെന്ന് നിർദേശം നൽകി. യുഡിഎഫ് തെരഞ്ഞെടുപ്പ് കണ്‍വെഷനിലാണ് ലീഗ് നേതാവ് എ ഇർഷാദ് യു പ്രതിഭക്കെതിരെ അധിക്ഷേപ പരാമർശം നടത്തിയത്. വികസന പ്രവർത്തനങ്ങൾ ഒന്നും ചെയ്യാതെ വാക്ചാചതുര്യം കൊണ്ടും ശരീര അഴക് കൊണ്ടും തെരഞ്ഞെടുപ്പിലേക്ക് വീണ്ടും വരുന്നുവെന്നുള്ള അധിക്ഷേപ പരാമർശമാണ് എ ഇർഷാദ് നടത്തിയത്. സംഭവം വിവാദമായതിന് പിന്നാലെ എ ഇർഷാദ് മാപ്പ് പറഞ്ഞ് രംഗത്തെത്തിയെങ്കിലും മാപ്പുകൊണ്ട് മാത്രം ഒതുങ്ങില്ലെന്ന് യു പ്രതിഭ നേരത്തെ പറഞ്ഞിരുന്നു. അധിക്ഷേപ പരാമർശത്തെ മുഖ്യമന്ത്രിയും ക‍ഴിഞ്ഞ ദിവസം അപലപിച്ചിരുന്നു. പൊതുപ്രവർത്തകയായ ഒരു വനിതയെ അധിക്ഷേപ വാക്കുകൾ കൊണ്ട് ആക്രമിക്കുന്നത് രാഷ്ട്രീയ സംസ്കാരത്തിന്റെ തകർച്ചയാണെന്ന് അദ്ദേഹം തൻ്റെ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. - [നടനും സംവിധായകനുമായ ഇ എ രാജേന്ദ്രൻ അന്തരിച്ചു](https://thrissurtimes.com/?p=24343): പ്രശസ്ത നടനും സംവിധായകനുമായ ഇ എ രാജേന്ദ്രൻ (71)അന്തരിച്ചു. കൊല്ലം പട്ടത്താനത്തെ വസതിയിലായിരുന്നു അന്ത്യം. അസുഖ ബാധിതനായി ഏറെ നാളായി ചിത്സയിലായിരുന്നു. നടനും എംഎൽഎയുമായ എം മുകേഷിൻ്റെ സഹോദരീ ഭർത്താവാണ്. സംസ്കാരം നാളെ സ്വദേശമായ ത്രിശൂർ വാടാനപ്പള്ളി ത്രിത്തല്ലൂർ ഏങ്ങൂർ വീട്ടിൽ നടക്കും. തൃശൂർ ജില്ലയിൽ തൃത്തല്ലൂരിൽ അയ്യപ്പന്റെയും സുമതിയുടെയും മകനായി ഇ എ രാജേന്ദ്രൻ്റെ ജനിച്ചു. തൃത്തല്ലൂർ യു പി സ്കൂളിലെ വിദ്യാഭ്യാസകാലത്ത് തന്നെ സ്കൂൾ സാഹിത്യസമാജവുമായി ബന്ധപ്പെട്ട നാടകാവതരണങ്ങളിൽ സജീവമായി പ്രവർത്തിച്ചിരുന്നു. കലാലയപഠനത്തിനു ശേഷം ദില്ലിയിലെ നാഷനൽ സ്കൂൾ ഓഫ് ഡ്രാമയിൽ ചേർന്ന രാജേന്ദ്രൻ, ഒന്നാം റാങ്കോടെ ബിരുദം നേടി. ഇതിനു ശേഷം പൂനയിലെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ ടെലിവിഷൻ കോഴ്സിനു ചേർന്നു. പൂനയിലെ പഠനശേഷം നാട്ടിലെത്തിയ സന്ദർഭത്തിലാണ് . സന്ധ്യയെ വിവാഹം ക‍ഴിക്കുന്നത്. - [സംസ്ഥാനത്ത് പൊള്ളുന്ന ചൂട്! താപനില ഉയരുന്നു](https://thrissurtimes.com/?p=24339): ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. ആയതിനാൽ പൊതുജനങ്ങൾ താഴെ പറയുന്ന നിർദേശങ്ങൾ പാലിക്കേണ്ടതാണ്. - [സിപിഎം പ്രവർത്തകനെ കൊലപ്പെടുത്താൽ ശ്രമിച്ചു, നാല് ബിജെപി പ്രവർത്തകർ അറസ്റ്റിൽ](https://thrissurtimes.com/?p=24336): തൃശൂർ: ഉത്സവാഘോഷത്തിനിടെ സിപിഎം പ്രവർത്തകനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ബിജെപി പ്രവർത്തകരായ നാലു യുവാക്കളെ പൊലീസ് അറസ്റ്റു ചെയ്തു. കുണ്ടന്നൂർ എരിഞ്ഞിക്കൽ ക്ഷേത്രത്തിലേക്കുളള ഘോഷയാത്രയ്ക്കിടെ കുണ്ടന്നൂർ ജംഗ്ഷനിൽ വെച്ച് സിപിഎം പ്രവർത്തകനായ കണ്ണനെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച നാല് ബിജെപികാരാണ് പിടിയിലായത്. കൊടുമ്പ് സ്വദേശികളായ കൊടക്കാടത്ത് സുധീഷ്, ചാത്തൻചിറ സതീഷ്, പുത്തൻകളത്തിൽ സുജിത്ത് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ വാർഡിൽ ബിജെപി സ്ഥാനാർഥി തോറ്റതിന്റെ വൈരാഗ്യത്താലാണ് പ്രതികൾ കണ്ണനെ ആക്രമിച്ചത്. ക്ഷേത്രത്തിലേക്കുളള ഘോഷയാത്ര കടന്നു പോകുന്നതിനിടെ കുണ്ടന്നൂർ ജംഗ്ഷനിൽ വെച്ച് പ്രതികൾ കൂട്ടം ചേർന്ന് കണ്ണനെ ചവിട്ടിവീഴ്ത്തി കരിങ്കല്ലുകൊണ്ട് ആക്രമിക്കുകയും, തലയിൽ കല്ലെടുത്തിട്ട് കൊലപ്പെടുത്തുവാനും ശ്രമിക്കുകയായിരുന്നു. ആക്രമണത്തിൽ ഗുരുതര പരിക്കുപറ്റിയ കണ്ണൻ ചികിത്സയിലാണ്. അക്രമത്തിനു ശേഷം ഒളിവിൽ കഴിഞ്ഞിരുന്ന പ്രതികളെ തൃശൂർ സിറ്റി പൊലീസ് കമ്മീഷണർ നിഖിൽ രാജേന്ദ്ര ദേശ് മുഖിൻ്റെ നിർദ്ദേശ പ്രകാരം വടക്കാഞ്ചേരി പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ മുരളീധരന്റെ നേതൃത്ത്വത്തിലുള്ള പൊലീസ് സംഘമാണ് അറസ്റ്റ് ചെയ്‌തത്‌. […] - [തെരഞ്ഞെടുപ്പിൻ്റെ ഭാ​ഗമായുള്ള വാഹന പരിശോധനയിൽ തൃശൂരിൽ നിന്ന് 62.5 ലക്ഷം രൂപ പിടികൂടി](https://thrissurtimes.com/?p=24333): തൃശൂർ: നിയമസഭ തെരഞ്ഞെടുപ്പിൻ്റെ ഭാ​ഗമായുള്ള വാഹന പരിശോധനയിൽ തൃശൂരിൽ നിന്ന് 62.5 ലക്ഷം രൂപ പിടികൂടി. കർണാടക കെഎസ്ആർടിസി ബസിൽ നിന്നാണ് പണം പിടിക്കൂടിയത്. ബെം​ഗളൂരുവിൽ നിന്ന് കൊച്ചിയിലേക്ക് പുറപ്പെട്ട ബസിൽ നിന്ന് തൃശൂർ മുടിക്കോട് ദേശീയപാതയിൽ എത്തിയപ്പോഴാണ് പണം കണ്ടെത്തിയത്. തെരഞ്ഞെടുപ്പിൻ്റെ ഭാ​ഗമായുള്ള പൊലീസ് ചെക്കിങ്ങിലാണ് പണം കണ്ടെത്തിയത്. ‍ തൃശൂർ എക്സൈസ് സ്പെഷ്യൽ സ്ക്വാഡും തൃശൂർ എക്സൈസ് ഇൻ്റലിജൻസും ചേർന്ന് നടത്തിയ തിരിച്ചിലിലാണ് പണം പിടികൂടിയത്. ഇന്ന് രാവിലെ 7 മണിയോട് കൂടിയാണ് സംഭവം നടന്നത്. കർണാടക സ്വദേശിയായ ഉദയ ശങ്ക‍റാണ് പണവുമായി പിടിയിലായത്. കർണാടകയിലെ വസ്തു വിറ്റ പണമാണെന്നാണ് ഇയാൾ പൊലീസിന് നൽകിയ മൊഴി. എന്നാൽ ഇതു സംബന്ധിച്ച മറ്റു വിവരങ്ങളോ ഡോക്മെറ്റുകളോ ഇയാളുടെ കൈവശമില്ലെന്ന് പൊലീസ് വ്യക്തമാക്കി. ആദായ നികുതി വകുപ്പിന് കേസ് ഉടൻ തന്നെ കൈമാറുമെന്നും പൊലീസ് പറഞ്ഞു. - [മുഖ്യമന്ത്രി ഓരോ ദിവസവും ഓരോ തള്ളുമായി നടക്കുകയാണ്; പരിഹസിച്ച് സലീം കുമാർ](https://thrissurtimes.com/?p=24329): കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ച് നടൻ സലീം കുമാർ. മുഖ്യമന്ത്രി ലോകത്ത് ഒരിടത്തും ഇല്ലാത്ത തള്ളുമായി നടക്കുകയാണെന്ന് സലീം കുമാർ പരിഹസിച്ചു. പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ പറവൂരിലെ തെരഞ്ഞെടുപ്പ് കൺവെൻഷൻ വേദിയിൽ വച്ചായിരുന്നു സലീം കുമാറിന്റെ പരിഹാസം നിറഞ്ഞ പ്രസംഗം. അഞ്ചാറ് മാസം മുമ്പ് മുഖ്യമന്ത്രിയുടെ പത്രസമ്മേളനം കാണുകയുണ്ടായി. അതിൽ അമേരിക്കയിൽനിന്നും വന്ന ഒരാൾ കേരളം കണ്ടപ്പോൾ അമേരിക്ക പോലും തോൽക്കുന്ന മാറ്റമാണ് ഇവിടെ ഉണ്ടായിട്ടുള്ളതെന്ന് പറഞ്ഞതായി മുഖ്യമന്ത്രി പറയുകയുണ്ടായി. അന്നേരം തനിക്ക് ആ പയ്യൻ ആരായിരിക്കുമെന്നും അയാൾ എവിടെ ആയിരിക്കുമെന്നും സംശയം ഉയർന്നു. താൻ ഈ പയ്യനെ അന്വേഷിച്ച് ചെന്നു. പയ്യനെ കാണാൻ പറ്റി. അയാൾ ഊളംപാറയിലുള്ള മാനസികാശുപത്രിയിലായിരുന്നു. അവന്റെ അച്ഛനോട് ചോദിച്ചപ്പോൾ കേരളം കണ്ടപ്പോൾ അമേരിക്ക പോലെയെന്ന് പറഞ്ഞതോടെ അവനെ അവിടെ പ്രവേശിപ്പിച്ചതാണെന്ന മറുപടിയാണ് കിട്ടിയതെന്നായിരുന്നു സലീം കുമാറിന്‍റെ പരാമർശം. വ്യവസായ സൗഹൃദവുമായി ബന്ധപ്പെട്ട് കേരളത്തിൽ ഒരു വ്യവസായി മൂന്ന് ലക്ഷം കോടി മുടക്കുമെന്ന് […] - [2.27 കിലോ ഹാഷിഷ് ഓയിലുമായി യുവതി അറസ്റ്റിൽ](https://thrissurtimes.com/?p=24326): തൃപ്രയാർ : ജിംനേഷ്യത്തിന്റെയും ബ്യൂട്ടിസലൂണിന്റെയും മറവിൽ വൻതോതിൽ ലഹരിവസ്തുക്കൾ വിറ്റിരുന്ന യുവതിയെ തൃശ്ശൂർ റൂറൽ പോലീസ് അറസ്റ്റുചെയ്തു. തൃപ്രയാർ ബസ്റ്റാൻഡിനു സമീപത്തെ ജിംനേഷ്യത്തിൽ ജോലി ചെയ്യുന്ന പെരിങ്ങോട്ടുകര താന്ന്യം സ്വദേശി ചിറയത്തുവീട്ടിൽ ശ്രീലക്ഷ്‌മി(30)യാണ് അറസ്റ്റിലായത്. ഇവരിൽനിന്ന് 2.27 കിലോ ഹാഷിഷ് ഓയിൽ പിടിച്ചെടുത്തു.90,500 രൂപയും ഹാഷിഷ് ഓയിൽ ചില്ലറവിൽപ്പന നടത്താൻ ഉപയോഗിക്കുന്ന 50 ഒഴിഞ്ഞ ചെറിയ പ്ലാസ്റ്റിക് ബോട്ടിലുകളും പിടിച്ചെടുത്തിട്ടുണ്ട് .കരയാമുട്ടം സൊസൈറ്റിക്കുസമീപം യുവതി താമസിക്കുന്ന വാടകവീട്ടിൽനിന്നാണ് റൂറൽ ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള ഡാൻസാഫ് സംഘവും വലപ്പാട് പോലീസും ചേർന്ന് പ്രതിയെ പിടികൂടിയത്. തീരദേശമേഖലയിലെ വിദ്യാർഥികൾക്കിടയിൽ ലഹരിയുപയോഗം വർധിക്കുന്നതായി ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാറിന് ലഭിച്ച വിവരത്തെത്തുടർന്ന് സ്‌കൂളുകൾ കേന്ദ്രീകരിച്ച് ലഹരി ഉപയോഗിക്കുന്ന കുട്ടികളെ നിരീക്ഷിച്ചുനടത്തിയ അന്വേഷണത്തിനൊടുവിലാണ് അറസ്റ്റ്.യുവതിക്ക് മയക്കുമരുന്ന് എത്തിച്ചുനൽകിയയാളെക്കുറിച്ചുള്ള വിവരം ലഭിച്ചിട്ടുണ്ട്. സംഭവത്തിൽ കൂടുതൽപേർക്ക് പങ്കുണ്ടോയെന്നും അന്വേഷിച്ചുവരുകയാണ്.തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാറിന്റെ നേതൃത്വത്തിൽ നാർക്കോട്ടിക് സെൽ ഡിവൈ.എസ്.പി. അബ്ദു‌ൾസലാം, വാടാനപ്പള്ളി ഐ.എസ്.എച്ച്.ഒ. […] - [തൃപ്രയാർ തേവരുടെ ഗ്രാമപ്രദക്ഷിണം ഇന്നുമുതൽ](https://thrissurtimes.com/?p=24323): തൃപ്രയാർ : മകീര്യം പുറപ്പാട് കഴിഞ്ഞതോടെ ഇനി തേവരുടെ ഗ്രാമപ്രദക്ഷിണമാണ്. ആറാട്ടുപുഴ പൂരം വരെ നീളുന്ന ഗ്രാമപ്രദക്ഷിണത്തിന് ബുധനാഴ്ച തുടക്കമാവും. പ്രജകളുടെ ക്ഷേമം അന്വേഷിക്കാനും അനുഗ്രഹിക്കാനുമാണ് യാത്ര. രാജകീയ പ്രൗഢിയിലാണ് തേവരുടെ എഴുന്നള്ളത്ത്. വാളും പരിചയുമേന്തിയ പടയാളികളുടെയും പരിവാരങ്ങളുടെയും വാദ്യഘോഷങ്ങളുടെയും തീവെട്ടിയുടെയും അകമ്പടിയുണ്ടാവും.തേവർ വരുന്ന വഴിയെല്ലാം ചെത്തിമിനുക്കി പന്തലിട്ട്, കുരുത്തോലയിട്ട്, ചാണകം മെഴുകിയ തറയിൽ അരിപ്പൊടി ചാലിച്ച് കോലമിട്ട്, വാഴയിലയിൽ നിറപറയും നിലവിളക്കും വെച്ച് തേവരെ സ്വീകരിക്കാൻ ഭക്തർ കാത്തുനിൽക്കും.ഗ്രാമപ്രദക്ഷിണത്തിലെ പ്രധാന ചടങ്ങാണ് രാവിലെയും വൈകീട്ടും നടക്കുന്ന ആറാട്ട്. സേതുകുളം, പുത്തൻകുളം ബ്ലാഹയിൽ കുളം, കോതകുളം, രാമൻകുളം, കുറുക്കൻ കുളം, കുട്ടൻകുളം എന്നിവിടങ്ങളിലാണ് തേവർ ആറാട്ട് നടത്തുക. തൃപ്രയാർ : തൃപ്രയാർ തേവരുടെമകീര്യംപുറപ്പാടുദിവസം ഭക്തർക്കായി പ്രസാദ ഊട്ട് നടത്തി. രാവിലെ 10 മുതൽ ക്ഷേത്രം ഊട്ടുപുര ഹാളിൽ ആരംഭിച്ച പ്രസാദ ഊട്ടിൽ പതിനായിരത്തോളം പേർ പങ്കെടുത്തു.ഊട്ട് വൈകീട്ട് മൂന്നര വരെ നീണ്ടുനിന്നു. ചോറ്, മാമ്പഴപ്പുളിശ്ശേരി, കൂട്ടുകറി, അച്ചാർ എന്നിവയായിരുന്നു വിഭവങ്ങൾ.തേവർ ഇന്ന് […] - [ആറാട്ടുപുഴ പൂരത്തിന് ഇന്ന് കൊടിയേറും](https://thrissurtimes.com/?p=24320): തൃശൂർ : പ്രസിദ്ധമായ ആറാട്ടുപുഴ പൂരത്തിന്ചൊവ്വാഴ്‌ച കൊടിയേറും. രാത്രി 8.30നാണ് കൊടിയേറ്റം. ക്ഷേത്രനടയിൽനിന്നും വാദ്യഘോഷങ്ങളും ചമയങ്ങളുമില്ലാത്ത ആനപ്പുറത്ത് ഊരാളൻ കുടുംബാംഗത്തെക്കയറ്റി കുത്തുവിളക്കുകളുടെ അകമ്പടിയോടെ ഏഴുകണ്ടം അതിർത്തി വരെ പോകും. തൃപുട മേളം ക്ഷേത്രനടപ്പുരയിൽ കലാശിച്ചാൽ ചടങ്ങുകൾക്കുശേഷം മൂന്ന് തവണ ശംഖുവിളിച്ച് വലംതലയിൽ പൂരം കൊട്ടിവെയ്ക്കുന്നതോടെ കൊടിയേറ്റ ചടങ്ങുകൾ അവസാനിക്കും. തുടർന്ന് ക്ഷേത്ര മതിൽക്കെട്ടിന് പുറത്ത് ആൽത്തറയ്ക്കു സമീപം തിരുവായുധ സമർപ്പണം നടക്കും.30നാണ് ആറാട്ടുപുഴ പൂരം. 27ന് പെരുവനം പൂരവും 29ന് ആറാട്ടുപുഴ തറയ്ക്കൽ പൂരവും ആഘോഷിക്കും. - [സിനിമാ സെറ്റില്‍ വെച്ച് സനോജ് മിശ്ര മോശമായി പെരുമാറിയെന്ന് മൊണാലിസ](https://thrissurtimes.com/?p=24316): കൊച്ചി: സംവിധായകന്‍ സനോജ് മിശ്രയ്‌ക്കെതിരെ സോഷ്യല്‍ മീഡിയ വൈറല്‍ താരം മൊണാലിസ. സിനിമാ സെറ്റില്‍ വെച്ച് സനോജ് മിശ്ര മോശമായി പെരുമാറിയെന്ന് മൊണാലിസ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. പല തവണ ശരീരത്തില്‍ കയറി പിടിച്ചെന്നും സത്യം മറച്ചു വെക്കാന്‍ ആണ് സനോജ് മിശ്ര അനാവശ്യ വിവാദം ഉണ്ടാക്കുന്നതെന്നും മൊണാലിസ പറഞ്ഞു. പൊട്ടിക്കരഞ്ഞായിരുന്നു വാര്‍ത്താ സമ്മേളനത്തില്‍ മൊണാലിസ തനിക്കെതിരായ മോശം അനുഭവത്തെക്കുറിച്ച് സൂചിപ്പിച്ചത്. തന്റെ കുടുംബത്തിന് പണം മാത്രമാണ് ആവശ്യമെന്നും നേപ്പാളില്‍ വെച്ചും ഡെറാഡൂണില്‍ വെച്ചും മോശം അനുഭവം ഉണ്ടായെന്നും മൊണാലിസ കൂട്ടിച്ചേര്‍ത്തു. മുസ്‌ലിം ആയതിനാല്‍ തന്നെ ആക്രമിക്കുന്നുവെന്ന് മൊണാലിസയുടെ ഭര്‍ത്താവും നടനുമായ ഫര്‍മാന്‍ ഖാന്‍ പറഞ്ഞു. 2015ല്‍ എടുത്ത ആധാര്‍കാര്‍ഡ് പുറത്തു വിട്ടായിരുന്നു മൊണാലിസയുടെ പ്രതികരണം. സനോജ് മിശ്ര സംവിധാനം ചെയ്ത ഡയറി ഓഫ് മണിപ്പൂർ എന്ന ചിത്രത്തിൽ മൊണാലിസ അഭിനയിച്ചിരുന്നു. കഴിഞ്ഞ ആഴ്ചയായിരുന്നു മൊണാലിസയും ഫര്‍മാന്‍ ഖാനും കേരളത്തിലെത്തി വിവാഹിതരായത്. പൂവാറിനടുത്ത് അരുമാനൂര്‍ നൈനാര്‍ ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം. ഗുരുദേവ […] - [പറപ്പൂക്കാവ് ഭഗവതി ക്ഷേത്രോത്സവം; വെടിക്കെട്ടിന് അനുമതി നിരസിച്ചു](https://thrissurtimes.com/?p=24310): പറപ്പൂക്കാവ് ഭഗവതി ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് മാർച്ച് 31 ന് നടത്താനുദ്ദേശിച്ച വെടിക്കെട്ട് പൊതുപ്രദർശനത്തിന് അനുമതി നിരസിച്ചു.പോലീസ്, ഫയർ, റവന്യൂ വകുപ്പുകളുടെ അന്വേഷണ റിപ്പോർട്ടുകൾ പരിശോധിച്ചതിൽഅഗ്നിശമന വാഹനങ്ങൾക്ക് എത്തിച്ചേരാൻ പര്യാപ്തമായ ഏഴു മീറ്റർ വഴിയില്ലാത്തതിനാൽഅപകടമില്ലാത്ത വിധം വെടിക്കെട്ട് പ്രദർശനം നടത്തുന്നതിനുള്ള ഭൗതിക സാഹചര്യമില്ലെന്നതു കൊണ്ട്, പൊതുജന സുരക്ഷ മുൻനിർത്തി വെടിക്കെട്ട് പൊതുപ്രദർശനത്തിന് അനുമതി നിരസിച്ചതായി അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് അറിയിച്ചു. - ['ബോഡി ഷെയിം ചെയ്യുന്നു, ശബ്ദം ക്ലോൺ ചെയ്യുന്നത് പഠിപ്പിക്കാൻ ട്യൂട്ടോറിയൽ'; മോഹൻലാൽ ഹൈക്കോടതിയിൽ](https://thrissurtimes.com/?p=24311): ന്യൂഡൽഹി: എഐ- ഡീപ് ഫെയ്ക്ക് ചിത്രങ്ങളും വീഡിയോകളും നിർമിച്ച് ബോഡി ഷെയിം ചെയ്യുന്നുവെന്ന് നടൻ മോഹൻലാൽ ഡൽഹി ഹൈക്കോടതിയിൽ. താരത്തിന്റെ ശബ്‌ദം എങ്ങനെ ക്ലോൺ ചെയ്യാമെന്ന് പഠിപ്പിക്കുന്ന വീഡിയോ യൂട്യൂബിൽ ലഭ്യമാണെന്നും മോഹൻലാലിന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. പ്രധാനമായും അഞ്ച് തരത്തിലാണ് വ്യക്തിത്വം ദുരുപയോഗംചെയ്യുന്നതെന്നും അഭിഭാഷകൻ കോടതിയിൽ പറഞ്ഞു. പരസ്യ-വ്യക്തിത്വ അവകാശങ്ങളിൽ സംരക്ഷണം ആവശ്യപ്പെട്ട് മോഹൻലാൽ സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് മോഹൻലാലിന്റെ അഭിഭാഷകൻ ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടിയത്. പത്മഭൂഷൺ- ഫാൽക്കെ അവാർഡ് ജേതാവായ തൻ്റെ കക്ഷിയുടെ വ്യക്തിത്വം അഞ്ചുതരത്തിലാണ് പ്രധാനമായും ദുരുപയോഗിക്കപ്പെടുന്നത്.അനുമതിയില്ലാതെ ഉത്പന്നങ്ങൾ നിർമിച്ച് വിൽപ്പന നടത്തുന്നു. എഐ- ഡീപ് ഫെയ്ക്ക് നിർമിത ചിത്രങ്ങളും വീഡിയോകളും പ്രചരിപ്പിക്കുന്നു. വോയ്‌സ് ക്ലോണിങ് നടത്തുന്നു. താരം പിന്തുണയ്ക്കുന്നതായി വ്യാജപ്രചാരണങ്ങൾ നടത്തുന്നുവെന്നും അഭിഭാഷകൻ ചൂണ്ടിക്കാട്ടി.വാദിഭാഗം ഹാജരാക്കിയ ലിങ്കുകൾ കോടതി പരിശോധിച്ചു. ആളുകൾ എന്തൊക്കെയാണ് ചെയ്യുന്നതെന്ന് ആശ്ചര്യം പ്രകടിപ്പിച്ച കോടതി, ലിങ്കുകളിലെ ഉള്ളടക്കങ്ങൾ ഉടൻ നീക്കം ചെയ്യാൻ വാക്കാൽ നിർദേശം നൽകി. ആമസോണിനും ഗൂഗിളിനുവേണ്ടി അഭിഭാഷകർ കോടതിയിൽ ഹാജരായി. […] - [ദേശീയപാതയിൽ വൈക്കോൽ ലോറിക്ക് തീപിടിച്ചു](https://thrissurtimes.com/?p=24307): കൊടകര:ദേശീയപാതയിൽ വൈക്കോൽ കയറ്റിവന്ന മിനിലോറിക്ക് തീപിടിച്ചു. കനകമല -മേച്ചിറ റോഡിലേക്ക് തിരിയുന്ന ഭാഗത്ത് തിങ്കൾ വൈകിട്ട് 5.45ഓടെയായിരുന്നു അപകടം.വൈക്കോലിൽ നിന്ന് തീയും പുകയും ഉയരുന്നത് കണ്ട നാട്ടുകാർ ഡ്രൈവറെ വിവരം അറിയിച്ചു. തുടർന്ന് ഡ്രൈവർ വാഹനം റോഡരികിൽ നിർത്തി പുറത്തിറങ്ങിയതിനാൽ അപകടം ഒഴിവായി.ചാലക്കുടി, പുതുക്കാട് എന്നിവിടങ്ങളിൽ നിന്നുള്ള അഗ്നിരക്ഷാസേന യൂണിറ്റുകളെത്തി തീയണച്ചു. - [കെഎസ്ആർടിസി ബസ്സുകൾ തമ്മിൽ കൂട്ടിയിടിച്ചു](https://thrissurtimes.com/?p=24302): ചാലക്കുടി:ദേശീയപാത പോട്ട പനമ്പിള്ളി കോളേജ് ജങ്ഷന് സമീപം കെഎസ്ആർടിസി ബസിന് പിന്നിൽ മറ്റൊരു കെഎസ്ആർടിസി ബസിടിച്ചു. തിങ്കൾ രാവിലെ 10.45ഓടെയായിരുന്നു അപകടം. കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബസിന് പിന്നിൽ ഫാസ്റ്റ് പാസഞ്ചർ ബസ് ഇടിക്കുകയായിരുന്നു. അപകടത്തിൽ യാത്രക്കാർക്ക് നിസ്സാര പരിക്കേറ്റു. തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന സൂപ്പർ ഫാസ്റ്റ് ബസ് അപ്രതീക്ഷിതമായി ബ്രേക്കിട്ടതോടെ പിന്നിൽ വന്ന എറണാകുളത്തേക്കുള്ള ഫാസ്റ്റ് പാസഞ്ചർ ബസ് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഫാസ്റ്റ് പാസഞ്ചർ ബസിന്റെ മുൻഭാഗം തകർന്നു. പൊലീസെത്തി വാഹനങ്ങൾ നീക്കി ഗതാഗതം പുനഃസ്ഥാപിച്ചു. യാത്രക്കാരെ മറ്റുബസുകളിൽ കയറ്റിവിട്ടു. - [സംസ്ഥാനത്ത് ഉയർന്ന ചൂട്;12 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്](https://thrissurtimes.com/?p=24299): സംസ്ഥാനത്ത് ഉയർന്ന ചൂട് തുടരുന്നു.12 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ഇടുക്കി, വയനാട് ഒഴികെയുള്ള ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. പാലക്കാട്, കൊല്ലം ജില്ലയിൽ താപനില 38 ഡിഗ്രി സെൽഷ്യസ് വരെ രേഖപ്പെടുത്തിയിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, തൃശൂർ, എറണാകുളം ജില്ലകളിൽ 37 ഡിഗ്രി സെൽഷ്യസ് വരെയും, തിരുവനന്തപുരം, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഉയർന്ന താപനില 36ഡിഗ്രി സെൽഷ്യസുമാണ്. സാധാരണയേക്കാൾ 2 മുതൽ 3 ഡിഗ്രി സെൽഷ്യസ് വരെ അധിക താപനിലയാണ് മുന്നറിയിപ്പ് നൽകിയ പ്രദേശങ്ങളിൽ രേഖപ്പെടുത്തുന്നത്.ഇതിനിടെ യു.വി ഇൻഡക്സും ഉയരുന്ന സാഹചര്യത്തിൽ ആരോഗ്യവകുപ്പും ജാഗ്രതാ നിർദേശങ്ങൾ പുറത്തിറക്കിയിട്ടുണ്ട്. അതേസമയം, തിരുവനന്തപുരത്തും ചൂട് കനക്കുകയാണ്. രാവിലെ 11 മുതൽ വൈകിട്ട് മൂന്നു വരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കരുതെന്നാണ് നിർദേശം.കുഞ്ഞുങ്ങൾ, പ്രായമായവർ, ഗർഭിണികൾ ഗുരുതര രോഗമുള്ളവർ എന്നിവർക്ക് പ്രത്യേക കരുതൽ വേണം. നേരിട്ട് വെയിലൽക്കുന്ന ജോലി ചെയ്യുന്നവർ ജോലിസമയം ക്രമീകരിക്കണം. കട്ടികൂടിയ വസ്ത്രങ്ങൾ ഒഴിവാക്കണം. ശാരീരിക അസ്വസ്ഥതകൾ ഉണ്ടായാൽ ഉടൻ […] - [നിയമസഭാ തിരഞ്ഞെടുപ്പ്; നാമനിർദേശ പത്രികയുടെ സൂക്ഷ്മ പരിശോധന ഇന്ന്](https://thrissurtimes.com/?p=24296): സംസ്ഥാനത്ത് നിയമസഭാതിരഞ്ഞെടുപ്പിലേക്ക് സ്ഥാനാർഥികൾ സമർപ്പിച്ച നാമനിർദേശപത്രികളുടെ സൂഷ്മ പരിശോധന ഇന്ന്. നിലവിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ നൽകുന്ന വിവരം അനുസരിച്ച് സംസ്ഥാനത്ത് 2117 പത്രികകളാണ് ലഭിച്ചിട്ടുള്ളത്. ആകെ സ്ഥാനാർഥികൾ 1252 ആണ്. ഈ മാസം 26 ആണ് പത്രിക പിൻവലിക്കാനുള്ള അവസാന തീയതി. പല മണ്ഡലങ്ങളിലും വിമത സ്ഥാനാർഥികളുടെ ഇടപെടൽ രൂക്ഷമാണ്. ഇവരെ പിന്തിരിപ്പിക്കുവാനുള്ള തിരക്കിലാണ് നേതാക്കൾ. മാർച്ച് 15 ന് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനുശേഷം ആറ് പ്രവർത്തി ദിവസം മാത്രമാണ് പത്രിക സമർപ്പിക്കാൻ ഉണ്ടായിരുന്നത്. 26ന് പത്രിക പിൻവലിക്കുന്നതിനുള്ള സമയം അവസാനിക്കുന്നതോടെ സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് ചിത്രം തെളിയും. ഇനി വെറും പതിനാറ് ദിവസം കഴിഞ്ഞാൽ കേരളം പോളിംഗ് ബൂത്തിലേക്ക് എത്തും. പ്രചാരണം ഊർജിതമാക്കുകയാണ് മുന്നണികൾ.മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് ഇടുക്കി ജില്ലയിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിൻ്റെ ഭാഗമായി എത്തും. രാവിലെ 10 മണിക്ക് കട്ടപ്പനയിൽ മാധ്യമങ്ങളെ കാണും. തുടർന്ന് ഇടുക്കി മണ്ഡലത്തിന്റെ തെരഞ്ഞെടുപ്പ് കൺവെൻഷൻ 11മണിക്ക് കട്ടപ്പനയിൽ ഉദ്ഘാടനം ചെയ്‌തു സംസാരിക്കും. ദേവികുളം മണ്ഡലത്തിന്റെ […] ## Pages - [Contact Us](https://thrissurtimes.com/?page_id=22258) - [Privacy Policy](https://thrissurtimes.com/?page_id=22256): Who we are Our website address is: https://thrissurtimes.com. Comments When visitors leave comments on the site we collect the data shown in the comments form, and also the visitor’s IP address and browser user agent string to help spam detection. An anonymized string created from your email address (also called a hash) may be provided to the Gravatar service to see if you are using it. The Gravatar service privacy policy is available here: https://automattic.com/privacy/. After approval of your comment, your profile picture is visible to the public in the context of your comment. Media If you upload images to […] - [Homepage Mobile - Magazine PRO](https://thrissurtimes.com/?page_id=709) - [Home](https://thrissurtimes.com/) [comment]: # (Generated by Hostinger Tools Plugin)