തൃശൂർ ജില്ലയിലെ ഡിവിഷണൽ പോസ്റ്റ് ഓഫീസിന് കീഴിൽ ഇൻ്റേൺഷിപ്പിന് അവസരം. ജില്ലയിൽ രണ്ട് പേർക്കാണ് അവസരം. വിദ്യാഭ്യാസ യോഗ്യത: ബിരുദം.
പ്രായപരിധി – 29 വയസ്. സെപ്റ്റംബർ 17 മുതൽ ഒക്ടോബർ 23 വരെ ഒരു മാസത്തേക്കാണ് ഇൻ്റേൺഷിപ്പ്.
പോസ്റ്റൽ ഡിപ്പാർട്ട്മെൻ്റ പ്രവർത്തനങ്ങൾ പഠിക്കുകയും ഒരു മാസത്തെ പ്രവർത്തനങ്ങളിൽ പങ്കാളിയാവാനും സാധിക്കും. ഇൻ്റേൺഷിപ്പിന് അപേഷിക്കാൻ മൈ ഭാരത് പോർട്ടലിൽ രജിസ്റ്റർ ചെയ്ത് അപേക്ഷിക്കണം. ഇൻ്റേൺഷിപ്പ് പൂർത്തിയാക്കുന്ന എല്ലാവർക്കും ഇന്ത്യൻ സർക്കാരിന്റെ സർട്ടിഫിക്കറ്റ് ലഭിക്കും. ഫോൺ: 6282296002, 9188928434 (വാട്സ്ആപ്പ് മാത്രം)