രണ്ടുപേർക്ക് അഞ്ചു വർഷം കഠിനതടവ്
ചാവക്കാട് കഞ്ചാവ് വലിക്കുന്നത് ചോദ്യംചെയ്തതിന് വീട്ടിൽ കയറി യുവാവിനെ വധിക്കാൻ ശ്രമിച്ച കേ സിൽ രണ്ടു പേർക്ക് അഞ്ചു വർഷം കഠിനതടവും 20,000 രൂപ പിഴയും
തെക്കഞ്ചേരി വലിയകത്ത് ജബ്ബാർ (51), ഒരുമനയൂർ ഒറ്റത്തെങ്ങ്‌രായംമരക്കാർ വീട്ടിൽ ഷനൂപ് (29) എന്നീ വരെയാണ് ചാവക്കാട് അസി. സെഷൻസ് കോടതി വിവിധ വകുപ്പുകളിലായി ശിക്ഷിച്ചത്. ജബ്ബാർ ഒന്നാം പ്രതിയും ഷനൂപ് മൂന്നാം പ്രതിയുമാണ്. രണ്ടാം പ്രതി ഒരുമനയൂർ തെക്കഞ്ചേരി പെരിങ്ങാടൻ അജിത്ത് ളിവിലാണ്. 2019 നവംബറിൽ രാത്രിയാണ് സംഭവം
ഒരുമനയൂരിൽ തെക്കുംതല വിട്ടിൽ സുബ്രഹ്മണ്യൻ്റെ മകൻ സുമേഷിനെയാണ് (39) വധിക്കാൻ ശ്രമിച്ചത്. പ്രതികൾ തെക്കഞ്ചേരിക്കടുത്തുള്ള പാലത്തിലിരുന്ന് കഞ്ചാവ് വലിക്കുന്നത് സുമേഷ് ചോദ്യംചെയ്തിരുന്നു.
ഈ വിരോധത്താൽ പ്രതികൾ സുമേഷിൻ്റെ തെക്കഞ്ചേരിയിലുള്ള ഭാര്യവീട്ടിലേക്ക് അതിക്രമിച്ചുകയറി സു മേഷിൻ്റെ വയറിൽ കത്തികൊണ്ട് കുത്തി. ആളുകൾ ഓടിക്കൂടിയത്തോടെ പ്രതികൾ രക്ഷപ്പെട്ടു. പിഴത്തു ക സുമേഷിന് നൽകണമെന്ന് കോടതി നിർദേശിച്ചു. കേസിൽ സുമേഷിൻ്റെ ഭാര്യയുടെ മൊഴിയാണ് നിർ ണായകമായത്. പ്രോസിക്യൂഷനുവേണ്ടി അഡിഷനൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വക്കറ്റ് കെ.ആർ. രജിത് കുമാർ ഹാജരായി.