കൊടകര: എല്ലാ കുടുംബങ്ങൾക്കും ഭക്ഷ്യധാന്യം ഉറപ്പാക്കുന്ന റേഷൻ സംവിധാനം ഇന്ത്യയിൽ കേരള ത്തിലല്ലാതെ മറ്റൊരു സംസ്ഥാനത്തും നിലവിലില്ലെന്ന് മന്ത്രി ജി.ആർ. അനിൽ പറഞ്ഞു. മറ്റത്തൂർ ഗ്രാമപ ഞ്ചായത്തിലെ ശാസ്താംപൂവം ആദിവാസി നഗറിൽ സഞ്ചരിക്കുന്ന റേഷൻകടയുടെ ഉദ്ഘാടനം നിർവഹി ക്കുകയായിരുന്നു മന്ത്രി. ആദിവാസി നഗറുകളിലേക്കുള്ള സഞ്ചരിക്കുന്ന റേഷൻകടകൾ പ്രത്യേകം ഏ ർപ്പാടു ചെയ്തു വാഹനങ്ങളുപയോഗിച്ചാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്.
ഭാവിയിൽ ജില്ല പഞ്ചായത്തിൻ്റെ സഹകരണത്തോടെ ഇത് സ്ഥിരം സംവിധാനമാക്കി മാറ്റുമെന്നും മന്ത്രി പ റഞ്ഞു. ശാസ്താംപൂവം ആദിവാസി നഗറിലെ കമ്യൂണിറ്റി ഹാളിൽ നടന്ന ചടങ്ങിൽ കെ.കെ. രാമചന്ദ്രൻ എം.എൽ.എ അധ്യക്ഷത വഹിച്ചു.
ജില്ല പഞ്ചായത്ത് പ്രസിഡൻ്റ് വി.എസ്. പ്രിൻസ്, മറ്റത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് അശ്വതി വിബി, വൈസ് പ്രസിഡന്റ് ഷാൻ്റോ കൈതാരത്ത്, ബ്ലോക്ക് പഞ്ചായത്തംഗം ഇ.കെ. സദാശിവൻ, പഞ്ചായത്ത് സ്റ്റാ ൻഡിങ് കമ്മിറ്റി ചെയർമാൻമാരായ വി.എസ്. നിജിൽ, ഷൈബി സജി, അംഗങ്ങളായ ചിത്ര സുരാജ്, കെ.എ സ്. ബിജു, ജില്ല സപ്ലൈ ഓഫിസർ പി.ആർ. ജയചന്ദ്രൻ, ചാലക്കുടി താലൂക്ക് സപ്ലൈ ഓഫിസർ സൈമൺ ജോസ്, ഊരു മൂപ്പൻ സേവ്യർ, വിവിധ രാഷ്ട്രീയ സംഘടന പ്രതിനിധികൾ തുടങ്ങിയവർ സംസാരിച്ചു. ശാസ്താംപൂവംകാടർ നഗറിലെ 88 കുടുംബങ്ങൾക്കും കാരിക്കടവ് മലയർ നഗറിലെ 20 കുടുംബങ്ങൾക്കും സഞ്ചരിക്കുന്ന റേഷൻ കടയുടെ പ്രയോജനം ലഭിക്കും.