Tuesday, September 17, 2024
HomeBREAKING NEWSഹേമ കമ്മിറ്റി റിപ്പോർട്ട്: കേസുകൾ പരി​ഗണിക്കാൻ പ്രത്യേക ബെഞ്ച് രൂപീകരിച്ച് ഹൈക്കോടതി
spot_img

ഹേമ കമ്മിറ്റി റിപ്പോർട്ട്: കേസുകൾ പരി​ഗണിക്കാൻ പ്രത്യേക ബെഞ്ച് രൂപീകരിച്ച് ഹൈക്കോടതി

ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട് ഇടപെടലുമായി ഹൈക്കോടതി. കേസുകൾ പരി​ഗണിക്കാൻ പ്രത്യേക ബെഞ്ച് രൂപീകരിച്ചു. വനിതാ ജഡ്ജ് ഉൾപ്പെടെയുള്ള ബെഞ്ചാണ് രൂപീകരിച്ചിരിക്കുന്നത്. ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട മുഴുവൻ കേസുകളും പരി​ഗണിക്കുക പ്രത്യേക ബെഞ്ചായിരിക്കും.

സജിമോന്‍ പാറയില്‍ നല്‍കിയ അപ്പീല്‍ പരിഗണിക്കുന്നതിനിടെയാണ് ഹൈക്കോടതിയുടെ സുപ്രധാന ഇടപെടല്‍ ഉണ്ടായിരിക്കുന്നത്. ഹേമ കമ്മിറ്റി റിപ്പേർട്ടിന്റെ പൂർണ്ണമായ രൂപം ഹാജരാക്കാൻ സർക്കാരിന് നിർദേശം നൽകിയിരുന്നു. മുദ്ര വച്ച കവറിൽ ഹാജരാക്കണമെന്ന് നിർദേശം നൽകിയത്. റിപ്പോർട്ട് കോടതി വിശദമായ പരിശോധനയ്ക്ക് വിധേയമാക്കും. തുടർന്നുള്ള നടപടികൾ പ്രത്യേക ബെഞ്ചാണ് തീരുമാനിക്കുക.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments