Thursday, October 10, 2024
HomeBlogഎന്താണ് യുവാക്കൾക്കിടയിൽ ട്രെൻഡിങ് ആകുന്ന ഡിങ്ക് ജീവിതശൈലി?
spot_img

എന്താണ് യുവാക്കൾക്കിടയിൽ ട്രെൻഡിങ് ആകുന്ന ഡിങ്ക് ജീവിതശൈലി?

കുട്ടികളുള്ള സാധാരണ കുടുംബങ്ങളെ അപേക്ഷിച്ചു വ്യത്യസ്‌തമായ മുൻഗണനകളും ജീവിതശൈലി തെരഞ്ഞെടുപ്പുകളും ആണ് ഇത്തരം ദമ്പതികൾ ആസ്വദിക്കുന്നത്.

സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൊക്കെ തന്നെ യുവാക്കൾക്കിടയിൽ പുതുതായി ട്രെൻഡിങ് ആവുന്ന കാര്യമാണ് ഡിങ്ക് ജീവിത ശൈലി എന്നത്. ഇന്നാണ് ഈ ഡിങ്ക് ജീവിതശൈലി ലിവിങ് ടുഗതർ പോലെ മറ്റൊരു ജീവിതശൈലി ആണോ അത്? അല്ല എന്നതാണ് ഉത്തരം.ഭാര്യ ഭർത്താക്കന്മാർക്കിടയിൽ കുട്ടികളില്ലാതെ വരുമാനം സൂക്ഷിച്ചുവെച്ച് കരിയർ ബിൽഡിങ്ങിനായി ഉപയോഗിക്കുന്ന രീതിയാണ് ഡിങ്ക് ജീവിത ശൈലി എന്നു പറയുന്നത്. ഡിങ്ക് എന്ന പദത്തിന്റെ അർത്ഥം ഇരട്ട വരുമാനം കുട്ടികളില്ലാത്ത അവസ്ഥ എന്നതെല്ലാം കൂടിച്ചേർന്നതാണ്.

ദമ്പതികൾ രണ്ടുപേരും മുഴുവൻ സമയവും ജോലികൾ ചെയ്യുകയും കുട്ടികൾ ഉണ്ടാകരുതെന്ന് അല്ലെങ്കിൽ കുട്ടികൾ വേണ്ടെന്ന് തീരുമാനിക്കുകയും ചെയ്യുന്ന ജീവിത രീതിയാണ് ഇത്. ഈ വിഭാഗത്തിലുള്ള ആജ്ഞകൾക്ക് വരുമാനം ഇരട്ടിയാണ് ഉണ്ടാകുക എന്നും പറയുന്നു. ഇവർ ഇവരുടെ ഒഴിവുസമയം കുട്ടികളുള്ള റമ്പതികളിൽ നിന്ന് വ്യത്യസ്‌തമായി യാത്ര, ഹോബികൾ, പുറത്തുനിന്നുള്ള ഭക്ഷണം എന്നിവയ്ക്കായി മാറ്റിവയ്ക്കുന്നു.

അവരുടെ ഊർജ്ജം മുഴുവൻ അവരുടെ കരിയറിലോ വ്യക്തിഗത വികസനത്തിലോ നിക്ഷേപിക്കുകയാണ് ഇത്തരം ആളുകൾ ചെയ്യുന്നത്. കുട്ടികളുള്ള സാധാരണ കുടുംബങ്ങളെ അപേക്ഷിച്ചു വ്യത്യസ്‌തമായ മുൻഗണനകളും ജീവിതശൈലി തെരഞ്ഞെടുപ്പുകളും ആണ് ഇത്തരം ദമ്പതികൾ ആസ്വദിക്കുന്നത്

കാലം പോകുന്ന പോക്കനുസരിച്ച് വിവാഹവും ലിവിങ് ടുഗതവും ഒക്കെ കടന്ന് ഡിങ്ക് ലൈഫ് സ്റ്റൈലിൽ വരെ വന്നെത്തി നിൽക്കുകയാണ് മനുഷ്യ സമൂഹം. ഒരു സമൂഹമെന്ന രീതിയിൽ ജീവിക്കുന്ന നിലയിൽ ഈ ലൈഫ് സ്റ്റൈലിന് ഒരുപാട് അപാകതകളും പ്രശ്നങ്ങളും ഉണ്ട്. കുട്ടികൾ ഇല്ലാത്തത് സമൂഹത്തിൻ്റെ തുടർച്ച ഇല്ലാതാക്കുകയും മൂല്യങ്ങൾ തകർക്കുകയും ചെയ്യുന്ന ഒരു കാര്യം കൂടിയാണ്. എന്തൊക്കെയാണെങ്കിലും ചില യുവാക്കൾക്കിടയിൽ ഇപ്പോൾ ഇതാണ് ട്രെൻഡ് ഇതാണ് ചർച്ച എന്നതാണ് സത്യം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments