ടയർ പൊട്ടി റോഡിൽ കിടന്ന ലോറിക്കു പിറകിൽ വാഹനം ഇടിച്ചു
പെരുമ്പി: ദേശീയപാതയിൽ വീണ്ടും വാഹനാപകടം. ടയർ പൊട്ടിയതിനെ തുടർന്ന് അപകട സൂചന ഇല്ലാതെ ദേശീയപാതയിൽ നിർത്തിയിട്ട ലോറിയിൽ ടെംപോ വാൻ ഇടിച്ചു. മരം കയറ്റിയെത്തിയ ലോറിയാണ് ടയറിൻ്റെ തകരാറിനെ തുടർന്നു റോഡിൽ കുടുങ്ങിയത് ചിറങ്ങരയിൽ നിന്നു കൊരട്ടിയിലേക്കു പോകുമ്പോൾ ദേശീയപാതയിൽ റോഡിലെ വളവു കഴിഞ്ഞെത്തുന്ന ഭാഗത്താണു മരം പുറത്തേക്കു തള്ളിയ നിലയിൽ ലോറി നിർത്തിയിട്ടിരുന്നത്
ഇതുവഴി എത്തിയ വാൻ, മരം കയറ്റിയ ലോറി മുൻപിൽ കണ്ടതോടെ വാഹനം നിയന്ത്രിക്കാനുള്ള ശ്രമത്തിനിടെ പിറകിൽ എത്തിയ മിനി വാനിന്റെ പിറകിൽ ഇടിക്കുകയായിരുന്നു ഇടിയുടെ ആഘാതത്തിൽ നിയന്ത്രണം വിട്ട ടെംപോ വാൻ മരം കയറ്റിയ ലോറിയിലേക്ക് ഇടിച്ചു കയറി. ഇന്നലെ ഏഴോടെയാണ് അപകടം. മഴ പെയ്തതിനാൽ റോഡ് നനഞ്ഞു കിടക്കുകയായിരുന്നു അപകടത്തിൽ ആർക്കും പരുക്കില്ല. അപകടത്തിൽ 2 വാഹനങ്ങളും ഭാഗികമായി തകർന്നു ദേശീയപാതയിൽ അൽപസമയം ഗതാഗതതടസ്സമുണ്ടായി പൊലീസ് എത്തി ഗതാഗതം നിയന്ത്രിച്ചു.