Tuesday, October 8, 2024
HomeBlogഭംഗി മാത്രമല്ല ഒപ്പം ആരോഗ്യവും വീടിനകം സ്വർഗമാക്കാൻ ഇതാ 7 ചെടികൾ!
spot_img

ഭംഗി മാത്രമല്ല ഒപ്പം ആരോഗ്യവും വീടിനകം സ്വർഗമാക്കാൻ ഇതാ 7 ചെടികൾ!

വീട് മനോഹരമായി സൂക്ഷിക്കുക, മുറിക്ക് അഴക് വർധിപ്പിക്കുക എന്നത് മാത്രമല്ല ഇൻഡോർ ഗാർഡൻ കൊണ്ട് ഉദ്ദേശിക്കുന്നത്. മനസിന് കുളിർമ നൽകുന്നതും വായു ശുദ്ധീകരിക്കാൻ കഴിയുന്നതും അതിലുപരി പോസിറ്റിവിറ്റി നിറയ്ക്കാൻ കഴിയുന്നതുമായ ചെടികളാൽ വീടിൻ്റെ അകത്തളങ്ങൾ ഒരു സ്വർഗ്ഗമാക്കി മാറ്റുക എന്നതാണ് ഇൻഡോർ ഗാർഡൻ കൊണ്ട് ഉദ്ദേശിക്കുന്നത്. അതിനു പറ്റിയ കുറച്ചുചെടികൾ പരിചയപ്പെടാം.

1 സ്നേക്ക് പ്ലാന്റ്

പരിപാലനം വളരെക്കുറച്ചു മാത്രം ആവശ്യമുള്ള ചെടിയാണ് ഇത്. കാർബൺ ഡൈ ഓക്സൈഡിനെ ഓക്‌സിജനായി പരിവർത്തനം ചെയ്യുന്ന ചെടികളുടെ കുട്ടത്തിൽ മുൻപന്തിയിലാണ് ഇതിന്റെ സ്‌ഥാനം ഇത് പകലും രാത്രിയും ഇൻഡോർ വായൂ ഫിൽട്ടർ ചെയ്യുന്നു. വല്ലപ്പോഴും മാത്രം വെള്ളമൊഴിച്ചാൽ മതി

2 ഹാർട്ട് ലീഫ ഫിലോഡെൻഡ്രോൺ

നാസയുടെ മികച്ച 10 ഇൻഡോർ ചെടികളുടെ പട്ടികയിൽ ഉൾപ്പെട്ട ചെടിയാണ് ഫിലോഡെൻഡ്രോൺ ഈ ചെടിയുടെ ഇലകൾ ഹൃദയത്തിന്റെ ആകൃതിയിലുള്ളവയാണ്.വായുവിൽ നിന്ന് ഫോർമാൽഡിഹൈഡ് ആഗിരണം ചെയ്യുന്നതിന് ഇത് വളരെ ഫലപ്രദമാണ്. മിതമായ പ്രകാശം, വളരെ കുറച്ചുമാത്രം വെള്ളം എന്നിവ ലഭ്യമാക്കിയാൽ ഇത് നന്നായി വളരും.

3 ഇംഗ്ലീഷ് ഐവി

അന്തരീക്ഷത്തിൽ നിന്നും വിഷാംശങ്ങളായ ഫോർമാൽഡിഹൈഡ്, ബെൻസിൻ, സൈലീൻ, ടോലുയിൻ എന്നിവ സ്വാംശീകരിക്കുന്നതിൽ ഇംഗ്ലീഷ് ഐവി വളരെ ഫലപ്രദമാണ്. മലിനമായ വായു ശുദ്ധീകരിക്കാനും അലർജി ലക്ഷണങ്ങൾ മെച്ചപ്പെടുത്താനും ഇതിന് കഴിയും മിതമായ വെളിച്ചം: പതിവായി വെള്ളം എന്നിവ ഈ ചെടിക്ക് അനിവാര്യമാണ്.

4 ഗോൾഡൻ പോത്തോസ്

ഹാർട്ട് ലിഫ് ഫിലോഡെൻഡ്രോണിൻ്റെ സൗന്ദര്യാത്മകതയ്ക്ക് സമാനമായി, ഫോർമാൽഡിഹൈഡ്, കാർബൺ മോണോക്സൈഡ്, ബെൻസീൻ എന്നിവ ഫിൽട്ടർ ചെയ്യുന്നതിന് ട്രെയിലിച്ച് പോത്തോസ് പ്ലാന്റ് ഫലപ്രദമാണ്. മാത്രമല്ല അവയെ പരിപാലിക്കാനും വളരെ എളുപ്പമാണ്. ഏത് സാഹചര്യത്തിലും വളരുന്നതിനാൽ ഇതിനു ‘ക്യൂബിക്കിൾ പ്ലാന്റ്’ എന്ന് വിളിപ്പേര് നൽകിയിരിക്കുന്നു. മിതമായ വെളിച്ചം പതിവായി വെള്ളം എന്നിവ ഇതിനാവശ്യമാണ്.

5 സ്പൈഡർ പ്ലാൻ്റ്

കിടപ്പുമുറിയിൽ തൂക്കിയിടാനുള്ള സൗകര്യമുണ്ടെങ്കിൽ വളരെ ഉചിതമായ ഒരു ചെടിയാണ് സ്പൈഡർ പ്ലാന്റ് ഇത് അന്തരീക്ഷത്തിൽ നിന്നും ബെൻസീൻ, ഫോർമാൽഡിഹൈഡ്, കാർബൺ മോണോക്‌സൈഡ്, സൈലിൻ തുടങ്ങിയ വിഷമാലിന്യങ്ങളെ ആഗിരണം ചെയ്യുന്നു. വളരെ ചെറിയ തായ് ആയിരിക്കുമ്പോൾ ഇടയ്ക്കിടെ സൂര്യപ്രകാശവും വെള്ളവും ആവശ്യമാണ്. എന്നാൽ ചെടി നന്നായി വേരുറച്ചുകഴിഞ്ഞാൽ മിതമായ പ്രകാശം ഇടയ്ക്കിടെ വെള്ളം എന്നിവ ധാരാളമാണ്.

6 റബ്ബർ പ്ലാന്റ്

അതിമനോഹരമായ ഫോറസ്‌റ്റ് പച്ച ഇലകളാൽ സമ്പന്നമാണ് റബ്ബർ പ്ലാന്റ് ശക്തമായ ടോക്സിൻ എലിമിനേറ്ററും എയർ പ്യൂരിഫയരുമാണ് ഈ സസ്യം ഈ ചെടിയുടെ സമൃദ്ധമായ ഇലകൾ വലിയ അളവിൽ അന്തരീക്ഷത്തിലെ മാലിന്യങ്ങളെ ശുദ്ധീകരിക്കുന്നു. ഇൻഡോർ വായുവിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിൽ മുന്നിലാണ് ഈ സസ്യം കുറഞ്ഞ വെളിച്ചം. ഇടയ്ക്ക് വല്ലപ്പോഴും വെള്ളം എന്നിവയുണ്ടെങ്കിൽ റബ്ബർ പ്ലാൻ്റ് നന്നായി വളരും.

7 ഗാർഡനിയ

കിടപ്പുമുറിയിൽ ഇലച്ചെടികൾ അല്ല. പൂച്ചെടികൾ തന്നെ വേണം എന്ന് ആഗ്രഹിക്കുന്നവർക്കുള്ള ചോയ്‌സ് ആണ് ഗാർഡനിയ ഉത്കണ്ഠ ഒഴിവാക്കാനും മികച്ച ഉറക്കം നേടാനും ഈ സസ്യങ്ങൾ നല്ല സൂര്യപ്രകാശം ലഭിക്കുന്നിടത്ത് നടേണ്ട ചെടിയാണ് ഇത് എന്നാൽ പരിചരണം എളുപ്പമാണ്. വേരുറച്ചു കഴിഞ്ഞാൽ ആഴ്ചയിൽ ഒരിക്കൽ മാത്രം വെള്ളം നൽകിയാൽ മതി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments