Tuesday, October 8, 2024
HomeBREAKING NEWS‘കോടതി എന്തെങ്കിലും പറഞ്ഞോ? ഉള്ളത് ആരോപണങ്ങൾ മാത്രം’: മുകേഷിനൊപ്പം സുരേഷ് ഗോപി
spot_img

‘കോടതി എന്തെങ്കിലും പറഞ്ഞോ? ഉള്ളത് ആരോപണങ്ങൾ മാത്രം’: മുകേഷിനൊപ്പം സുരേഷ് ഗോപി

ആരോപണവിധേയനായ മുകേഷിനെ പിന്തുണച്ച് നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി. മുകേഷിന്റെ കാര്യത്തിൽ കോടതി എന്തെങ്കിലും പറഞ്ഞോയെന്ന് സുരേഷ് ​ഗോപി ചോദിച്ചു. മുകേഷിനെതിരെ ഉള്ളത് ആരോപണങ്ങൾ മാത്രമാണെന്ന് സുരേഷ് ​ഗോപി പറഞ്ഞു. അമ്മ ഓഫീസിൽ നിന്ന് ഇറങ്ങി വരുമ്പോൾ ആണ് തന്നോട് ഇക്കാര്യങ്ങൾ ചോദിക്കേണ്ടതെന്ന് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.

മാധ്യമങ്ങളെ രൂക്ഷമായി സുരേഷ് ​ഗോപി പറഞ്ഞു. മാധ്യമങ്ങൾക്കുള്ള തീറ്റ മാത്രമാണ് ഇപ്പോഴത്തെ റിപ്പോർട്ടെന്ന് സുരേഷ് ​ഗോപി കുറ്റപ്പെടുത്തി. വലിയ സംവിധാനത്തെ തകിടം മറിക്കുകയാണ് ഇപ്പോൾ. വിഷയം കോടതിയിലുള്ള കാര്യമാണ്, കോടതിയിൽ അത് തീരുമാനമെടുക്കുമെന്ന് സുരേഷ് ​ഗോപി പറഞ്ഞു. ആടിനെ തമ്മിൽ തല്ലിച്ച് ചോര കുടിക്കുകയാണ് മാധ്യമങ്ങൾ ചെയ്യുന്നത് അദ്ദേഹം രൂക്ഷമായി വിമർശിച്ചു.

ഒരു സമൂഹത്തിൻറെ മാനസികാവസ്ഥയെ വഴിതിരിച്ചുവിടുകയാണെന്ന് സുരേഷ് ​ഗോപി പറഞ്ഞു. പരാതി ആരോപണത്തിന്റെ രൂപത്തിലാണ് നിക്കുന്നത്. വിഷയങ്ങളിൽ എന്ത് വേണമെന്ന് കോടതി തീരുമാനിക്കുമെന്ന് സുരേഷ് ​ഗോപി വ്യക്തമാക്കി. കോടതി തീരുമാനമെടുക്കട്ടെയെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments