തൃശ്ശൂർ ചേർപ്പ് സ്വദേശിയാണ്. മരണം ഹൃദയാഘാതത്തെ തുടർന്ന്.
ലിജോ ജോസ് പെല്ലിശ്ശേരിയുടെ ആമേന്‍ എന്ന ചിത്രത്തിലെ കൊച്ചച്ചനായി അഭിനയിച്ച നിര്‍മല്‍ വി ബെന്നി ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു. ഹൃദയാഘാതം മൂലം ഇന്ന് പുലര്‍ച്ചെയാണ് നിര്‍മല്‍ മരിച്ചതെന്ന് നിര്‍മാതാവ് സഞ്ജയ് പടിയൂര്‍ ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു.
തൃശൂര്‍ ചേര്‍പ്പിലെ വീട്ടില്‍ പുലര്‍ച്ചെ അവശനിലയില്‍ കണ്ടെത്തിയതിന് പിന്നാലെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. 2012ല്‍ നവാഗതര്‍ക്ക് സ്വാഗതം എന്ന ചിത്രത്തിലൂടെയാണ് നിര്‍മല്‍ അഭിനയരംഗത്തെത്തുന്നത്. ആമേനിലെ കൊച്ചച്ചന്‍ കഥാപാത്രത്തിന് പുറമേ സഞ്ജയ് പടിയൂരിന്റെ ദൂരം എന്ന ചിത്രത്തിലും പ്രധാന വേഷത്തില്‍ നിര്‍മല്‍ എത്തിയിരുന്നു. കൊമേഡിയനായി കലാജീവിതം തുടങ്ങിയ നിര്‍മല്‍ അഞ്ചോളം ചിത്രങ്ങളില്‍ അഭിനയിച്ചു.