തൃശ്ശൂർ: വയനാട് ദുരന്തബാധിതര്‍ക്ക് കൈത്താങ്ങായി എഐവൈഎഫ് തൃശൂരില്‍ ജനകീയ ചായക്കട ഒരുക്കി. തൃശൂര്‍ കോര്‍പ്പറേഷന്‍ മുന്നിലൊരുക്കുന്ന ചായക്കടയില്‍ ചായ അടിച്ചുകൊണ്ട് സിനിമാതാരം ജയരാജ് വാര്യര്‍ ക്യാമ്പയിന്‍ ഉദ്ഘാടനം ചെയ്തു. ദുരന്തബാധിതര്‍ക്ക് എഐവൈഎഫ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ 10 വീടുകള്‍ നിര്‍മ്മിച്ചു നല്‍കുന്നതിന്റെ ഭാഗമായാണ് എഐവൈഎഫ് തൃശൂര്‍ ഈസ്റ്റ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജനകീയ ചായക്കട സംഘടിപ്പിച്ചത്. രാഷ്ട്രീയ, സാംസ്കാരിക മേഖലയിലെ പ്രമുഖര്‍ പങ്കെടുത്തു.