ഹേമാ കമ്മറ്റി റിപ്പോർട്ടിൽ സർക്കാർ ചർച്ചകൾ വിളിച്ചാൽ സഹകരിക്കുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ നടപടികൾ ഉണ്ടാകുമെന്ന് സുരേഷ് ഗോപി. ഇത്ര വലിയ പ്രശ്നം ആണെന്ന് സംഘടനകൾ തിരിച്ചറിഞ്ഞത് ഇപ്പോഴാകുമെന്ന് അദ്ദേഹം പറഞ്ഞു. ഈ പ്രശ്നങ്ങളുടെ പരിഹാരം കൂടി ഹേമ കമ്മീഷനിൽ ഉണ്ടാകുമെന്ന് സുരേഷ് ഗോപി പറഞ്ഞു.
നാല് അഞ്ച് മാസം മുമ്പ് മമ്മൂട്ടിയെ ക്രൂശിച്ചുകൊണ്ട് വേറെ ചില പവർ സെൻ്റേഴ്സ് വന്നിരുന്നുവെന്ന് സുരേഷ് ഗോപി പറഞ്ഞു. തിരുത്തൽ നടപടികൾ ഉണ്ടാകും അതിനാണ് ഭരണവും ഭരണ യന്ത്രവും ഉള്ളത്. സിനിമ പ്രവർത്തകരും ഇത്തരം ന്യൂനതകൾ പരിഹരിക്കണമെന്ന് ആഗ്രഹിക്കുന്നുണ്ടാവുമെന്ന് അദ്ദേഹം പറഞ്ഞു.
സിനിമ എന്നു പറയുന്നത് ഒരു കോടിയും പത്തുകോടിയും വാങ്ങുന്ന ആളിന്റെതല്ലെന്നും ഒരു ദിവസം 2000 രൂപ ശമ്പളം വാങ്ങി പോകുന്ന ഭാരം ചുമക്കുന്ന സംഘടിത മേഖലയിൽ പെട്ടതാണെന്ന് സുരേഷ് ഗോപി. മേഖലയിലെ വലിയ ഒരു അപാകതയെ പെരുപ്പിച്ചു കാണിച്ചാലും ആ മേഖല നിലനിൽക്കണം. എല്ലാ സംഘടനകളും ഒത്തുചേർന്ന് അതിനുള്ള പോംവഴി കണ്ടെത്തുമെന്ന് സുരേഷ് ഗോപി വ്യക്തമാക്കി.