Tuesday, October 8, 2024
HomeBREAKING NEWSപ്രമുഖ നടനിൽ നിന്നുണ്ടായത് മോശം അനുഭവം: സോണിയ തിലകൻ
spot_img

പ്രമുഖ നടനിൽ നിന്നുണ്ടായത് മോശം അനുഭവം: സോണിയ തിലകൻ

സിനിമാ മേഖലയിൽ സ്ത്രീകൾ ക്രൂരമായി ചൂഷണം ചെയ്യപ്പെടുന്നുവെന്ന ഹേമ കമ്മറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ പ്രതികരണവുമായി നടന്‍ തിലകന്റെ മകള്‍ സോണിയ തിലകൻ. തനിക്കെതിരെയും മോശമായ പെരുമാറ്റമുണ്ടായതായിസോണിയ പറഞ്ഞു. സിനിമയിൽ വലിയ സ്വാധീനമുള്ള പ്രമുഖ നടനിൽ നിന്നാണ് ദുരനുഭവം ഉണ്ടായത്. ഇയാൾ റൂമിലേക്ക് വരാനാനായി ഫോണിൽ സന്ദേശമയയ്ക്കുകയായിരുന്നു. മോൾ എന്ന് വിളിച്ചാണ് റൂമിലേക്ക് ക്ഷണിച്ചുള്ള സന്ദേശമയച്ചതെന്നും ശേഷം മോശം അനുഭവമാണ് ഉണ്ടായതെന്നും സോണിയ വെളിപ്പെടുത്തി.

ഇയാളുടെ പേര് വെളിപ്പെടുത്തുമെന്നും ഉചിതമായ സമയം വരട്ടെയന്നും സോണിയ പറഞ്ഞു. സംഘടനയിലെ പുഴുക്കുത്തുകൾക്കെതിരെ പറഞ്ഞതിന് അച്ഛനെ പുറത്താക്കി. അച്ഛനെതിരെ വലിയ നീക്കം സംഘടനയിൽ ഉണ്ടായിട്ടുണ്ട്. അമ്മ എന്ന സംഘടന ‘കോടാലി’ ആണെന്ന് അച്ഛൻ പറഞ്ഞിരുന്നു. തന്‍റെ അനുഭവവും അതാണ്. റിപ്പോർട്ടിൽ പുറത്ത് വരാത്ത വിവരങ്ങളും പുറത്ത് വിടണമെന്നും സോണിയ ആവശ്യപ്പെട്ടു.

ഇങ്ങനെയൊരു റിപ്പോർട്ട് പുറത്ത് വന്നിട്ടും അമ്മയുടെ ജനറൽ സെക്രട്ടറി ഇതുവരെ പ്രതികരിച്ചിട്ടില്ല. അച്ഛനെ പുറത്താക്കാൻ കാണിച്ച ആർജ്ജവം എന്തുകൊണ്ട് ഹേമ കമ്മിറ്റി റിപ്പോർട്ട് വിഷയത്തിൽ കാണിക്കുന്നില്ല എന്നും സോണിയ തിലകൻ പറഞ്ഞു. മലയാള സിനിമയിലെ ഒരു പ്രധാന നടന്റെ മകളായിട്ട് കൂടി തനിക്ക് ഇങ്ങനെയൊരു അനുഭവം ഉണ്ടായെങ്കില്‍ പുതുമുഖങ്ങളുടെ അവസ്ഥ ആലോചിക്കാവുന്നതേയുള്ളൂവെന്നും സോണിയമാധ്യമങ്ങളോട് പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments