Saturday, October 5, 2024
HomeBREAKING NEWSമേജർ രവി വിചാരണ നേരിടണമെന്ന് ഹൈക്കോടതി
spot_img

മേജർ രവി വിചാരണ നേരിടണമെന്ന് ഹൈക്കോടതി

മാധ്യമ പ്രവർത്തകയ്ക്കുനേരെ ലൈംഗികച്ചുവയുള്ള പരാമർശം നടത്തിയെന്ന കേസിൽ സംവിധായകൻ മേജർ രവി വിചാരണ നേരിടണമെന്ന് ഹൈക്കോടതി. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് മേജർ രവി നൽകിയ ഹർജിയിലാണ് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്റെ ഉത്തരവ്. മേജർ രവിയോട് വിചാരണ കോടതിയിൽ കീഴടങ്ങാൻ ഹൈക്കോടതി ആവശ്യപ്പെട്ടു.

2017ലാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. എറണാകുളത്തെ ഒരു ഹോട്ടലിൽ നടന്ന പരിപാടിക്കിടെ കേരളത്തിലെ പ്രമുഖ മാധ്യമ സ്ഥാപനത്തിൽ ഉന്നത പദവയിലിരിക്കുന്ന മാധ്യമ പ്രവർത്തകയ്ക്കുനേരെ ലൈംഗികച്ചുവയുള്ള പരാമർശം നടത്തി എന്നാണ് കേസ്. മാധ്യമപ്രവർത്തകയുടെ പരാതിയിൽ എറണാകുളം സൗത്ത് പൊലീസ് രജിസ്റ്റർ ചെയ്തത്.

ഹർജിക്കാരൻ ആർമി ഓഫീസറും സെലിബ്രിറ്റിയുമാണ്. സാധാരണ മനുഷ്യർ അവർ പറയന്നത് ശ്രദ്ധിക്കും. പ്രഭാഷണങ്ങളും പ്രസ്താവനകളും നടത്തുമ്പോൾ ശ്രദ്ധിക്കണമെന്ന് കോടതി പറഞ്ഞു. തെറ്റ് ചെയ്തിട്ടില്ലെങ്കിൽ നിരപരാധിത്വം തെളിയിക്കാൻ വിചാരണ വേളയിൽ ഹർജിക്കാരന് അവസരം ലഭിക്കുമെന്നും ഉത്തരവിൽ പറയുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments