വിദ്യാസാഗറിൻ്റെ ഈണത്തിൽ യേശുദാസ് വീണ്ടും. ദുരന്ത ബാധയിൽ നിന്ന് ഉയിർത്തെഴുന്നേൽക്കാൻ ശ്രമിക്കുന്ന വയനാടിനുള്ള പ്രണാമമായി വിദ്യാജി അവതരിപ്പിക്കുന്ന ഗാനം രചിച്ചത് റഫീക്ക് അഹമ്മദ്. വിദ്യാസാഗറിൻ്റെ യൂട്യൂബ് ചാനലിൽ റിലീസ് ചെയ്യുന്ന പാട്ടിൽ നിന്നുള്ള വരുമാനം മുഴുവൻ ചൂരൽമല ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യും.