Friday, April 18, 2025
HomeAnnouncementsതൃശ്ശൂരിൽ ഇന്നത്തെ പരിപാടികൾ
spot_img

തൃശ്ശൂരിൽ ഇന്നത്തെ പരിപാടികൾ

.തൃശൂർ മാർത്ത് മറിയം വലിയ പള്ളി:
പരിശുദ്ധ കന്യകാ മാർത്ത് മറിയത്തിന്റെ ശൂനായ പെരുന്നാൾ കുർബാന 7.00, ദേശീയ പതാക ഉയർത്തൽ, ഡയാലിസിസ് ധന സഹായ വിതരണം – ആർച്ച് ബിഷപ് മാർ ഔഗിൻ മെത്രാപ്പൊലീത്ത 9.30.

.പൂങ്കുന്നം ഗവ.ഹൈ സ്കൂൾ: 1994-95 ബാച്ച് പൂർവ വിദ്യാർഥി സംഗമം 9.00.

.അയ്യന്തോൾ പുതൂർക്കര ദേശീയ വായനശാല: വിദ്യാഭ്യാസ അവാർഡ് സമർപ്പണ സമ്മേളനവും കഥയ്ക്കുള്ള കേരള സാഹിത്യ അക്കാദമിയുടെ പുരസ്‌കാരം നേടിയ എൻ. രാജനു അനുമോദനവും 10.00.

.കുരിയച്ചിറ അറവുശാല വഴി:
സ്പെഷൽ നാട്ടുച്ചന്ത രാവിലെ 8.00 മുതൽ 12വരെ.

.പോലൂക്കര മഹാവിഷ്ണു ക്ഷേത്രം:
രാമായണ മാസാചരണം. വിശേഷാൽ ഗണപതി ഹോമം, ഭഗവത്സേവ 6.00.

.ചേറ്റുപുഴ അഭേദാനന്ദാശ്രമം സുബ്രഹ്‌മണ്യസ്വാമി ക്ഷേത്രം:
രാമായണ മാസാചരണം, ഗണപതിഹോമം 6.00.

.തൃശൂർ തേക്കിൻകാട് മൈതാനം:
സ്വാതന്ത്ര്യദിനാഘോഷം, പരേഡ് 8.30, പതാക ഉയർത്തൽ – മന്ത്രി ആർ.ബിന്ദു 9.00, മാർച്ച് പാസ്റ്റ് 9.15.

.തൃശൂർ ചിന്മയ മിഷൻ നീ രാഞ്ജലി ഹാൾ:
കേരള ക്ഷേത്ര സംരക്ഷണ സമിതി അഖില ഭാരതീയ അഭിഭാഷക പരിഷത്തിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന രാമായണവും ഭാരതീയ ‘ന്യായ സംഹിതയും വിചാര സദസ്സ്’ ജസ്റ്റ‌ിസ് ദേവൻ രാമചന്ദ്രൻ 3.30.

.തൃശൂർ ഹോട്ടൽ എലൈറ്റ്: തൃശൂർ എൻജിനീയറിങ് കോളജ് ഓൾഡ് സ്റ്റുഡന്റ്സ് അസോസിയേഷൻ (ടെ ക്കോസ) വാർഷിക കുടുംബ സംഗമവും സുവർണ ജൂബിലി ആഘോഷിക്കുന്ന 1974 ബാച്ചിനും രജത ജൂബിലി ആഘോഷിയ്ക്കുന്ന 1999 ബാച്ചിനും സ്വീകരണവും 5.00.

.തൃശൂർ തെക്കേമഠം ശ്രീഭദ്രാ മണ്ഡപം:
ത്യശൂർ വിശ്വസം സ്കൃത പ്രതിഷ്‌ഠാനത്തിന്റെയും തെക്കേമഠത്തിന്റെയും നേതൃത്വത്തിൽ സംസ്കൃത സംഭാഷണ സൗജന്യ പരിശീലനം വൈകിട്ട് 5.00.

.തൃശൂർ പാറമേക്കാവ് അഗ്രശാല ഹാൾ:
എച്ച് ആൻ ഡ് സി മെഗാ ബുക് ഫെയർ 9.30.

.ഒളരിക്കര ഖാദി കോംപ്ലക്സ്:
കേരള ഖാദി ഗ്രാമ വ്യവസായ ബോർഡിൻ്റെ ജില്ലാതല ഓണം ഖാദി വിപണനമേള 10.00.

.തൃശൂർ കേരള സാഹിത്യ അക്കാദമി വൈലോപ്പിള്ളി ഹാൾ:
കേരള ഹി‌സ്റ്റോറിക്കൽ റിസർച് സൊസൈറ്റി ഭരണഘടന സാക്ഷരത ദേശീയ സെമിനാർ. പ്രഭാഷണം – നിയമ വിദഗ്‌ധൻ അഡ്വ. ഹരീഷ് വാസുദേവൻ, കേരള മീഡിയ അക്കാദമി ഡയറക്ടർ കെ.രാജ ഗോപാൽ, പ്രഫ.കാതറിൻ ജെമ്മ 4.00.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments