Sunday, September 15, 2024
HomeBREAKING NEWSവയനാട് സന്ദർശനത്തിനായി പ്രധാനമന്ത്രി കേരളത്തിലെത്തി
spot_img

വയനാട് സന്ദർശനത്തിനായി പ്രധാനമന്ത്രി കേരളത്തിലെത്തി

വയനാട് സന്ദർശനത്തിനായി പ്രധാനമന്ത്രി കേരളത്തിലെത്തി. പ്രധാനമന്ത്രി കണ്ണൂർ വിമാനത്താവളത്തിൽ നിന്നും വയനാട്ടിലേക്ക് പുറപ്പെട്ടു. എയർ ഫോഴ്‌സിന്റെ മൂന്ന് ഹെലികോപ്പ്റ്ററുകളാകും വയനാട്ടിലേക്ക് പുറപ്പെടുക. കൽപറ്റ SKMJ സ്കൂളിൽ പ്രത്യേകം സജ്ജികരിച്ച ഹെലിപാഡിൽ ഹെലികോപ്പ്റ്ററുകൾ ഇറങ്ങും. 12 മണിമുതൽ 3 മണിവരെ ദുരന്ത ബാധിത മേഖല സന്ദർശിക്കും. മുഖ്യമന്ത്രി ഗവർണർ ചീഫ് സെക്രട്ടറി കേന്ദ്രമന്ത്രി സുരേഷ് ഗോപി തുടങ്ങിയവർ പ്രധാനമന്ത്രിക്കൊപ്പം ഉണ്ട്.

എയർ ഇന്ത്യയുടെ പ്രത്യേക വിമാനത്തിലാണ് കണ്ണൂർ വിമാനത്താവളത്തിൽ ഇറങ്ങിയത്. 12.15ഓടെ ഹെലികോപ്ടർ വയനാട്ടിലെത്തുമെന്നാണു കരുതപ്പെടുന്നത്. ദുരന്തം നടന്ന മുണ്ടക്കൈയും ചൂരൽമലയും മോദി ഹെലികോപ്ടറിൽ ചുറ്റിക്കാണും. തുടർന്ന് കൽപറ്റയിലെ എസ്.കെ.ജെ.എം സ്‌കൂൾ ഗ്രൗണ്ടിൽ ഇറങ്ങും. ഇവിടെനിന്ന് റോഡ് മാർഗം മേപ്പാടിയിലേക്കു പോകും. ദുരിതാശ്വാസ ക്യാംപുകളും ആശുപത്രികളും സന്ദർശിക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments