Monday, September 16, 2024
HomeBlogപുതുക്കാട് മിനി സിവിൽ സ്‌റ്റേഷൻ നിർമാണം ഉടൻ ആരംഭിക്കും
spot_img

പുതുക്കാട് മിനി സിവിൽ സ്‌റ്റേഷൻ നിർമാണം ഉടൻ ആരംഭിക്കും

സാങ്കേതിക അനുമതി ലഭിച്ചു

പുതുക്കാട്: വിവിധ സർക്കാർ ഓഫിസുകളെ ഒരു കുടക്കീഴിൽകൊണ്ടുവരുന്ന പുതുക്കാട് മിനി സിവിൽ സ്‌റ്റേഷൻ കെട്ടിടം ഓണത്തിനു മുൻപ് നിർമാണം ആരംഭിക്കുമെന്ന് കെ.കെ രാമചന്ദ്രൻ എംഎൽഎ അറിയിച്ചു സിവിൽ സ്‌റ്റേഷൻ നിർമാണത്തിന് സാങ്കേതികാനുമതി ലഭിച്ചതായും എംഎൽഎ അറിയിച്ചു. കഴിഞ്ഞ സാമ്പത്തിക വർഷത്തെ സംസ്‌ഥാന ബജറ്റിൽ 10 കോടി രൂപ ഇതിനായി നീക്കിവച്ചിരുന്നു.
ഭൂമി തരംമാറ്റൽ, സിവിൽ സ്‌റ്റേഷനിലേക്കുള്ള റോഡിന് സൗജന്യമായി ഭൂമി ലഭ്യമാക്കൽ, മണ്ണ് പരിശോധന ഉൾപ്പെടെയുള്ള നടപടികൾ പൂർത്തിയായിട്ടുണ്ട്. 3 നിലകളിലായി 29,535 ചതുരശ്ര അടി വിസ്തീർണത്തിലാണ് മിനി സിവിൽ സ്‌റ്റേഷൻ കെട്ടിട സമുച്ചയം ഉയരുന്നത്. സബ് ട്രഷറി, വില്ലേജ്, ജലസേചന. എംഎൽഎ ഓഫിസുകൾ, മിനി കോൺഫറൻസ് ഹാൾ ശുചിമുറികൾ എന്നിവ ഒന്നാം ഘട്ടത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഗ്രൗണ്ട് ഫ്ലോറിൽ 25 വാഹനങ്ങൾക്കും പുറത്ത് 30 വാഹനങ്ങൾക്കുമുള്ള പാർക്കിങ് സൗകര്യവുമുണ്ടാകും. 10 കോടി രൂപയുടെ സാങ്കേതിക അനുമതിയാണ് പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗം ചീഫ് എൻജിനീയർ നൽകിയിട്ടുള്ളത്. ടെൻഡർ നടപടികൾ ഉടൻ പൂർത്തികരിക്കുമെന്നും എംഎൽഎ പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments