വയനാട്ടിൽ ഭൂമികുലുക്കമെന്ന് സൂചന. അമ്പലവയൽ, കുറിച്യർമല, പിണങ്ങോട്, മൂരിക്കാപ്പ്, അമ്പുകുത്തിമല, എടക്കൽ ഗുഹ, നെന്മേനിയിലെ അമ്പുകുത്തി, സുഗന്ധഗിരി, സേട്ടുക്കുന്ന് എന്നി പ്രദേശങ്ങളിലാണ് ഭൂമികുലുക്കം അനുഭവപ്പെട്ടത്. വലിയ ശബ്ദവും മുഴക്കവും കേട്ടെന്ന് നാട്ടുകാർ. പ്രദേശവാസികളോട് ഒഴിഞ്ഞുപോകാൻ നിർദേശം നൽകി. റവന്യൂ ഉദ്യോഗസ്‌ഥർ സ്‌ഥലത്തെത്തി.
പാത്രങ്ങളും മറ്റും പൊട്ടിയെന്ന് ഐ.സി.ബാലകൃഷ്‌ണൻ പറഞ്ഞു. ‘ജനങ്ങളെ മാറ്റുന്നതിന് മുൻഗണന. ഭൂചലനമുണ്ടായത് രാവിലെ 10.11ന് ഭൂചലനമുണ്ടായത് രാവിലെ 10.11 ന് വീടിൻ്റെ ഓട് ഇളകിയെന്ന് മുൻ പഞ്ചായത്ത് അംഗം പ്രേമൻ പടിപ്പറമ്പ്.