Tuesday, April 22, 2025
HomeCity Newsവയനാടിനായി മുരിയാടിന്റെ മൂന്ന് ലക്ഷം
spot_img

വയനാടിനായി മുരിയാടിന്റെ മൂന്ന് ലക്ഷം

വയനാട് ദുരന്ത ബാധിതരെ സഹായിക്കാനായി മുരിയാട് ഗ്രാമപഞ്ചായത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അടിയന്തിര സഹായമായി 3 ലക്ഷം രൂപ നല്‍കി. പുല്ലൂര്‍ എസ്.എന്‍.ബി.എസ്. എല്‍.പി സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പ് സന്ദര്‍ശിക്കാനെത്തിയ ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആര്‍. ബിന്ദുവിന് ദുരിതാശ്വാസ നിധിയിലേക്കുള്ള ചെക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോസ്. ജെ. ചിറ്റിലപ്പിള്ളിയും പഞ്ചായത്ത് അംഗങ്ങളും ചേര്‍ന്ന് കൈമാറി കൈമാറി. പഞ്ചായത്ത് കമ്മറ്റിയുടെ അടിയന്തിര യോഗമാണ് 3 ലക്ഷം രൂപ നല്‍കാന്‍ ഏകകണ്ഠമായി തീരുമാനിച്ചത്. യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി അധ്യക്ഷത വഹിച്ചു. വയനാട് ദുരന്തത്തില്‍ അനുശോചനം രേഖപ്പെടുത്തിയ യോഗത്തില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് രതി ഗോപി, വികസനകാര്യ സമിതി ചെയര്‍മാന്‍ കെ.പി പ്രശാന്ത്, ക്ഷേമകാര്യ സമിതി ചെയര്‍ പേഴ്‌സണ്‍ സരിത സുരേഷ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ.യു. വിജയന്‍, പഞ്ചായത്തംഗം തോമസ് തൊകലത്ത്, പഞ്ചായത്ത് സെക്രട്ടറി കെ.പി. ജസീന്ത തുടങ്ങിയവര്‍ സംസാരിച്ചു.

പഞ്ചായത്തംഗങ്ങളായ എ.എസ് സുനില്‍കുമാര്‍, കെ. വൃന്ദകുമാരി, ജിനി സതീശന്‍, ശ്രീജിത്ത് പട്ടത്ത്, നിഖിതാ അനൂപ്, സേവ്യര്‍ ആളൂക്കാരന്‍, മണി സജയന്‍, പുല്ലൂര്‍ വില്ലേജ് ഓഫീസര്‍ ശുഭ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments