തൃശൂർ മാരാത്ത്കുന്ന് അകമല ഭാഗങ്ങളിൽ മണ്ണിടിച്ചിൽ ഉണ്ടായ സ്ഥലം ജില്ലാ കലക്ടറുടെ പരിശോധനയുടേയും, നിർദ്ദേശത്തിൻ്റേയും അടിസ്ഥാനത്തിൽ സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എ, മുനിസിപ്പൽ ചെയർമാൻ സുരേന്ദ്രൻ, വാർഡ് കൗൺസിലർ ബുഷറ എന്നിവരുടെ സാന്നിധ്യത്തിൽ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി നിയോഗിച്ച വിദഗ്ദ്ധ സംഘം പുനഃപരിശോധന നടത്തി സ്ഥിതിഗതികൾ വിലയിരുത്തി.
നിലവിലെ സാഹചര്യത്തിൽ മഴ, നീരൊഴുക്ക് എന്നിവ കുറഞ്ഞത് കണക്കിലെടുത്ത് മണ്ണിടിച്ചിൽ ഭീഷണി കൂടുതൽ അനുഭവപ്പെടുമെന്ന് കണ്ടെത്തിയ സ്ഥലങ്ങളിലെ ആളുകളെ ക്യാമ്പിൽ തുടരാനും മറ്റുള്ളവരെ ജാഗ്രതയോടെ വീടുകളിലേക്ക് തിരികെ പോകുവാനും ജില്ലാ കലക്ടർ അർജുൻ പാണ്ഡ്യൻ ബന്ധപ്പെട്ടവർക്ക് നിർദ്ദേശം നൽകി.