കുന്നംകുളം : പഴഞ്ഞി ജെറുസലേമില്‍ നിയന്ത്രണംവിട്ട കാര്‍ വീട്ടുമതിലില്‍ ഇടിച്ച് അപകടം. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. കാട്ടകാമ്പാല്‍ ഭാഗത്തുനിന്ന് കുന്നംകുളം ഭാഗത്തേക്ക് പോവുകയായിരുന്ന കാര്‍ നിയന്ത്രണംവിട്ട് സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള വീട്ടുമതിലില്‍ ഇടിച്ചു നില്‍ക്കുകയായിരുന്നു. അപകടത്തെ തുടര്‍ന്ന് മേഖലയില്‍ ഭാഗികമായി ഗതാഗതം തടസ്സപ്പെട്ടു. ഡ്രൈവര്‍ ഉറങ്ങിപ്പോയതാകാം അപകടത്തിന് കാരണമായതെന്നാണ് പ്രാഥമികാ നിഗമനം. കുന്നംകുളം പോലീസ് മേല്‍ നടപടികള്‍ സ്വീകരിച്ചു.