മുളങ്കുന്നത്തുകാവ് :ആശുപത്രിയിൽ രോഗിയുടെ സ്വർണം മോഷ്ടിച്ചു മുങ്ങിയ കൂട്ടിരിപ്പുകാരി പൊലീസ് പിടിയിൽ.
പാലക്കാട് പുതുനഗരം സ്വദേശി വിജയകുമാരിയെയാണ് (55) മെഡിക്കൽ കോളജ് പൊലീസ് അറസ്‌റ്റ് ചെയ്തത്.
ഇഎസ്ഐ നെഞ്ചുരോഗാശുപത്രിയിൽ ഒരാഴ്ച മുൻപായിരുന്നു മോഷണം.
ആശുപത്രിയിൽ കൂട്ടിരിപ്പുകാരിയായി എത്തിയ പ്രതി മറ്റൊരു രോഗിയുടെ മാല കൈക്കലാക്കി മുങ്ങുകയായിരുന്നു.
പരാതിയെത്തുടർന്ന് പൊലീസ് കേസെടുത്തെങ്കിലും കാര്യമായ തെളിവൊന്നും തുടക്കത്തിൽ ലഭിച്ചിരുന്നില്ല. തുടർന്ന് തൃശൂർ എസിപി സലീഷ് എൻ. ശങ്കരന്റെ നേതൃത്വത്തിൽ തെളിവുകൾ കണ്ടെത്തി പൊലീസ് പാലക്കാട്ടെ വീട്ടിലെത്തി പ്രതിയെ കസ്‌റ്റഡിയിലെടുക്കുകയായിരുന്നു. മെഡിക്കൽ കോളജ് എസ്എച്ച്ഒ സി.എൽ.ഷാജു, എസ്ഐമാരായ ശാന്താ റാം, പ്രദീപ് കുമാർ, എസ്‌സി പിഒ അനിൽകുമാർ, സിപിഒ മാരായ നീതു, സുകന്യ, രമേശ് ചന്ദ്രൻ, സുജിത്ത് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. പ്രതിയെ റിമാൻഡ് ചെയ്തു.