തിരുവനന്തപുരം വഞ്ചിയൂരിൽ വെടിവയ്പ്പ്. മുഖം മറച്ചെത്തിയ സ്ത്രീ മറ്റൊരു സ്ത്രീക്ക് നേരെ എയർഗൺ ഉപയോഗിച്ച് വെടിയുതിർത്തു. വള്ളക്കടവ് സ്വദേശി ഷൈനിക്ക് പരുക്ക്.എയർഗൺ ഉപയോഗിച്ചാണ് വെടിവച്ചത്.
കൊറിയർ ഒപ്പിടുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് ആക്രമണത്തിൽ കലാശിച്ചതെന്നാണ് സൂചന. വഞ്ചിയൂർ പോസ്റ്റ് ഓഫീസിന് മുന്നിൽ വച്ചായിരുന്നു സംഭവം നടന്നത്. വെടിയുതിർത്ത സ്ത്രീയെ തിരിച്ചറിഞ്ഞിട്ടില്ല. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.