Tuesday, September 10, 2024
HomeLifestyleമഴക്കാല രോഗങ്ങളെ ചെറുക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
spot_img

മഴക്കാല രോഗങ്ങളെ ചെറുക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

മഴക്കാലമാകുന്നതോടെ പല തരത്തിലുള്ള അസുഖങ്ങളാണ് ആളുകൾ നേരിടുന്നത്. മഴക്കാലത്തെ രോഗങ്ങളെ ചെറുക്കേണ്ടത് വളരെ ്പ്രധാനമാണ്. പല തരത്തിലുള്ള മാരക രോഗങ്ങളും ഈ സമയത്ത് പടർന്ന് പിടിക്കുന്നു. രോഗങ്ങളെ ചെറുക്കാൻ ദൈനംദിനത്തിൽ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. കുട്ടികളെയും മുതിർന്നവരെയുമൊക്കെ പടർന്ന് പിടിക്കുന്ന രോഗത്തെ ശരിയായ രീതിയിൽ ചെറുക്കാൻ ആവശ്യമായ രീതിയിലുള്ള മുൻകരുതലുകൾ സ്വീകരിക്കേണ്ടത് വളരെ പ്രധാനമാണ്.

മഴക്കാലത്ത് വെള്ളം വേഗത്തിൽ മലിനമാകാനുള്ള സാധ്യത കൂടുതലാണ്. വെള്ളത്തിൽ നിന്നുള്ള രോഗങ്ങൾ വരാതിരിക്കാൻ എപ്പോഴും തിളപ്പിച്ച് ആറിയ വെള്ളം കുടിക്കാൻ ശ്രമിക്കുക. വയറിളക്കം പോലെയുള്ളവ ഇത്തരത്തിലെ മലിനജലത്തിൽ നിന്നാണ് പടർന്ന് പിടിക്കുന്നത്. ഇത് ഒഴിവാക്കാൻ ശുദ്ധമായ വെള്ളം കുടിക്കാൻ ശ്രമിക്കുക. വീടുകളിൽ വെള്ളം ശുദ്ധിയാക്കാൻ ഫിൽട്ടർ ഉപയോഗിക്കാൻ ശ്രമിക്കുക. യാത്ര പോകുമ്പോൾ കുടിക്കാൻ തിളപ്പിച്ച വെള്ളം കൊണ്ടുപോകാൻ ശ്രമിക്കുക.

കൈകൾ കഴുകി വ്യത്തിയാക്കിയ ശേഷം മാത്രം ഭക്ഷണം കഴിക്കുക. പുറത്ത് നിന്ന് വീട്ടിൽ എത്തിയ ശേഷം കൈകൾ കഴുകാൻ ശ്രമിക്കുക. മഴക്കാലത്ത് അമിതമായി വൈറസ് ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. വളരെ വേഗത്തിലാണ് അണുബാധ പരക്കുന്നത് അത് കൊണ്ട് തന്നെ വ്യത്തിയായി കൈകൾ കഴുകിയ ശേഷം മാത്രം ഭക്ഷണം കഴിക്കാൻ ശ്രമിക്കുക.

കഴുകി വ്യത്തിയാക്കിയ പഴങ്ങളും പച്ചക്കറികളും ഉപയോഗിക്കാൻ ശ്രമിക്കുക. മഴക്കാലത്ത് രോഗങ്ങൾ വരാൻ സാധ്യതയുള്ളതിനാൽ സാലഡുകളിൽ ഒക്കെ ഉപയോഗിക്കുന്ന പച്ചക്കറികൾ വ്യത്തിയായി കഴുക്കി മാത്രം ഉപയോഗിക്കണം. വ്യത്തിയുള്ളതും വേവിച്ചതുമായ ഭക്ഷണങ്ങൾ കഴിക്കാൻ ശ്രമിക്കുക.

മഴക്കാലത്ത് വ്യത്തിയില്ലാത്ത സ്ഥലങ്ങളിൽ നിന്ന് ഭക്ഷണം വാങ്ങി കഴിക്കരുത്. മാത്രമല്ല ജങ്ക് ഫുഡ് ഒഴിവാക്കാൻ ശ്രമിക്കുക. വഴിയോരങ്ങളിൽ വിൽക്കുന്ന ഭക്ഷണങ്ങൾ കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതല്ല. തുറന്ന് വച്ചതും പ്രാണികൾ അരിച്ചതുമായ ഭക്ഷണങ്ങൾ കഴിക്കുന്നത് പല തരത്തിലുള്ള രോഗങ്ങൾ വരാൻ കാരണമാകും. കുട്ടികളും മുതിർന്നവരും ഈകാര്യം പ്രത്യേകം ശ്രദ്ധിക്കണം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments