പാലക്കാട് മെഡിക്കൽ കോളജിൽ വിദ്യാർത്ഥി തൂങ്ങിമരിച്ച നിലയിൽ. രണ്ടാം വർഷ എംബിബിഎസ് വിദ്യാർത്ഥി വിഷ്ണുവാണ് മരിച്ചത്. ഇന്നലെ രാത്രി 10 മണിയോടെ ഹോസ്റ്റലിൽ താമസിക്കുന്ന വിദ്യാർത്ഥികൾ എല്ലാവരും ഭക്ഷണം കഴിയ്ക്കാനായി മെസ്സിലേക്ക് പോയി മടങ്ങി വരുമ്പോഴാണ് വിഷ്ണുവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. (palakkad medical collage student found hanged himself in hostel)
കൊല്ലം പെരിങ്ങാട് സ്വദേശിയാണ് വിഷ്ണു. കഴിഞ്ഞ കുറച്ച് നാളായി വിഷ്ണു വിഷാദരോഗത്തിന് അടിപ്പെട്ടതായി ചില സുഹൃത്തുക്കൾ പറയുന്നുണ്ട്. ചില മാനസിക ബുദ്ധിമുട്ടുകൾ മൂലം വിഷ്ണു കുറച്ചുനാളായി കൃത്യമായി ക്ലാസുകളിൽ വരികയോ സുഹൃത്തുക്കളോട് വലിയ അടുപ്പം പുലർത്തുകയോ ചെയ്തിരുന്നില്ല. വിഷ്ണു ഒറ്റയ്ക്കാകാതെ സുഹൃത്തുക്കൾ പരമാവധി ശ്രമിച്ചിരുന്നെങ്കിലും ഇവർ ഭക്ഷണം കഴിയ്ക്കാൻ പോയ സമയത്ത് വിഷ്ണു ഇന്നലെ തൂങ്ങിമരിയ്ക്കുകയുമായിരുന്നു.