പൈറേറ്റ്‌സ് ഓഫ് ദ കരീബിയൻ 4 , ചാർലീസ് എയ്‌ഞ്ചൽസ് 2, ബ്ലൂ ക്രഷ് തുടങ്ങിയ ചിത്രങ്ങളിൽ വേഷമിട്ട ടമായോ പെറി (49) സ്രാവിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടു.സർഫിങ് പരിശീലകനും ലൈഫ്‌ഗാർഡുമായി ജോലിചെയ്യുകയായിരുന്ന നടൻ കടലിലേക്ക് സർഫിങിനു പോയപ്പോഴാണ് സ്രാവ് ആക്രമിച്ചത്
ഹവായ് സംസ്ഥാനത്തെ ഒവാഹുവിൽ ഗോട്ട് ദ്വീപിനു സമീപം കൈയും കാലും മുറിഞ്ഞ നിലയിൽ കണ്ടെത്തിയ നടനെ കരയിലേക്കെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.