Wednesday, June 12, 2024
spot_img
HomeAnnouncementsസംഗീത നാടക അക്കാദമിയുടെ സംസ്ഥാന പ്രൊഫഷണൽ നാടകമത്സരം ഇന്നു മുതൽ
spot_img

സംഗീത നാടക അക്കാദമിയുടെ സംസ്ഥാന പ്രൊഫഷണൽ നാടകമത്സരം ഇന്നു മുതൽ

തൃശ്ശൂർ: കേരള സംഗീത നാടക അക്കാദമി സംഘടിപ്പിക്കുന്ന 2023-ലെ സംസ്ഥാന പ്രൊഫഷണൽ നാടകമത്സരം ശനിയാഴ്ച ആരംഭിക്കും. അക്കാദമിയുടെ കെ.ടി. മുഹമ്മദ് തിയേറ്ററിൽ 9.30-ന് വി.കെ. ശ്രീരാമൻ ഉദ്ഘാടനം ചെയ്യും. അക്കാദമി ചെയർമാൻ മട്ടന്നൂർ ശങ്കരൻകുട്ടി അധ്യക്ഷനാകും. 29-വരെയാണ് നാടകമത്സരം. ദിവസവും 10.30-നും വൈകീട്ട് ആറിനുമായി രണ്ടു വീതം നാടകങ്ങൾ അരങ്ങേറും. ശനിയാഴ്ച 10.30-ന് വള്ളുവനാട് നാദം കമ്യൂണിക്കേഷൻസിൻ്റെ ‘ഊഴം’ എന്ന നാടകവും വൈകീട്ട് ആറിന് അക്ഷരകല തിരുവനന്തപുരത്തിൻ്റെ കുചേലൻ എന്ന നാടകവുമാണ് അരങ്ങേറുക. പ്രവേശനം സൗജന്യം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments