Wednesday, May 29, 2024
spot_img
HomeKeralaതാപനില ഉയരുന്നു; മത്സ്യ ലഭ്യത കുറയുന്നു: കടലിൽ നിന്ന് വെറും കയ്യോടെ മീൻ വള്ളങ്ങളുടെ മടക്കം
spot_img

താപനില ഉയരുന്നു; മത്സ്യ ലഭ്യത കുറയുന്നു: കടലിൽ നിന്ന് വെറും കയ്യോടെ മീൻ വള്ളങ്ങളുടെ മടക്കം

കൊടുങ്ങല്ലൂർ ∙ ചൂടു കൂടിയതോടെ മത്സ്യലഭ്യത കുറയുന്നു. അഴീക്കോട് ഫിഷ് ലാൻഡിങ് സെന്ററിൽ നിന്നു മീൻ പിടിക്കാൻ പോയ വള്ളങ്ങൾ വെറും കയ്യോടെ മടക്കം. കടലിൽ ചൂടു കൂടുന്നതിനാൽ മീനുകൾ തട്ടിലേക്കു വരുന്നില്ലെന്നു മത്സ്യബന്ധന തൊഴിലാളികൾ പറയുന്നു.ട്രോളിങ് നിരോധനം കഴിഞ്ഞതിനു ശേഷം ആറു മാസം കാര്യമായി മീൻ ലഭിച്ചിരുന്നു. ഇൻബോർഡ് എൻജിൻ വള്ളങ്ങൾക്കും മറ്റു ചെറു വള്ളങ്ങൾക്കും അയലയും ചാളയും പതിവായി ലഭിച്ചു. കഴിഞ്ഞ ഒരു മാസമായി മീൻ ഇല്ല.ആഗോള താപനത്തിന്റെ ഫലമായി കടലിൽ ചൂടു കൂടുന്നതു അനുസരിച്ചാണു കടലിനോടു ചേർന്നു പുഴകളിലും കനാലുകളിലും വെള്ളത്തിനു അമിതമായ ചൂട് അനുഭവപ്പെടുന്നത്.

ഇതോടെ പുഴയിലും മത്സ്യം ഇല്ലാതായി. മത്സ്യബന്ധനം ഇതുവരെയില്ലാത്ത പ്രതിസന്ധിയിലാണെന്നു തൊഴിലാളികൾ പറയുന്നു. നൂറുകണക്കിനുള്ള വള്ളങ്ങളും ഒട്ടേറെ മത്സ്യത്തൊഴിലാളികളും ഇൗ മേഖലയിൽ ഉണ്ടായിരുന്നു. ദിവസവും തൊഴിൽ നൽകിയിരുന്ന മേഖലയിൽ മീൻ ദൗർലഭ്യം മൂലം തൊഴിലും കുറഞ്ഞു. മത്സ്യബന്ധനത്തിനു പോകുന്ന ബോട്ടുകൾക്കും വള്ളങ്ങൾക്കും കൂലി ചെലവ് പോലും ലഭിക്കാതായതോടെ പലരും ബോട്ടുകളും വള്ളങ്ങളും തീരത്ത് കെട്ടിയിട്ടിരിക്കുകയാണ്. മത്സ്യ വ്യാപാരം നടക്കുന്ന ജില്ലയിലെ പ്രമുഖ കേന്ദ്രമായ

അഴീക്കോട് ഹാർബറും മത്സ്യത്തൊഴിലാളികളും അതി ജീവനത്തിനു പോരാടുകയാണ്. സർക്കാർ രേഖ പ്രകാരം ജില്ലയിൽ 10,436 തൊഴിലാളികളുണ്ട്. എന്നാൽ, പ്രത്യക്ഷമായും പരോക്ഷമായും 25,000 ലേറെ മത്സ്യത്തൊഴിലാളികളാണു മേഖലയിലുള്ളത്. വിവിധ തരം ബോട്ടുകൾക്കു പുറമേ 50– 60 തൊഴിലാളികൾ തൊഴിലെടുക്കുന്ന ഇൻബോർഡ് എൻജിൻ വള്ളങ്ങൾ,ഡപ്പ,മൂടിവെട്ടി, ഫൈബർ വള്ളങ്ങൾ, ചെറുവഞ്ചിയിലുമാണു കൂടുതലും മത്സ്യബന്ധനം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments