Wednesday, May 29, 2024
spot_img
HomeCity Newsആദിവാസി കോളനികൾ സന്ദർശിച്ച് എൻ.ഡി.എ. സ്ഥാനാർഥി സുരേഷ്‌ഗോപി.
spot_img

ആദിവാസി കോളനികൾ സന്ദർശിച്ച് എൻ.ഡി.എ. സ്ഥാനാർഥി സുരേഷ്‌ഗോപി.

ചിമ്മിനി: എച്ചിപ്പാറ, നടാമ്പാടം ആദിവാസി കോളനികൾ സന്ദർശിച്ച് എൻ.ഡി.എ. സ്ഥാനാർഥി സുരേഷ്‌ഗോപി. വീട്, പട്ടയം, ആംബുലൻസ് വരുന്നതിനുള്ള റോഡ് തുടങ്ങിയ പ്രശ്നങ്ങൾ പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽപെടുത്തുമെന്ന് സുരേഷ് ഗോപി പറഞ്ഞു.

ആദിവാസി വിഭാഗങ്ങളുടെ പ്രശ്നം എന്ന നിലയിൽ നേരിട്ട് ഇടപെടുമെന്നും സുരേഷ്‌ഗോപി പറഞ്ഞു. ബി.ജെ.പി. സംസ്ഥാന സെക്രട്ടറി എ.നാഗേഷ്, ആമ്പല്ലൂർ മണ്ഡലം പ്രസിഡൻ്റ് എ.ജി. രാജേഷ്, വി.വി. രാജേഷ്, കെ. രാജ്‌കുമാർ, അജിതൻ നെല്ലിപ്പറമ്പിൽ തുടങ്ങിയവർ സ്ഥാനാർഥിക്കൊപ്പമുണ്ടായിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments