Wednesday, June 12, 2024
spot_img
HomeKeralaഹയർ സെക്കൻഡറി മൂല്യനിർണയത്തിന് അനുവദിച്ച തുക അധ്യാപകരിലെത്തിയില്ല
spot_img

ഹയർ സെക്കൻഡറി മൂല്യനിർണയത്തിന് അനുവദിച്ച തുക അധ്യാപകരിലെത്തിയില്ല

ഗുരുവായൂർഃ ഹയർ സെക്കൻഡറി മൂല്യനിർണയത്തിന്റെ കഴിഞ്ഞ വർഷത്തെ തുക അനുവദിച്ചത് അധ്യാപകരിലേക്ക് എത്തിയില്ല. രണ്ടാഴ്ച മുൻപാണ് 12 കോടി സംസ്ഥാന സർക്കാർ അനുവദിച്ചത്. എന്നാൽ, ഈ വർഷത്തെ മൂല്യനിർണയം തുടങ്ങാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, അനുവദിച്ച പണം നൽകാത്തത് പ്രതിഷേധത്തിനിടയാക്കി. ഏപ്രിൽ മൂന്നിനാണ് മൂല്യനിർണയം തുടങ്ങുന്നത് സംസ്ഥാനത്തെ 80ഓളം കേന്ദ്രങ്ങളിൽ 25,000- ത്തോളം അധ്യാപകരാണ് മൂല്യനിർണയത്തിന് നിയോഗിക്കപെട്ടിട്ടുള്ളത്.

കഴിഞ്ഞ വർഷത്തെ പ്ലസ്ടു പ്രായോഗികപരീക്ഷയുടെ വേതനം, പരീക്ഷയുമായി ബന്ധപ്പെട്ട് ജില്ലാ ചീഫുമാർക്കുള്ള യാത്രാബത്ത, മാർച്ചിൽ നടന്ന ഒന്നും രണ്ടും വർഷ പരീക്ഷാജോലിക്കുള്ള വേതനം, ജൂലായിൽ നടന്ന രണ്ടാംവർഷ സേ ഇംപ്രൂവ്മെന്റ് പരീക്ഷാമൂല്യനിർണയ പ്രതിഫലം തുടങ്ങിയവയും ലഭിച്ചിട്ടില്ല. ഈ വർഷത്തെ മൂല്യനിർണയം തുടങ്ങുന്നതിനു മുൻപായി,അനുവദിച്ച തുക വിതരണംചെയ്യണമെന്നും ഇല്ലെങ്കിൽ സമരം ശക്തമാക്കുമെന്നും എയ്ഡഡ് ഹയർ സെക്കൻഡറി ടീച്ചേഴ്സ് അസോസിയേഷൻ തൃശ്ശൂർ ജില്ലാ കമ്മിറ്റി മുന്നറിയിപ്പുനൽകി. യോഗത്തിൽ പ്രസിഡന്റ് എൽ. മഞ്ജുഷ് അധ്യക്ഷനായി. കെ.എ. വർഗീസ്, നീൽടോം, സന്തോഷ് ഇമ്മട്ടി, ജസ്റ്റിൻ ജോസ് തുടങ്ങിയവർ പ്രസംഗിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments