Friday, April 19, 2024
spot_img
HomeAnnouncementsമംഗലാംകുന്ന് അയ്യപ്പൻ ചരിഞ്ഞു
spot_img

മംഗലാംകുന്ന് അയ്യപ്പൻ ചരിഞ്ഞു

ശ്രീകൃഷ്ണപുരം മംഗലാംകുന്ന് ആനത്തറവാട്ടിലെ മംഗലാംകുന്ന് അയ്യപ്പൻ (55) ചരിഞ്ഞു. തിങ്കൾ രാത്രി 8.15നാണ് ചരിഞ്ഞത്. ഏതാനും മാസമായി ചികിത്സയിലായിരുന്നു.
തൃശൂർ പുരം ഉൾപ്പെടെ കേരളത്തിലെ പ്രമുഖ ഉത്സവങ്ങളിലെല്ലാം തിടമ്പേറ്റി. ആനച്ചന്തത്തിൽ മുന്നിലുള്ള അയ്യപ്പന് 305 സെന്റീ മീറ്ററാണ് ഉയരം. തലപ്പൊക്കവും പ്രത്യേകതയാണ്. കേരളത്തിനകത്തും പുറത്തും നിരവധി
ഫാൻസുണ്ട്. 2006ൽ തൃശൂർ പുരത്തിന് പാറമേക്കാവ് വിഭാഗത്തിന് തിടമ്പേറ്റിയതോടെയാണ് അയ്യപ്പന്റെ താരപരിവേഷം കൂടുന്നത്. ചെറായി തലപ്പൊക്ക മത്സരത്തിലെ വിജയിയായിരുന്നു. 1992ൽ ബിഹാറിലെ സോൺപുർ മേളയിൽനിന്നാണ് മംഗലാംകുന്നിലെ എം എ പരമേശ്വരനും സഹോദരൻ ഹരിദാസനും അയ്യപ്പനെ കണ്ടെത്തുന്നത്. 25 വയസ്സിൽ
താഴെയായിരുന്നു അന്ന് പ്രായം.

മലയാളം, തമിഴ് സിനിമകളിൽ നായകന്മാർക്കൊപ്പം വിലസിയിട്ടുണ്ട്. തമിഴിൽ രജനികാന്തിനൊപ്പം ‘മുത്തു’വിലും ശരത്കുമാറിനൊപ്പം ‘നാട്ടാമെ’യിലും ജയറാമിനൊപ്പം ‘ആനച്ചന്തം’ തുടങ്ങി ഒട്ടേറെ സിനിമകളിലും അഭിനയിച്ചു. അയ്യപ്പന്റെ വിയോഗത്തോടെ ഇനി ആനത്തറവാട്ടിൽ നാല് ആനകൾ മാത്രമായി. ചൊവ്വ ഉച്ചയോടെ വാളയാർ വനത്തിൽ സംസ്‌കരിക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments