Wednesday, June 12, 2024
spot_img
HomeBREAKING NEWSതൃശ്ശൂർ പൂരത്തെ വിവാദങ്ങൾക്ക് വിട്ടുകൊടുക്കരുത്- മന്ത്രി
spot_img

തൃശ്ശൂർ പൂരത്തെ വിവാദങ്ങൾക്ക് വിട്ടുകൊടുക്കരുത്- മന്ത്രി

തൃശ്ശൂർ : തൃശ്ശൂർ പൂരത്തെ വിവാദങ്ങൾക്ക് വിട്ടുകൊടുക്കരുതെന്ന് മന്ത്രി കെ. രാജൻ.
കുറ്റമറ്റ പൂരം നടത്താൻ സർക്കാരിന്റെപൂർണ പിന്തുണയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.തൃശ്ശൂർ പൂരംപ്രദർശനത്തിൻ്റെ ഉദ്ഘാടനംനിർവഹിക്കുകയായിരുന്നു മന്ത്രി.പൂരത്തിനുമുന്നൊരുക്കങ്ങൾ നടത്തിക്കഴിഞ്ഞു.
പൂരം പ്രദർശനമില്ലാതെ തൃശ്ശൂർ പൂരമില്ലെന്നും മന്ത്രി അഭിപ്രായപ്പെട്ടു.
മേയർ എം.കെ. വർഗീസ് അധ്യക്ഷനായി. മന്ത്രി ആർ. ബിന്ദു, ടി .എൻ. പ്രതാപൻ എം.പി., ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എ സ്. പ്രിൻസ്, പി. ബാലചന്ദ്രൻ എം.എൽ.എ., കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡൻ്റ് ഡോ. എം.കെ. സുദർശൻ, അംഗംപ്രേംരാജ് ചൂണ്ടലാത്ത്, കൗൺസിലർ പൂർണിമാ സുരേഷ്, പ്രദർശനക്കമ്മിറ്റി പ്രസിഡൻ്റ് എ. രാമകൃഷ്ണൻ, സെക്രട്ടറി പി.എ. വിപിനൻ, പാറ മേക്കാവ് ദേവസ്വം സെക്രട്ടറി ജി. രാജേഷ്, പ്രസിഡൻറ് എം.ബാലഗോപാൽ, തിരുവമ്പാടി ദേവസ്വം പ്രസിഡൻറ് ടി.എ. സുന്ദർമേ നോൻ, സെക്രട്ടറി കെ. ഗിരീഷ്‌കുമാർ തുടങ്ങിയവർ പ്രസംഗിച്ചു.

തൃശ്ശൂർ ലോക്‌സഭാമണ്ഡലം എൽ.ഡി.എഫ്. സ്ഥാനാർഥി വി .എസ്. സുനിൽകുമാറും പരിപാടിയിൽ പങ്കെടുത്തു. അടുത്തയാഴ്‌ചയോടെയാണ് പ്രദർശനനഗരിയിലേക്ക് സന്ദർശകരെഅനുവദിക്കുക.

*പൂരം പ്രദർശനത്തിന് തുടക്കം.

*സന്ദർശകർക്ക് പ്രവേശനം അടുത്തയാഴ്‌ച

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments