Wednesday, June 12, 2024
spot_img
HomeCity Newsഎടക്കുന്നി ഉത്രംവിളക്ക് 24-ന്
spot_img

എടക്കുന്നി ഉത്രംവിളക്ക് 24-ന്

ഒല്ലൂർഃ എടക്കുന്നി ഭഗവതീ ക്ഷേത്രത്തിലെ ഉത്രം വിളക്ക് ഞായറാഴ്ച ആഘോഷിക്കും. ശനിയാഴ്ച ഉച്ചകഴിഞ്ഞ് 3.30-ന് വലിയപാണി, മേളം എന്നിവ കഴിഞ്ഞ് എടക്കുന്നി ഭഗവതി ആറാട്ടുപുഴ ദേവസംഗമത്തിൽ പങ്കെടുക്കാൻ പുറപ്പെടും. രാത്രി 11-ന് അവിടെ പാടത്ത് അഞ്ചാനകളോടും പഞ്ചാരിമേളത്തോടുംകൂടിയുള്ള ഭ വതിയുടെ പൂരത്തിന് കേളത്ത് അരവിന്ദാക്ഷമാരാർ പ്രാമാണ്യം വഹിക്കും.

രാത്രി 12.30-ന് ആറാട്ടു പുഴ ശാസ്താവ് ചാത്തക്കുടം ശാസ്താവിന് എടക്കുന്നി ഭഗവതിയെ സാക്ഷിനിർത്തി നിലപാടുനിൽക്കാൻ അനുമതി നൽകുന്ന ചടങ്ങ്. പിറ്റേന്ന് വെളുപ്പിന് 2.30-ന് ഭഗവതിക്ക് ആറാട്ടുപുഴ മന്ദാരക്കടവിൽ ആറാട്ടിനു ശേഷം എടക്കുന്നിയിലേക്ക് മടക്കം. ഉത്രം വിളക്ക് ദിവസം ഞായറാഴ്ച രാവിലെ ഒൻപതിന് നെട്ടിശ്ശേരി ശാസ്താവിന് കൊടിക്കൽപ്പറ. വൈകീട്ട് 6.45-ന് പല്ലാവൂർ ശ്രീധരൻ മാരാർ നയിക്കുന്ന പഞ്ചവാദ്യം. മൂന്നാനകളോടെ ക്ഷേത്രത്തിൽനിന്ന് പുറപ്പെട്ട് കാർപ്പേട്ടയിലെ പന്തലിലെത്തി തിരിച്ച് കല്ലുപടിക്കലെത്തും.

രാത്രി 11.30-ന് പാണികൊട്ടി ഭഗവതിയെ ഉത്രംവിളക്കിനായ് എഴുന്നള്ളിക്കും. പുലർച്ചെ ഒന്നിന് കിഴക്കൂട്ട് അനിയൻ മാരാരുടെ നേതൃത്വത്തിൽ പത്തു നാഴിക നീണ്ടു നിൽക്കുന്ന പ്രശസ്തമായ എടക്കുന്നി പഞ്ചാരി. തുടർന്ന് ഭഗവതിയുടെ പടിക്കൽപ്പൂരം, അതിഥി ദേവീ ദേവന്മാരുടെ പടിക്കൽപ്പൂരം, ഇവരെ ഉപചാരം പറഞ്ഞ് പടിഞ്ഞാറേ ഗോപുരം വഴി യാത്രയാക്കിയശേഷം കൊടിക്കൽപ്പറ, കൊടികുത്ത് എന്നിവയോടെ ഉത്രംവിളക്ക് സമാപിക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments