Wednesday, June 12, 2024
spot_img
HomeCity Newsമൃഗശാല ഉപദേശകസമിതിയിൽ എതിർപ്പ്
spot_img

മൃഗശാല ഉപദേശകസമിതിയിൽ എതിർപ്പ്

കടുത്ത ചൂടിലും മൃഗങ്ങൾക്ക് യാത്ര.
തൃശ്ശൂർ കനത്ത ചൂടിൽ തൃശ്ശൂർ മൃഗശാലയിൽനിന്ന് പുത്തൂർ സുവോളജിക്കൽ പാർക്കിലേക്ക് മൃഗങ്ങളെ മാറ്റുന്നതിൽ ഉപദേശകസമിതിയിൽ എതിർപ്പ്. അതേസമയം എതിർപ്പവഗണിച്ച് മൃഗങ്ങളെ മാറ്റാൻ തീരുമാനമായതായാണ് റിപ്പോർട്ട്. രണ്ട് പന്നിമാനുകളെയാണ് ചൊവ്വാഴ്ചയോ ബുധനാഴ്ചയോ ആയി പുത്തൂരിലേക്കു മാറ്റാൻ തീരുമാനിച്ചിരിക്കുന്നത്.

‘നേരത്തേ മൃഗശാലയിൽനിന്ന് മയിലുകളെയും മറ്റ് പക്ഷി കളെയും പുത്തൂരിലേക്ക് മാറ്റിയിരുന്നു. അടുത്തഘട്ടമായി മാർച്ച് 10-ന് മാറ്റുമെന്നായിരുന്നു അറിയിപ്പ്. എന്നാൽ, ചൂടു കനക്കുന്ന സാഹചര്യത്തിൽ മൃഗങ്ങളെ തത്കാലം മാറ്റേണ്ടെന്ന നിർദേശം ഉപദേശകസമിതിയിലെ രണ്ടംഗങ്ങൾ മുന്നോട്ടുവെക്കുകയായിരുന്നു.

ഈ നിർദേശം സ്വീകരിക്കാതെ മൃഗങ്ങളെ ഉടനെ മാറ്റാനാണ് നീക്കം. പരീക്ഷണാടിസ്ഥാനത്തിലാണ് രണ്ടെണ്ണത്തെ മാറ്റുന്നതെന്നും അവയെ നിരീക്ഷിച്ചശേഷമേ ബാക്കിയുള്ളവയെ മാറ്റൂ എന്നുമാണ് അധികൃതരുടെ വിശദീകരണം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments