Wednesday, June 12, 2024
spot_img
HomeKeralaമൂല്യനിർണയം; അധ്യാപകർക്കുള്ള തുക അനുവദിച്ചു
spot_img

മൂല്യനിർണയം; അധ്യാപകർക്കുള്ള തുക അനുവദിച്ചു

ഗുരുവായൂർ : ഹയർ സെക്കൻഡറി പരീക്ഷകളുടെ മൂല്യനിർണയത്തിന് കഴിഞ്ഞ വർഷം അധ്യാപകർക്ക് നൽകേണ്ടിയിരുന്ന തുക അനുവദിച്ചു. 12 കോടിരൂപയായിരുന്നു നൽകാനുണ്ടായിരുന്നത്.

 മുഴുവൻ തുകയും അനുവദിച്ച് ധനകാര്യവകുപ്പ് ഉത്തരവിറക്കിയതായി എയ്‌ഡഡ് ഹയർ സെക്കൻഡറി ടീച്ചേഴ്‌സ് അസോസിയേഷൻ സ്റ്റേറ്റ് പ്രിൻസിപ്പൽ ഫോറം ചെയർമാൻ സന്തോഷ് ഇമ്മട്ടി അറിയിച്ചു.

കഴിഞ്ഞ വർഷത്തെ വേതനം കിട്ടാതെ ഈ വർഷം മൂല്യനിർണയത്തിന് പോകാൻ അധ്യാപകർ അസംതൃപ്തിയിലായിരുന്നു. ഇതേ പറ്റി കഴിഞ്ഞ ദിവസം ‘മാതൃഭൂമി’ വാർത്ത നൽകിയിരുന്നു. തുക അനുവദിച്ച സാഹചര്യത്തിൽ 25-ന് ഹയർ സെക്കൻഡറി ഡയറക്‌ടറേറ്റിൽ നടത്താനിരുന്ന ഉപവാസം പിൻവലിച്ചതായി ഫെഡറേഷൻ ഓഫ് ഹയർ സെക്കൻഡറി ടീച്ചേഴ്സസ് അസോസിയേഷൻ അറിയിച്ചു.
കഴിഞ്ഞ വർഷത്തെ വേതനം കിട്ടാതെ ഈ വർഷം മൂല്യനിർണയത്തിന് പോകാൻ അധ്യാപകർ അസംതൃപ്തിയിലായിരുന്നു. ഇതേ പറ്റി കഴി ഞ്ഞ ദിവസം ‘മാതൃഭൂമി’ വാർത്ത നൽകിയിരുന്നു. തുക അനുവദിച്ച സാഹചര്യത്തിൽ 25-ന് ഹയർ സെക്കൻഡറി ഡയറക്‌ടറേറ്റിൽ നടത്താനിരുന്ന ഉപവാസം പിൻവലിച്ചതായി ഫെഡറേഷൻ ഓഫ് ഹയർ സെക്കൻഡറി ടീച്ചേഴ്‌സ് അസോസിയേഷൻ അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments