
കേരള വനിതാ കമ്മീഷനില്‍ നിലവിലുള്ള സിസ്റ്റം അഡ്മിനിസ്‌ട്രേറ്റര്‍ തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തേക്ക് നിയമനം നടത്തുന്നതിനായി നിശ്ചിത യോഗ്യതയുള്ളവരില്‍നിന്നും അപേക്ഷ ക്ഷണിച്ചു. താല്പര്യമുള്ളവര്‍ അസല്‍ രേഖകള്‍ സഹിതം 25.06.2025-ന് ഉച്ചക്ക് രണ്ടിന് കേരള വനിതാ കമ്മിഷന്‍ ആസ്ഥാനത്ത് നടത്തുന്ന വാക്ക്-ഇന്‍-ഇന്റര്‍വ്യൂവിന് ഹാജരാകേണ്ടതാണ്.
യോഗ്യത: (1) ബി.ഇ./ബിടെക് ഇന്‍ കംപ്യൂട്ടര്‍, കംപ്യൂട്ടര്‍ സയന്‍സ്/ഐടി/ഇലക്‌ട്രോണിക്‌സ് ആന്‍ഡ് കമ്യൂണിക്കേഷന്‍/എംസി.എ/എം.എസ്.സി. (കംപ്യൂട്ടര്‍ സയന്‍സ്/ഐടി)
(2) സര്‍ക്കാര്‍ / അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ വിവരസങ്കേതിക മേഖലയുമായി ബന്ധപ്പെട്ട ചുരുങ്ങിയത് മൂന്ന് വര്‍ഷത്തെ പ്രവൃത്തിപരിചയം.
പ്രായ പരിധി: 18-36 (സംവരണ വിഭാഗങ്ങളിലെ ഉദ്യോഗാര്‍ത്ഥികള്‍ക്ക് വയസിളവ് ലഭിക്കും).
പ്രതിഫലം: 36,000/- പ്രതിമാസം.
