മണിച്ചേട്ടന്റെ ചരമദിനത്തിൽ വിളിച്ചാൽ ആരും വരില്ലെന്ന് തുറന്നുപറഞ്ഞ് നർത്തകനും സഹോദരനുമായ ആർഎൽവി രാമകൃഷ്ണൻ. എനിക്കുനേരെയൊരു പ്രശ്നമുണ്ടായപ്പോൾ സിനിമാമേഖലയിൽ പ്രവർത്തിക്കുന്ന പലയാളുകളും സോഷ്യൽ മീഡിയ വഴി പിന്തുണ അറിയിച്ചിരുന്നു. ആശാ ശരത് നേരിട്ട് വിളിച്ചിരുന്നു. മണിച്ചേട്ടൻ ഇപ്പോഴും ജീവനോടെയുണ്ടായിരുന്നെങ്കിൽ എല്ലാവരും ഉണ്ടാകുമായിരുന്നു

ഇന്ന് ആരുമില്ല. ചിലപ്പോൾ അവർക്കൊക്കെ തിരക്കായിരിക്കും. എന്റെ പ്രശ്നം ഞാൻ നോക്കുന്നില്ല. അദ്ദേഹം മരിച്ച് എട്ട് വർഷം കഴിഞ്ഞു. ഇതുവരെയായിട്ടും ഒരാളും ഞങ്ങൾക്ക് പിന്തുണയുമായി എത്തിയിട്ടില്ല. സംഗീത നാടക അക്കാദമിയിലെ ഒരു പ്രശ്നവുമായി ബന്ധപ്പെട്ട് ഞാൻ ആത്മഹത്യ ചെയ്യാൻ ശ്രമിച്ചു