വെള്ളാപള്ളിയേയും മകനേയും ജയിലിലാക്കാൻ വൻ നീക്കവുമായി SNDP സംരക്ഷണ സമിതി . വെള്ളാപ്പള്ളിയുടെ മകനേ കൽതുറങ്കലിൽ അടക്കും വരെ അന്ത്യംകാണും വരെ, എതിർ ശബ്ദം രൂക്ഷമാകുന്നു.
വെള്ളാപ്പള്ളി നടേശന്റെ ദിനങ്ങൾ എഴുതപ്പെട്ടു, ഞങ്ങൾ ദൈവമായി ആരാധിക്കുന്ന ഞങ്ങളുടെ മോചകനായ ശ്രീനാരായണ ഗുരുദേവൻ 28 വർഷക്കാലം ഉപയോഗിച്ച കസേര തെമ്മാടിയായ വെള്ളാപ്പള്ളി നടേശന്റെ കാപട്യം കൊണ്ടും കൊള്ള കൊണ്ടും ജപ്തിയിലെത്തിയിരിക്കുന്നതിലുടെ ഈ സംഘടന എത്രയധികം നാശത്തിലേക്കെത്തി എന്ന് മനസിലാക്കണമെന്ന് സംരക്ഷണ സമിതി.
സാധാരണക്കാരന് നിത്യോപയോഗ ആവശ്യങ്ങൾക്ക് കേന്ദ്ര സർക്കാർ നല്കുന്ന നബാർഡിന്റെ പേരിൽ 15 ലക്ഷം എസ് എൻഡിപിയുടെ സെക്രട്ടറിയെന്ന നിലയിൽ വെള്ളാപ്പള്ളിക്ക് നല്കി. ആ പണം 15ഉം 16ഉം ശതമാനം പലിശയ്ക്ക് കൊടുത്തു. അത് വെള്ളാപ്പള്ളിയുടെ ഇഷ്ടക്കാർക്ക് നല്കി. അതിന് തെളിവാണ് സൈക്കിളിൽ നടന്നവർ ബെൻസ് കാറിൽ പോകുന്നതതിന് പിന്നിലെന്നും സംരക്ഷണ സമിതി പറഞ്ഞു.