തായത്തെരുവില്‍ ഭർത്താവ് ഭാര്യക്ക് മുന്നില്‍ കഴുത്ത് കയറില്‍ കുരുങ്ങി മരിച്ചു. തായെത്തെരു സ്വദേശി സിയാദ് (31) ആണ് മരിച്ചത്. തായത്തെരു ബള്‍ക്കീസ് ക്വാർട്ടേർസില്‍ വാടകയ്ക്ക് താമസിക്കുകയായിരുന്നു. രാത്രി കഴുത്തില്‍ കയർ കുരുക്കി ആത്മഹത്യാ ഭീഷണി മുഴക്കിയ സിയാദ് സ്റ്റൂളില്‍ തെന്നി വീണപ്പോള്‍ കയർ മുറുകിയതോടെയാണ് മരിച്ചത്. ഭാര്യ ഗർഭിണിയാണ്.
ഭാര്യയേ ഭയപെടുത്താൻ വേണ്ടി ആയിരുന്നു വഴക്കിട്ട് സിയാദ് ഇങ്ങിനെ ചെയ്തത്. എന്നാൽ കയർ കുരുങ്ങിയത് അബദ്ധത്തിലായിരുന്നു.ഗർഭിണിയായ ഭാര്യക്ക് മുകളിൽ നിന്നും കയർ മാറ്റി രക്ഷിക്കാനും സാധിച്ചില്ല എന്ന് പറയുന്നു.
ഇന്നലെ രാത്രി പത്തരയോടെയാണ് സംഭവം. മൃതദേഹം ആശുപത്രിയില്‍ പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. വൈകിട്ടോടെ സംസ്‌കരിച്ചു. സംഭവത്തില്‍ ചിറക്കല്‍ പൊലീസ് കേസെടുത്തു. സിയാദിൻ്റെ മരണം ആത്മഹത്യയാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. സിയാദിൻ്റെ അമ്മയുടെ സഹോദരിയുടെ മകൻ്റെ മൊഴി പൊലീസ് രേഖപ്പെടുത്തി.