തൃശ്ശൂരിൽ റാപിഡ് റെയിൽ ട്രാൻസ്ഫർ സിസ്റ്റം അഭികാമ്യമെന്ന് തൃശൂർ എംപി സുരേഷ് ഗോപി. തൃശൂരിലേക്ക് ഒരു മെട്രോ കൊണ്ടുവരുമെന്ന് പറഞ്ഞപ്പോൾ തന്നെ കളിയാക്കിയെന്നും ഇപ്പോൾ മെട്രോ എവിടെയെന്നാണ് ആളുകൾ ചോദിക്കുന്നതെന്നും സുരേഷ് ഗോപി പറഞ്ഞു.
തൃശൂരിന് ഒരു മെട്രോ എന്നത് തന്റെ സ്വപ്നമാണ്. റാപിഡ് റെയിൽ ട്രെയിൻ സിസ്റ്റം ആണ് തൃശൂരിന് അഭികാമ്യം. അതാകുമ്പോൾ 15 കിലോമീറ്ററിന് ഒരു സ്റ്റോപ്പ് മതി. കൊച്ചി മെട്രോ അങ്കമാലി വരെ നീട്ടാൻ പദ്ധതിയായിട്ടുണ്ട്. ലോക്നാഥ് ബെഹ്റ ഡൽഹിയിൽ എത്തിയാൽ അതിൽ ഒരു തീരുമാനമാകും. അവിടെനിന്ന് ആർആർടിഎസ് വഴി തൃശൂരിലേക്ക് എന്നതാണ് തന്റെ സ്വപ്നമെന്നും സുരേഷ് ഗോപി വ്യക്തമാക്കി. സംസ്ഥാനം കൂടി സഹകരിച്ചാൽ ഇത് നടപ്പാക്കാമെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു.
