Wednesday, May 29, 2024
spot_img
HomeCity Newsപോക്സോ കേസിലെ പ്രതികൾക്ക് 50 വർഷവും 10 വർഷവും കഠിനതടവും പിഴയും
spot_img

പോക്സോ കേസിലെ പ്രതികൾക്ക് 50 വർഷവും 10 വർഷവും കഠിനതടവും പിഴയും

ഒല്ലൂർ പോലീസ് സ്റ്റേഷനിൽ റെജിസ്റ്റർ ചെയ്ത പോക്സോ കേസിലെ പ്രതിയായ വലക്കാവ് മണ്ണൂർ ദേശത്ത് ഇമ്മട്ടി വീട്ടിൽ ജോൺസൻ മകൻ എബിൻ 24 വയസ്സ് എന്നയാളെയാണ് തൃശ്ശൂർ അതിവേഗ സ്പെഷ്യൽ പോക്‌സോ കോടതി നമ്പർ 2 ജഡ്ജ് ജയപ്രഭു 50 വർഷം കഠിന തടവിനും 370000 രൂപ പിഴ അടക്കുന്നതിനും ശിക്ഷിച്ചത് .പിഴ തുക അടക്കാതെ പക്ഷം 3 വർഷവും 2 മാസവും കൂടി അധിക തടവ് അനുഭവിക്കണം.

കുന്നംകുളം പോലീസ് സ്റ്റേഷനിൽ റെജിസ്റ്റർ ചെയ്ത പോക്സോ കേസിലെ പ്രതിയായ ചൂണ്ടൽ ദേശത്ത് ചൂണ്ടപുരയ്ക്കൽ വീട്ടിൽ മനോജ്‌ (49) എന്നയാളെയാണ് കുന്നംകുളം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജ് എസ്. ലിഷ കുറ്റക്കാരൻ എന്ന് കണ്ടെത്തി 10 വർഷം തടവും 1, 50000 രൂപ പിഴയും ശിക്ഷവിധിച്ചത് ഒരു ലക്ഷം രൂപ പ്രതി ഇരക്ക് നൽക്കണം.

ഒല്ലൂർ പോലീസ് സ്റ്റേഷനിൽ റെജിസ്റ്റർ ചെ്യത കേസിൽ സബ്ബ് ഇൻസ്‌പെക്ടർ ആയിരുന്ന K D ഷാജു സബ്ബ് ഇൻസ്‌പെക്ടർ ബിബിൻ ബി നായർ, ISHO ബെന്നി ജേക്കബ്, സീനിയിർ സിവിൽ പോലീസ് ഓഫീസറായിരുന്ന ഷനിത, സിവിൽ പോലീസ് ഓഫീസർമാരായിരുന്ന വിനീത്കുമാർ, ജോഷി എന്നിവരും, കുന്നംകുളം പോലീസ് സ്റ്റേഷനിൽ റെജിസ്റ്റർ ചെയ്ത കേസിൽ സബ് ഇൻസ്‌പെക്ടർ ആയിരുന്ന വി. ഹേമലേത, സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ ആയിരുന്ന ടി.സി അനുരാജ്, സിവിൽ പോലീസ് ഓഫീസർ പ്രശോബ് എന്നിവരും അന്വേഷണ ഉദ്യോഗസ്ഥരായിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments