Wednesday, May 29, 2024
spot_img
HomeBlogഅന്തിക്കാടും അംബാസിഡർക്കാറും
spot_img

അന്തിക്കാടും അംബാസിഡർക്കാറും

അന്തിക്കാട്ടെ ആ അംബാസഡർ കാറിനു പറയാനുള്ളത് വി എസ് സുനിൽകുമാറിന്റെ ലാളിത്യജീവിതം തന്നെയാണ്

വി.എസ്.സുനില്‍കുമാറിന്‍റെ അന്തിക്കാട്ടെ വീടിന്റെ മുറ്റത്ത് ടയര്‍ പഞ്ചറായ അംബാസിഡര്‍ കാര്‍ കിടക്കുന്നുണ്ട്. തോല്‍വി അറിയാത്ത വി.എസ് സുനില്‍കുമാര്‍ വീണ്ടും തിരഞ്ഞെടുപ്പ് പ്രചാരണത്തിന് അന്തിക്കാട്ടെ വീട്ടില്‍ നിന്ന് ഇറങ്ങുമ്പോള്‍ വീ‌‌ട്ടുമുറ്റത്ത് കിടക്കുന്ന ആ കാറിനും പറയാനുണ്ട് ഒരു പോരാട്ടത്തിന്‍റെ കഥ. 2006ല്‍ ആദ്യമായി എം.എല്‍.എയായപ്പോള്‍ വായ്പയെടുത്തു വാങ്ങിയ കാര്‍ ആണ് ഇന്നും കൂടെയുള്ളത്. തന്‍റെ ആദ്യകാര്‍ ഉപേക്ഷിക്കാത്തതിന് പിന്നിലെ രഹസ്യം സുനില്‍കുമാര്‍ മനോരമന്യൂസുമായി പങ്കുവെച്ചു.


ഞാന്‍ വാങ്ങിയ ആദ്യ വണ്ടിയാണിത്. ഇനിയിപ്പോ ഇത് നന്നാക്കിയെടുക്കുക വലിയ പാ‌ടാണ്. അന്ന് എല്ലാ എംഎല്‍എമാരും തന്നെ അംബാസിഡര്‍ കാര്‍ വാങ്ങിയിരുന്നു. അങ്ങനെ ഞാനും വാങ്ങി. പക്ഷെ ഒരു സംഭവമുണ്ടായി. ഈ കാറില്‍ ത്രിശൂരിലെ ഒരു ത്രീ സ്റ്റാര്‍ ഹോട്ടലില്‍ കല്യാണത്തിന് പോയി. പക്ഷെ അവിടെ ചെന്നപ്പോള്‍ ഹോട്ടലുകാര്‍ എന്നെ തടഞ്ഞു. അംബാസിഡര്‍ കാര്‍ അവിടെ കയറ്റാന്‍ പറ്റില്ലെന്ന് പറഞ്ഞു. സെക്യൂരിറ്റിക്കാര്‍ ഈ കാര്‍ തടഞ്ഞത് പഴഞ്ചനായി പോയതിന്റെ പേരിലായിരുന്നു. അന്ന് ഞാന്‍ എംഎല്‍എയുമാണ്. ഞാന്‍ ആ വണ്ടി അവി‌ടെ ഓഫാക്കിയിട്ടു. അത് എല്ലാവരും അറിഞ്ഞു ,വലിയ ചര്‍ച്ചയായി സ്പീക്കര്‍ ഒക്കെ ഇടപെട്ടു.മാധ്യമങ്ങളില്‍ വാര്‍ത്തയുമായി. അങ്ങനെ ഒരുദേശീയ മാധ്യമത്തില്‍ വന്ന വാര്‍ത്ത കണ്ട് അംബാസിഡര്‍ കമ്പനി വിവരമറിഞ്ഞു. അവര്‍ തൃശൂരിലെത്തി ആ ഹോ‌ട്ടലുകാര്‍ക്കെതിരെ കേസ് കൊടുത്തു. അങ്ങനെ ആ കാര്‍ തടയല്‍ വലിയ വിഷയമായി മാറി. അതുകൊണ്ടും കൂടെ ആ കാര്‍ കൊടുത്തില്ല. വീട്ടില്‍ തന്നെ കിടക്കട്ടെ എന്ന് കരുതി’. സുനില്‍ കുമാര്‍ പറയുന്നു. എംഎല്‍എയും മന്ത്രിയുമൊക്കെ ആയി‌ട്ടും സുനില്‍കുമാര്‍ അന്തിക്കാട്ടെ പഴയ വീട്ടില്‍ തന്നെയാണ് ഇപ്പോഴും താമസം.

ജി ബി കിരൺ

All reactions:

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments