Friday, April 19, 2024
spot_img
HomeKeralaഅന്താരാഷ്ട്ര നാടകോത്സവത്തിനു ഇന്ന് തിരശീല വീഴും
spot_img

അന്താരാഷ്ട്ര നാടകോത്സവത്തിനു ഇന്ന് തിരശീല വീഴും

രാവെന്നോ പകലെന്നോയില്ലാതെ നഗരം നാടകത്തിലലിഞ്ഞ നാളുകള്‍ക്ക് വെള്ളിയാഴ്ചയോടെ വിട. ഭാഷദേശാതിര്‍ത്തികളില്ലാതെ നാടകമെന്ന ഒരേ വികാരത്തില്‍ അരങ്ങും സദസ്സും ഒന്നായ ദിനങ്ങളാണ് കടന്നുപോയത്.ഏഴ് വേദികളിലായി 23 നാടകങ്ങള്‍ തിങ്ങിനിറഞ്ഞ സദസ്സുകള്‍ക്ക് മുന്നില്‍ അവതരിപ്പിച്ചു.


നാടകലോകത്തെ പുതിയ പരീക്ഷണങ്ങളും വഴിമാറിനടത്തവും പരിചയപ്പെടാനും സ്വയം പുതുക്കാനും ഇവിടത്തെ നാടകപ്രവര്‍ത്തകര്‍ക്ക് പ്രേരണ നല്‍കുന്നവയായിരുന്നു ഓരോ അവതരണവും.

എട്ട് വിദേശ തിയേറ്റര്‍ ഗ്രൂപ്പുകളും ഇവയിലുള്‍പ്പെടുന്നു. ലോകം യുദ്ധത്തിന്റെ ദുരന്തത്തില്‍ പെട്ടുഴലുമ്പോള്‍ കലകൊണ്ട് പ്രതിരോധം തീര്‍ക്കുന്ന നാടകസംഘങ്ങളാണ് ഇറ്റലിയില്‍നിന്നും പലസ്തീനില്‍നിന്നുമെത്തിയത്. സംഗീതത്തിനും ദൃശ്യാവിഷ്‌കാരങ്ങള്‍ക്കും പ്രാധാന്യം നല്‍കിക്കൊണ്ടുള്ള അവതരണങ്ങളും ഇത്തവണത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments