തൃശ്ശൂർ: ഗുരുവായൂരിൽ കാറിൽ കുടുങ്ങി പെൺകുട്ടി. കുട്ടിയെ കാറിൽ ലോക് ചെയ്ത് രക്ഷിതാക്കൾ ക്ഷേത്ര ദർശനത്തിന് പോയതിന് പിന്നാലെയാണ് പെൺകുട്ടി കാറിൽ കുടുങ്ങിയത്. ആറു വയസുകാരിയെയാണ് രക്ഷിതാക്കൾ കാറിൽ ലോക് ചെയ്ത് ക്ഷേത്ര ദർശനത്തിന് പോയത്.
കർണാടക സ്വദേശികളായ ദമ്പതികളാണ് കുട്ടിയെ കാറിൽ ലോക് ചെയ്ത് പോയത്. കുട്ടി ഉറങ്ങിയതിനാൽ കാറിൽ ഇരുത്തിയെന്നാണ് ദമ്പതികൾ പറയുന്നത്. ക്ഷേത്ര ദർശനത്തിന് പോയ രക്ഷിതാക്കൾ ഒരു മണിക്കൂറായിട്ടും തിരികെയെത്താതതിനാൽ പെൺകുട്ടി കാറിൽ ഇരുന്നു നിലവിളിച്ചു. ഇത് കണ്ട പ്രദേശവാസികൾ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസ് ഉച്ചഭാഷിണിയിൽ വിളിച്ചു പറഞ്ഞതിന് പിന്നാലെ ദമ്പതികൾ തിരികെയെത്തി കുട്ടിയെ രക്ഷപ്പെടുത്തി. പൊലീസ് ദമ്പതികളെ താക്കീത് ചെയ്ത് വിട്ടയച്ചു.